ഹൂസ്റ്റൺ∙ അമേരിക്കയിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി നിലവിലുള്ള പ്രസിഡന്‍റ് ജോ ബൈഡനും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വീണ്ടും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നേരിടുമ്പോൾ ട്രംപിന് മുൻതൂക്കമെന്ന് സർവേ. 538 ന്‍റെ സർവേ പ്രകാരം ട്രംപിന് നേരിയ മൂൻതൂക്കമുണ്ട്. നിര്‍ണായക സ്വിങ് സ്‌റ്റേറ്റുകളിലാണ് ട്രംപിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ അമേരിക്കയിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി നിലവിലുള്ള പ്രസിഡന്‍റ്  ജോ ബൈഡനും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വീണ്ടും പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ നേരിടുമ്പോൾ ട്രംപിന് മുൻതൂക്കമെന്ന് സർവേ. 538 ന്‍റെ സർവേ പ്രകാരം ട്രംപിന് നേരിയ മൂൻതൂക്കമുണ്ട്. നിര്‍ണായക സ്വിങ് സ്‌റ്റേറ്റുകളിലാണ് ട്രംപിന് ബൈഡനെക്കാൾ നേരിയ മൂൻതൂക്കം ലഭിക്കുന്നത്. 

ഏപ്രില്‍ 25 ന് പുറത്തുവിട്ട സര്‍വേ പ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 40.9 ശതമാനം വോട്ടര്‍മാര്‍ ബൈഡനെ പിന്തുണയ്ക്കും. അതേസമയം 41.6 ശതമാനം പേരാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. ഇതിനു പുറമെ നിലവിലെ കണക്കുകള്‍ പ്രകാരം ബൈഡന്‍റെ പിന്തുണ 39.4 മുതല്‍ 42.2 ശതമാനം വരെയാണ്. അതേസമയം ട്രംപിന് 40.3 മുതല്‍ 42.8 ശതമാനം വരെ പിന്തുണയുണ്ടെന്ന്. ഈ മാര്‍ജിന്‍ കണക്കിലെടുക്കുമ്പോള്‍ രണ്ടു പേര്‍ക്കുംവിജയസാധ്യതയുണ്ട്. ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ ബൈഡന് അനായാസം കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും മിക്ക സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിട്ട് നില്‍ക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

ADVERTISEMENT

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പാതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമില്ലായ്മയാണ് ബൈഡന് തിരിച്ചടിയാകുന്നത്. ഇത് വോട്ടര്‍മാരുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തിന് തിരിച്ചടിയായി മാറുകയാണ്.  ഏപ്രിലിലെ ബ്ലൂംബെര്‍ഗ് ന്യൂസ്/മോര്‍ണിങ് കണ്‍സള്‍ട്ട് പോള്‍ പ്രകാരംട്രംപുമായുള്ള മത്സരത്തിന്‍റെ ഫലം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബൈഡന്‍ മുന്നിലുള്ളത്. മിഷിഗനില്‍ പ്രസിഡന്‍റ്  2 ശതമാനം പോയിന്‍റുമായി മുന്നിട്ട് നിര്‍ത്തുന്നു. 

പെൻസിൽവേനിയയിലും  വിസ്‌കോൻസെനിലും ബൈഡന്‍ ട്രംപിന് പിന്നിലാണ്. ജോര്‍ജിയ, അരിസോന, നെവാഡ, നോർത്ത് കാരോലൈന എന്നിവിടങ്ങളിലും ബൈഡന് കാര്യങ്ങൾ അനുകൂലമല്ല. നിലവിലെ അവസ്ഥയില്‍ ബൈഡനെ ട്രംപ് തോൽപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 

English Summary:

Donald Trump holds steady lead over Joe Biden as race for White House heats up