ന്യൂയോര്‍ക്ക് ∙ 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ നാഷനൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റിൽ സോഷ്യൽ വെൽഫെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ നാഷനൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും. റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെന്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും ,ഔദ്യോഗികരംഗത്തും കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷനൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിങ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് തോമസ് നൈനാന്‍. സംഘടനയെ മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുന്നതിൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകുന്ന സേവനം വിലമതിക്കാനാവത്തതാണ്. തോമസ് നൈനാന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാണെന്നും വിജയം ഉറപ്പാക്കാൻ ഫൊക്കാന പ്രവർത്തകർ പ്രവർത്തിക്കണമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാർഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റോയ് ജോർജ്, അസോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം, നാഷണൽ കമ്മിറ്റി സ്ഥാനാർഥികൾ ആയ ഡോ. ഷെറിൻ വർഗീസ്, റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം, വർഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്‌, ഡോ. നീന ഈപ്പൻ, ജെയ്സൺ ദേവസിയ, ഗീത ജോർജ്‌, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌, വരുൺ നായർ, റെജി വർഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ, യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ, സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .

English Summary:

Thomas Ninan Contesting as FOKANA National Committee