അടിവയറ്റിലെ അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന യോഗയാണ് പത്മാസനം. ജനനേന്ദ്രിയവ്യ‍ൂഹങ്ങൾക്കും അതോടൊപ്പം അടിവയറ്റിലെ അവയവങ്ങൾക്കും ശരിയായ പ്രവർത്തനം കിട്ടുന്നതുമൂലം ആ ഭാഗത്തുണ്ടാകുന്ന ന്യൂനതകൾ പരിഹരിക്കപ്പെടുന്നു. പ്രസവവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പേശികളെയും നാഡീഞരമ്പുകളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിവയറ്റിലെ അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന യോഗയാണ് പത്മാസനം. ജനനേന്ദ്രിയവ്യ‍ൂഹങ്ങൾക്കും അതോടൊപ്പം അടിവയറ്റിലെ അവയവങ്ങൾക്കും ശരിയായ പ്രവർത്തനം കിട്ടുന്നതുമൂലം ആ ഭാഗത്തുണ്ടാകുന്ന ന്യൂനതകൾ പരിഹരിക്കപ്പെടുന്നു. പ്രസവവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പേശികളെയും നാഡീഞരമ്പുകളെയും ബലപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ നിയന്ത്രണവും അതോടൊപ്പം ശരീരത്തിനകത്തുള്ള എല്ലാ അവയവങ്ങൾക്കും ഉണർവും ഉന്മേഷവും ലഭിക്കുന്നു . 

ചെയ്യുന്ന വിധം
കാലുകൾ രണ്ടും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ഇരുകൈരകൾക്കൊണ്ടും ആ കാൽപ്പാദത്തിൽ പിടിച്ച് ഇടത്തെ തുടയുടെ മുകളിൽ കയറ്റിവയ്ക്കുക. അതേപോലെ ഇടതുകാലും മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റിവയ്ക്കുക. ഈ അവസ്ഥയിൽ ഇരു കാലുകളുടെയും ഉപ്പൂറ്റി അടിവയറിനോടു ചേർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ADVERTISEMENT

ഈ അവസ്ഥയിൽ നട്ടെല്ലു  നല്ലവണ്ണം നിവർന്നിരിക്കുകയും വേണം. ഇനി കൈകൾ രണ്ടും അതതു വശത്തെ കാൽമുട്ടുകളിൽ മലർത്തിവയ്ക്കുക.അതോടൊപ്പം തള്ളവിരലിന്റെ മധ്യഭാഗത്തായി ചൂണ്ട‍ുവിരലിന്റെ അഗ്രം ഉറപ്പിച്ചു വയ്ക്കുക. 

ഈ അവസ്ഥയിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവരുമ്പോൾ പൂർവസ്ഥിയെ പ്രാപിക്കുക. ഇതുപോലെതന്നെ കാലുകൾ ത‍ിരിച്ചുവച്ചും ചെയ്യേണ്ടതാണ്. ഇരുകാലുകളും മാറിമാറി രണ്ടോ മൂന്നോ മിനിറ്റെങ്കിലും ചെയ്യണം. രണ്ടുകാലുകളും ഒന്നിച്ചു കയറ്റിവയ്ക്കാൻ പറ്റാത്തവർക്ക് ഒരു കാൽകയറ്റിവച്ചും ചെയ്യാവുന്നതാണ്. 

ADVERTISEMENT