ലീഗ് സിറ്റിയിലെ മലയാളി സമാജം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന് "കരിയർ കോമ്പസ് 2024" എന്ന പരിപാടി മേയ് 18-ന് നടക്കും.

ലീഗ് സിറ്റിയിലെ മലയാളി സമാജം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന് "കരിയർ കോമ്പസ് 2024" എന്ന പരിപാടി മേയ് 18-ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഗ് സിറ്റി ( ടെക്‌സസ്) ∙ ലീഗ് സിറ്റിയിലെ മലയാളി സമാജം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന്  "കരിയർ കോമ്പസ് 2024" എന്ന പരിപാടി മേയ് 18-ന് നടക്കും. ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ വിവിധ മേഖലകളിൽ പ്രഗൽഭരായ ആളുകൾ ക്ലാസുകൾ നയിക്കും.

കുട്ടികളുടെ ഉപരിപഠന സാധ്യതകളും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നൽകുന്ന സ്കോളർഷിപ്പുകളും അഡ്മിഷൻ നടപടികളും  ഈ ക്ലാസുകളിൽ വിശദീകരിക്കും.  വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും പരിപാടിയിൽ ഉണ്ടായിരിക്കും. ഈ സേവനം സൗജന്യമാണ്. ഹൈസ്കൂൾ  വിദ്യാർഥികൾക്ക് പുറമേ ഏതു ക്ലാസിൽ പഠിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ റജിസ്ട്രേഷൻ നിർബന്ധമാണ്.  https://msolc.org/career/ എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജിജു ജോണുമായി +1-409-354-2518 എന്ന നമ്പറിൽ ബന്ധപ്പെടുക

English Summary:

Career Compass Organized by Malayali Samajam of League City on 18th May 2024