കണ്ണിനും ശരീരത്തിനും ആയാസമുള്ള ജോലി ചെയ്യുന്നവരെ ഏതു സമയത്തും പിടികൂടാവുന്ന ഒന്നാണ് തലവേദന. ടെൻഷൻ മൂലമുണ്ടായ തലവേദനയെ നിഷ്ഠയായ യോഗചര്യയിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ചിട്ടയായ ജീവിതചര്യയിലൂടെയും ഏതാനും മാസങ്ങൾകൊണ്ട് പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ചെയ്യാവുന്ന ഒരു യോഗാസനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണിനും ശരീരത്തിനും ആയാസമുള്ള ജോലി ചെയ്യുന്നവരെ ഏതു സമയത്തും പിടികൂടാവുന്ന ഒന്നാണ് തലവേദന. ടെൻഷൻ മൂലമുണ്ടായ തലവേദനയെ നിഷ്ഠയായ യോഗചര്യയിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ചിട്ടയായ ജീവിതചര്യയിലൂടെയും ഏതാനും മാസങ്ങൾകൊണ്ട് പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ചെയ്യാവുന്ന ഒരു യോഗാസനമാണ് ഭദ്രാസനം.

ഭദ്രാസനം ചെയ്യുന്ന വിധം: രണ്ടു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. അതോടൊപ്പം ഇരുകൈകളും അതതു കാലുകളിൽ കമഴ്ത്തിവയ്ക്കുക. നട്ടെല്ലു നിവർന്നിരിക്കുകയും വേണം. സാവധാനം ഇരുകാല്‍മുട്ടുകളും മടക്കി കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തോട് അടുപ്പിച്ചു കൊണ്ടു വരുക. ഇനി കാൽപ്പാദങ്ങൾ രണ്ടും തൊഴുതു പിടിച്ചതുപോലെ ഉള്ളം കാലുകൾ തമ്മില്‍ ചേർത്തുവയ്ക്കുക. അതോടൊപ്പം ഇരുകൈകൾ കൊണ്ടും കാൽപ്പാദങ്ങളിൽ ചേർത്തു പിടിച്ച് പൃഷ്ഠഭാഗത്തോടടുപ്പിക്കുക.

ADVERTISEMENT

സാവധാനം ശ്വാസം വിട്ടുകൊണ്ടു മുന്നോട്ടു കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കാൻ ശ്രമിക്കുകയും ശ്വാസമെടുത്തുകൊണ്ട് ഉയരുകയും ചെയ്യുക. ഇതേ പോലെ എട്ടോ പത്തോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കാൽ മുട്ടുകൾ രണ്ടും തറയിൽ പതിഞ്ഞിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ

ADVERTISEMENT

തലച്ചോറിനും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകള്‍ക്കും ശരിയായ രീതിയിൽ പ്രവര്‍ത്തിക്കുവാൻ സാധിക്കുന്നു. തലയിലേക്കു നല്ല രീതിയിൽ പോഷകരക്തം ലഭിക്കുന്നു. അതുകൊണ്ട് തലയ്ക്കും കണ്ണിനും നല്ല കുളിർമ കിട്ടുന്നതു മൂലം തലവേദനയ്ക്കു ശമനം ഉണ്ടാകുന്നു. ശരീരത്തിനു സദാ സമയവും നല്ല ഉന്മേഷവും ചുറുചുറുക്കും ഉണ്ടാകുന്നു. ഓജസ്സ് വർധിക്കുകയും ചെയ്യുന്നു.