വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന 2024 ലെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന 2024 ലെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന 2024 ലെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. ജൂൺ 8-ന് ഫിലഡൽഫിയയിലെ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം നടക്കുക. പ്രൊവിൻസിന്‍റെ ചെയർപേഴ്സൺ മറിയാമ്മ ജോർജിന്‍റെ സാൻഫോർഡ് സ്ട്രീറ്റിലുള്ള വസതിയിൽ വച്ച് ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പരിപാടികളുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട സബ്‌കമ്മിറ്റികൾ റിപ്പോർട്ടുകൾ യോഗത്തിൽ സമർപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു.

വൈകുന്നേരം 4 മുതൽ 5 വരെ ഫിലഡൽഫിയയിലെ പ്രമുഖ അതിഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന പൊതുയോഗം. തുടർന്ന്  പ്രൊവിൻസിന്‍റെ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ ഷൈലാ രാജന്‍റെ നേതൃത്വത്തിൽ പ്രഫഷണൽ നർത്തകരുടെ ഡാൻസ് ഫെസ്റ്റും, ഗായകരുടെ സംഗീത സന്ധ്യയും , എന്നിവ ഉൾപ്പെടുയുള്ള വിവിധ കലാപരിപാടികളും കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ അത്താഴ വിരുന്നും ഉണ്ടായിരിക്കും.  അവലോകന യോഗത്തിൽ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. അസിസ്റ്റന്‍റ് ട്രഷറർ ലീലാമ്മ വർഗീസിന്‍റെ സമാപന പ്രാർഥനയോടും അത്താഴവിരുന്നോടും കൂടി യോഗം ഏഴുമണിക്ക് പര്യവസാനിച്ചു.

ADVERTISEMENT

(വാർത്ത: നൈനാൻ മത്തായി)

English Summary:

World Malayali Council Philadelphia Province Conduct by Mother's and Father's Day Celebrations