ശരീരഭാരം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള പണിയാണ്. അതിലും പ്രയാസമാണ് വയർ കുറയ്ക്കുക എന്നത്. ഏതു വസ്ത്രം ധരിച്ചാലും അവിടവിടെയായി വീങ്ങി വരുന്ന ശരീരം പലരെയും ചില്ലറയൊന്നുമല്ല വിഷമിപ്പിക്കുന്നത്. വയറുകാരണം പല ഡ്രസ്സും പാകമാകാതെയും വരും. ഹൃദയസംബന്ധമായ രോഗങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനുപോലും കുടവയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള പണിയാണ്. അതിലും പ്രയാസമാണ് വയർ കുറയ്ക്കുക എന്നത്. ഏതു വസ്ത്രം ധരിച്ചാലും അവിടവിടെയായി വീങ്ങി വരുന്ന ശരീരം പലരെയും ചില്ലറയൊന്നുമല്ല വിഷമിപ്പിക്കുന്നത്. വയറുകാരണം പല ഡ്രസ്സും പാകമാകാതെയും വരും. ഹൃദയസംബന്ധമായ രോഗങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനുപോലും കുടവയർ കാരണമാകും. അതുകൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നതാകും നല്ലത്. ഇതിനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. കൃത്യസമയത്ത് ഉറങ്ങണം. ഭക്ഷണശീലങ്ങളും ശ്രദ്ധിക്കണം. 

ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന പാനീയങ്ങൾ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. ദിവസവും ഉറങ്ങാൻ കിടക്കും മുൻപ് ഈ പാനീയങ്ങൾ കുടിക്കുന്നത് കൊഴുപ്പിനെ വേഗം കത്തിച്ചു കളയാനും ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. ഇത്തരം രണ്ടു പാനീയങ്ങളെ പരിചയപ്പെടുത്താം. 

ADVERTISEMENT

കക്കിരിക്കയും നാരങ്ങയും വീട്ടിലുണ്ടോ?

അടുക്കളയിൽ കക്കിരിക്കയും ചെറുനാരങ്ങയും ഉണ്ടെങ്കിൽ സംഗതി എളുപ്പമായി.  ഒരു കക്കിരിക്ക തൊലി ചെത്തി കഷണങ്ങളാക്കുക. അല്പം നാരങ്ങാനീര്, ഒരു പിടി പാഴ്സ്‍ലി ഇല, അരക്കപ്പ് വെള്ളം ഇവ എടുക്കുക. എല്ലാം കൂടി മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കുക. ആവശ്യമെങ്കിൽ വെള്ളം വീണ്ടും ചേർക്കാം.

ADVERTISEMENT

ഈ പാനീയത്തിലെ ചേരുവകൾ എല്ലാം കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുന്നവയാണ്. കക്കിരിക്കയിൽ കൊഴുപ്പ് ഒട്ടും ഇല്ല. കാലറി വളരെ കുറവുമാണ്. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധവും തടയും. പാഴ്സ്‍ലിയാകട്ടെ ഒരു ഡൈയൂറെറ്റിക് ആണ്. ജീവകം എ, ബി, സി, കെ ഇവ ഇതിലുണ്ട്. നാരങ്ങ, രുചികൂട്ടുക മാത്രമല്ല, ഉദരാരോഗ്യത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും മികച്ചതാണ്. ദിവസവും അത്താഴശേഷം ഇതു കുടിക്കാം. 

ഇഞ്ചിച്ചായ

ADVERTISEMENT

അത്താഴം കൂടുതൽ കഴിച്ച് വയർ വീർത്തോ? എങ്കിൽ ഒരു കപ്പ് ഇഞ്ചിച്ചായ ആകാം. എല്ലാത്തരം ഉദരപ്രശ്നങ്ങൾക്കും ഇഞ്ചി ഒരു പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരത്തിൽനിന്ന് വിഷാംശങ്ങളെ നീക്കുക വഴി ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഇഞ്ചിച്ചായ തയാറാക്കാൻ ഒന്നര ടീസ്പൂൺ ഇഞ്ചി, ചെറുതായി കൊത്തിയരിഞ്ഞത്, ഒരു കപ്പ് വെള്ളം, ഒരു ടീസ്പൂൺ വീതം തേനും ചെറുനാരങ്ങാ നീരും (ആവശ്യമെങ്കിൽ). തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇഞ്ചി ചേർക്കുക. പത്തുമിനിറ്റ് കുതിർത്ത ശേഷം അരിച്ചുപയോഗിക്കാം.

English summary: Bed time drinks for weight loss