വീട്ടിലേക്ക് വാഹനം ഓടിക്കുന്നതിനിടെ ഷിക്കാഗോ പൊലീസ് ഓഫിസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.

വീട്ടിലേക്ക് വാഹനം ഓടിക്കുന്നതിനിടെ ഷിക്കാഗോ പൊലീസ് ഓഫിസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ  പൊലീസ് ഓഫിസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.  ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. സൗത്ത് കെഡ്‌സി അവന്യൂവിലെ 5500 ബ്ലോക്കിൽ വെടിവയ്പ്പ് നടന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസുകാർ വെടിയേറ്റ നിലയിൽ ലൂയിസ് ഹ്യൂസ്‌കയെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ലൂയിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 31-ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലൂയിസ് കൊല്ലപ്പെട്ടത്. ആറു വർഷമായി പൊലീസ് സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

Chicago Police Officer Luis Huesca Shot to Death in Gage Park While Driving Home from Shift