ഫിലഡൽഫിയയിൽ സിറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.

ഫിലഡൽഫിയയിൽ സിറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയയിൽ സിറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ ഫിലഡൽഫിയയിൽ സിറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്‍റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും. രജത ജൂബിലിയാഘോഷങ്ങൾക്ക് പുറമെ ദേശീയ കുടുംബ സംഗമവും നടക്കും. ഷിക്കാഗോ സെന്‍റ് തോമസ് സിറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തിലാണ് പരിപാടികൾ നടക്കുക.

എസ്എംസിസിയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ദേശീയ കുടുംബ സംഗമം വടക്കേ അമേരിക്കയിലെ സിറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായിരിക്കും. ദേശീയതലത്തിലും രൂപതാതലത്തിലും എസ്എംസിസിയുടെ വളർച്ചക്ക് സംഭാവനകൾ നൽകിയ ദിവംഗതനായ കർദ്ദിനാൾ മാര്‍ വര്‍ക്കി വിതയത്തിൽ സ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു ടീമിന്‍റെ നേതൃത്വത്തില്‍ 1999-ൽ ഫിലാഡല്‍ഫിയയിൽ നടന്ന ആദ്യ സിറോമലബാർ നാഷനൽ കൺവെൻഷനിൽ  ഇന്ത്യയില്‍നിന്നുള്ള 6 ബിഷപ്പുമാരും അന്‍പതോളം വൈദികരും സന്യസ്ഥരും, ആയിരത്തിലേറെ സഭാ മക്കളും പങ്കെടുത്തിരുന്നു.

ADVERTISEMENT

അന്ന് സിറോ മലബാർ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ വർക്കി വിതയത്തിൽ , ഫിലാഡല്‍ഫിയയിൽ നടന്ന സിറോമലബാർ നാഷനൽ കൺവെൻഷന്‍റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. അമേരിക്കയിൽ ഉടൻ തന്നെ ഒരു സിറോ മലബാർ രൂപത സ്ഥാപിക്കപ്പെടുമെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം വിശ്വാസികൾ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. 2001-ൽ ഷിക്കാഗോ ആസ്ഥാനമായി ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സിറോമലബാർ രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ,  മാർ വർക്കി വിതയത്തിലിന്‍റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 1999-ലെ ഫിലാഡല്‍ഫിയാ കൺവെൻഷൻ ഈ നേട്ടത്തിന് ഒരു പ്രധാന ചുവടുവയ്പ്പായിരുന്നു, കാരണം ഇത് വടക്കേ അമേരിക്കയിലെ സിറോമലബാർ കത്തോലിക്കരുടെ ഐക്യവും സംഘടനാ ശക്തിയും വളർത്തിയെടുക്കാൻ സഹായിച്ചു.

പിന്നീട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ നേതൃത്വത്തിൽ 2009-ൽ ഫിലഡൽഫിയയിൽ നടന്ന എസ്എംസിസിയുടെ ദശവൽസരാഘോഷങ്ങളിലും കുടുംബ സംഗമത്തിലും റവ. ഫാ. ജോൺ മേലേപ്പുറം ആതിഥേയ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. മോഡി ജേക്കബ്-ജോസ് മാളേക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ പരിപാടികൾ സംഘടിപ്പിക്കാൻ സഹായിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500-ലധികം സിറോമലബാർ കത്തോലിക്കർ ഈ ചടങ്ങിൽ പങ്കെടുത്ത് അവരുടെ പാരമ്പര്യവും പൈതൃകവും ആഘോഷിച്ചു.

ADVERTISEMENT

2024 സെപ്റ്റംബറില്‍ എസ്എംസിസിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സിറോമലബാര്‍ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തില്‍ വിപുലമായ ഒരു സില്‍വര്‍ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്എംസിസി നാഷനല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍; ആതിഥേയ ഇടവകവികാരിയും, എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും; ജോര്‍ജ് മാത്യു സി.പി.എ. (ചെയര്‍പേഴ്സണ്‍), ഡോ. ജയിംസ് കുറിച്ചി, മേഴ്സി കുര്യാക്കോസ്,  (കോചെയര്‍പേഴ്സണ്‍സ്), ജോസ് മാളേയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് വി. ജോര്‍ജ് (ട്രഷറര്‍), ജോജോ കോട്ടൂര്‍ (നാഷനല്‍ കോര്‍ഡിനേറ്റര്‍) എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സും ഉള്‍പ്പെടെയുള്ള സില്‍വര്‍ ജൂബിലി കമ്മിറ്റിക്ക് എസ്എംസിസി നാഷനല്‍ പ്രസിഡന്‍റ് സിജില്‍ പാലക്കലോടി, ജനറല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡല്‍ഫിയ ഇടവകയുടെ കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റര്‍ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, യൂത്ത്ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ്,  മതബോധന പൂര്‍വവിദ്യാർഥികളുടെ സംഗമം, ഫിലഡല്‍ഫിയ സിറ്റി ടൂര്‍, കലാമല്‍സരങ്ങള്‍, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെമിനാറുകള്‍, യങ് പ്രഫഷനല്‍സ് മീറ്റ്, സില്‍വര്‍ ജൂബിലി കപ്പിള്‍സിനെ ആദരിക്കല്‍, സിറോ മലബാര്‍ പയനിയേഴ്സിനെ ആദരിക്കല്‍, മതാധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മല്‍സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

 മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ റജിസ്ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ റജിസ്ട്രേഷനുള്ള വിശദവിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കും. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥലങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

∙ ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196

∙ ജോസ് മാളേയ്ക്കല്‍ +1 215 873 6943

∙ ഡോ. ജയിംസ് കുറിച്ചി +1 856 275 4014 എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Silver Jubilee Celebrations of Syro-Malabar Catholic Congress