ഹൂസ്റ്റണ്‍ ∙ യുഎസിലെ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നടന്ന റാലി രാജ്യത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. റാലിയില്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജ അടക്കം അറസ്റ്റിലായിരുന്നു. അതിനിടെയാണ് ട്രംപ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. 2017ല്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ യുഎസിലെ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നടന്ന റാലി രാജ്യത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. റാലിയില്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജ അടക്കം അറസ്റ്റിലായിരുന്നു. അതിനിടെയാണ് ട്രംപ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. 

2017ല്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ നടന്ന കുപ്രസിദ്ധമായ വെള്ളക്കാരുടെ ദേശീയ റാലിയെക്കാള്‍ വെറുപ്പുളവാക്കുന്നതാണ് യൂണിവേഴ്‌സിറ്റി ക്യാംപസുകളിലെ പലസ്തീന്‍ അനുകൂല പ്രതിഷേധമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് അവകാശപ്പെട്ടു.ഹഷ്മണി വിചാരണ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, ഗാസയിലെ യുദ്ധത്തിനെതിരായ വിദ്യാര്‍ത്ഥി പ്രകടനങ്ങളില്‍ പ്രകടിപ്പിക്കുന്ന വിദ്വേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുണൈറ്റ് ദ റൈറ്റ് റാലി 'ഒന്നുമല്ല' എന്ന് ചൂണ്ടിക്കാട്ടി. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പോണ്‍ ചലച്ചിത്രതാരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മാന്‍ഹട്ടന്‍ കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയായിരുന്നു ട്രംപിന്റെ പ്രതികരണം. 

ADVERTISEMENT

രാജ്യത്തുടനീളം നടക്കുന്ന കലാപങ്ങളെയും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളെയും അപേക്ഷിച്ച് ഷാര്‍ലറ്റ്‌സ്‌വില്ലെ റാലി 'നിസാരം' ആയിരുന്നുവെന്ന് വിശേഷിപ്പിച്ച് ട്രൂത്ത് സോഷ്യല്‍ അദ്ദേഹം കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു പരസ്യ പ്രതികരണം. അതേസമയം ട്രംപിന്റെ പരാമര്‍ശത്തിനെതിരേ വൈറ്റ് ഹൗസ് അദ്ദേഹത്തെ വിമര്‍ശിച്ചു രംഗത്തുവന്നു. 

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, 2020 ല്‍ ട്രംപിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിലെ നിര്‍ണായക നിമിഷമായി ഷാര്‍ലറ്റ്‌സ്‌വില്ലെ റാലി ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഓഗസ്റ്റ് 11 ന് നടന്ന പരിപാടിയില്‍, കോണ്‍ഫെഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കം ചെയ്തതിനെതിരെ വെളുത്ത മേധാവിത്വവാദികള്‍ അണിനിരക്കുകയായിരുന്നു. 

ADVERTISEMENT

തൊട്ടടുത്ത ദിവസം സ്വയം പ്രഖ്യാപിത വെള്ള മേധാവിത്വക്കാരന്‍  ജെയിംസ് അലക്‌സ് ഫീല്‍ഡ്‌സ് ജൂനിയര്‍, റാലി നടക്കുന്ന സ്ഥലത്തിനടുത്തുള്ള പ്രതിഷേധക്കാരുടെ ജനക്കൂട്ടത്തിലേക്ക് ബോധപൂര്‍വം തന്റെ കാര്‍ ഓടിച്ച് ഹീതര്‍ ഹെയറിര്‍ എന്നയാളെ കൊലപ്പെടുത്തി. 'ഇരുപക്ഷവും' കുറ്റക്കാരാണെന്ന് പറഞ്ഞതുള്‍പ്പെടെ, റാലിയോടുള്ള ട്രംപിന്റെ പ്രതികരണം, അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധിയലെ ഏറ്റവും വിവാദപരമായ നിമിഷങ്ങളിലൊന്നായി മാറുകയും ചെയ്തു. 

ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (NYU), കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം യുഎസ് യൂണിവേഴ്‌സിറ്റികളെ ഇളക്കിമറിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പക്ഷേ, അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.