പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനിൽ കപൂർ. പ്രായം 60 പിന്നിട്ടെങ്കിലും ആക്‌ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം ഒരു പടി മുന്നിലാണ്. പ്രായം ഒട്ടുമേ ഏശാത്ത നടൻ അതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യൻ ഭക്ഷണമാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് താരം പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനിൽ കപൂർ. പ്രായം 60 പിന്നിട്ടെങ്കിലും ആക്‌ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം ഒരു പടി മുന്നിലാണ്. പ്രായം ഒട്ടുമേ ഏശാത്ത നടൻ അതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

ദക്ഷിണേന്ത്യൻ ഭക്ഷണമാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് താരം പറയുന്നത്. ‘പതിറ്റാണ്ടുകളായി ഞാൻ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പാർ, ചട്നി, ദോശ, അച്ചാറുകൾ, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയം. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വളരെ ആരോഗ്യകരമായ ഓപ്ഷനാണ്’ –  62 കാരനായ അനിൽ കപൂർ പറയുന്നു. 

ADVERTISEMENT

‘രോഗികൾക്കുള്ള ഭക്ഷണത്തിൽ സാധാരണയായി കാണുന്നത് ഇ‍‍ഡ്‌ലി ആണ്. ഏറ്റവും സുരക്ഷിതമായ ഭക്ഷണ ഓപ്ഷനാണ് ഇതെന്നതുതന്നെയാണ് കാരണം. അതുതന്നെയാണ് എന്റെ സീക്രട്ടും. എന്റെ യൂത്ത് ലുക്കിനെ കുറിച്ചുള്ള തമാശകൾ ഞാൻ ആസ്വദിക്കാറുണ്ട്. 80കളിലും 90കളിലും എന്റെ നെഞ്ചിനെ കളിയാക്കിവന്ന ട്രോളുകളും ഞാൻ ആസ്വദിച്ചിരുന്നു.’

രാവിലെ ആറിന് ഉണർന്നാൽ ആദ്യം ഒരു ഏത്തപ്പഴം കഴിക്കുന്നതാണ് താരത്തിന്റെ രീതി. കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ എന്നിവ ഇതിലൂടെ ലഭിക്കുമെന്ന് അനിൽ കപൂർ പറയുന്നു. രണ്ടര മണിക്കൂർ ഇടവിട്ട് അഞ്ചു മുതൽ ആറു വരെ പ്രാവശ്യം മീൽസ് കഴിക്കും. ഓരോ പ്രാവശ്യവും ഇതിന്റെ കാലറിയും കണക്കാക്കാറുണ്ട്. ധാരളം മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. ധാരാളം വെള്ളവും കുടിക്കും.

ADVERTISEMENT

ദിവസവും വ്യായാമത്തിൽ വ്യത്യസ്തത കൊണ്ടുവരുന്ന ആളാണ് അനിൽ കപൂർ. രാവിലെ ആറിന് 10 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യും. ആഴ്ചയിൽ മൂന്നു ദിവസം ജിമ്മിലെ വർക്ക്ഔട്ടും ബാക്കി ദിവസങ്ങളിൽ ഔട്ട്ഡോർ വർക്ക്ഔട്ടുമാണ് താരം പിന്തുടരുന്നത്. ഒരു പ്രത്യേക ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം  ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വർക്ക്ഔട്ടാണ് അദ്ദേഹത്തിനു താൽപര്യം.