ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര സന്ദർശനാർഥം അമേരിക്കയിൽ എത്തി.

ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര സന്ദർശനാർഥം അമേരിക്കയിൽ എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര സന്ദർശനാർഥം അമേരിക്കയിൽ എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര  സന്ദർശനാർഥം അമേരിക്കയിൽ എത്തി. അമേരിക്കയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച്‌ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മേയ് 16 മുതൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ്ണ ജൂബിലി ഫാമിലി കോൺഫറൺസിന്‌ മുഖ്യ പ്രഭാഷകയായിരുന്നു സിസ്റ്റർ ജോവാൻ.

മേയ് 16 വ്യാഴാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് സീനിയർസിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഓർത്തഡോക്സ് ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് 'How to grow old gracefully' എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ  സിസ്റ്ററിന്റെ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക പ്രെയർ ഫെല്ലോഷിപ്പിലും വചന പ്രഘോഷണം നടത്തും.             

ADVERTISEMENT

മേയ് 17 നു  വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടക്കുന്ന മീറ്റിങ്ങിൽ 'Family Challenges in the New Millennium' എന്ന വിഷയത്തെ സംബന്ധിച്ച് സിസ്റ്റർ ക്ലാസ് എടുക്കും.

മേയ് 18 നു ശനിയാഴ്ച വൈകുന്നേരം 4- 6 വരെ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ചർച്ച്‌ സെന്റ് തോമസ് മിഷൻന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലുള്ള എല്ലാ യുവജനങ്ങൾക്ക്‌ വേണ്ടി 'Challenges Facing the Youth' എന്നുള്ള വിഷയത്തെ സംബന്ധിച്ച് ക്ലാസ്സിന് സിസ്റ്റർ നേതൃത്വം നൽകും.

ADVERTISEMENT

മെയ് 19 നു ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടക്കുന്ന കുർബാനയ്ക്ക് ശേഷം ദൈവവചന പ്രഘോഷണം നടത്തും. അന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ALCOHOLIC ANONYMOUS ZOOM മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം മാങ്ങാനത്തുള്ള മദ്യ ലഹരി മുക്ത കേന്ദ്രമായ TRADA യുടെ പ്രിൻസിപ്പലും സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സിസ്റ്റർ,  മദ്യാസക്തിയിൽ അകപ്പെട്ടു പോയ നൂറുകണക്കിന് വ്യക്തികളെ കൗൺസിലിങ് മുഖേന രക്ഷപെടുത്തിയിട്ടുണ്ട്.  

ADVERTISEMENT

ഹൂസ്റ്റൺ സന്ദർശന വേളയിൽ ആർക്കെങ്കിലും സിസ്റ്റർ ജോവാൻ ചുങ്കപുരയുമായി കൗൺസിലിങ് ആവശ്യമെങ്കിൽ ഐപ്പ് തോമസുമായി  (713 779 3300) ബന്ധപ്പെടാവുന്നതാണ്.

English Summary:

Sister Dr. Jovan Chungappura in America