സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ഓഗസ്റ്റ് 5 മുതല്‍ 8 വരെ സ്‌കൂബാ വിബിഎസ് നടന്നു.

സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ഓഗസ്റ്റ് 5 മുതല്‍ 8 വരെ സ്‌കൂബാ വിബിഎസ് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ഓഗസ്റ്റ് 5 മുതല്‍ 8 വരെ സ്‌കൂബാ വിബിഎസ് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി  ഓഗസ്റ്റ്  5 മുതല്‍ 8 വരെ സ്‌കൂബാ വിബിഎസ് നടന്നു. മതബോധനസ്കൂള്‍ കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ സ്‌കൂബാ വിബിഎസ് പ്രമേയത്തിനനുസരിച്ചുള്ള കടലിലെ മല്‍സ്യ-ജീവജാലങ്ങളുടെ ബഹുവര്‍ണചിത്രങ്ങളാലും, വ്യത്യസ്ത രംഗപടങ്ങളാലും ക്രമീകരിച്ചു. 

ചിത്രത്തിന് കടപ്പാട്: ജോയല്‍ ഷാജി

ബൈബിള്‍ പഴയനിയമത്തിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട് തികച്ചും നാടകീയമായ രീതിയില്‍ സ്റ്റേജും, ഹാളും, ഭിത്തികളും സജ്ജമാക്കിയിരുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു ക്ലാസ് സമയം. ഗ്രേഡ് ലെവല്‍ അനുസരിച്ച് ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും കഥകളും ആക്ഷന്‍ സോങ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്റ്, ആനിമേഷന്‍ വിഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആൻഡ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു.

ചിത്രത്തിന് കടപ്പാട്: ജോയല്‍ ഷാജി
ചിത്രത്തിന് കടപ്പാട്: ജോയല്‍ ഷാജി
ADVERTISEMENT

ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഓഗസ്റ്റ് 5 തിങ്കളാഴ്ച്ച അഞ്ചുദിവസം നീണ്ടുനിന്ന ടഇഡആഅ എന്നു പേരിട്ടിരിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജോയ് ആലപ്പാട്ടും കുട്ടികളോടൊപ്പം ഒരു ദിവസം സ്കൂബാ ഡൈവില്‍ പങ്കെടുത്ത് കുട്ടികള്‍ക്കു പ്രചോദനം നല്‍കി. വോളന്റിയേഴ്സ് ഉള്‍പ്പെടെ 100 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വിബിഎസില്‍ പങ്കെടുത്തു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയായിരുന്നു വിബിഎസ്.

ചിത്രത്തിന് കടപ്പാട്: ജോയല്‍ ഷാജി

ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണു ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. ക്ലാസ് റൂം പഠനത്തിനു പുറമെ വിവിധയിനം ബൈബിള്‍ ഗെയിംസ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ വായന, പാട്ടുകള്‍, ക്രാഫ്റ്റ്സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയനിയമത്തിലെയും, പുതിയനിയമത്തിലെയും പല ഉപമകളും, അത്ഭുതപ്രവൃത്തികളും ആനിമേഷന്‍ മൂവീസ് ഉപയോഗിച്ച് അവതരിപ്പിച്ചു. 'God is a Friend who is real, who loves us, who we can trust, Friend for Everyone' എന്നീ ആശയങ്ങളാണു കുട്ടികളില്‍ ഊട്ടിയുറപ്പിച്ചത്.

ചിത്രത്തിന് കടപ്പാട്: ജോയല്‍ ഷാജി
ADVERTISEMENT

സണ്ടേസ്കൂൾ 11-ാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ തങ്കച്ചന്‍, ജയ്ക്ക് ബെന്നി, ജോനാഥന്‍ ലൂയിസ്, ജെന്നാ നിഖില്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ വിബിഎസ് കോര്‍ഡിനേറ്റര്‍മാര്‍. മതാധ്യാപകരും, പിടിഎ വോളന്റിയേഴ്സും, മാതാപിതാക്കളും, ട്രസ്റ്റിമാരും, പാരീഷ് സെക്രട്ടറിയും യുവജനഗ്രൂപ്പും വിബിഎസിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാംപ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്ന് പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിയിരുന്നു.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപന പരിപാടികളില്‍ ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, ജോജി ചെറുവേലില്‍, ജോസ് തോമസ്, ജറി കുരുവിള, സജി സെബാസ്റ്റ്യന്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പൽ ജേക്കബ് ചാക്കോ, മതാധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍ എന്നിവരും പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

English Summary:

Vacation Bible School in Philadelphia