ഫിറ്റ്നസിന്റെ പര്യായമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. മികച്ച നർത്തകൻ കൂടിയായ ഹൃത്വിക്കിനെ ബോളിവുഡിലെ ഗ്രീക്ക് ദേവൻ എന്നാണ് ആരാധകർ വിളിക്കുന്നത്. 45 ാം വയസ്സിലും ഫിറ്റ്നസും ഷേപ്പും നിലനിർത്തുന്ന ഹൃത്വിക് എല്ലാവരിലും അസൂയ ജനിപ്പിക്കും. വർക്കൗട്ട് ചിട്ടയായ വർക്കൗട്ട് ദിനചര്യ തന്നെയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസിന്റെ പര്യായമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. മികച്ച നർത്തകൻ കൂടിയായ ഹൃത്വിക്കിനെ ബോളിവുഡിലെ ഗ്രീക്ക് ദേവൻ എന്നാണ് ആരാധകർ വിളിക്കുന്നത്. 45 ാം വയസ്സിലും ഫിറ്റ്നസും ഷേപ്പും നിലനിർത്തുന്ന ഹൃത്വിക് എല്ലാവരിലും അസൂയ ജനിപ്പിക്കും. 

വർക്കൗട്ട്

ADVERTISEMENT

ചിട്ടയായ വർക്കൗട്ട് ദിനചര്യ തന്നെയുണ്ട് അദ്ദേഹത്തിന്. ശരീരത്തിലെ ഓരോ പേശികളിലും ഹൃത്വിക് ശ്രദ്ധ കൊടുക്കുന്നു. കൈകൾ, തോളുകൾ, ബൈസെപ്സ്, ഉദരം, കാവ്സ് തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗവും വർക്ക് ചെയ്യുന്നു.

ഡയറ്റ് ഇങ്ങനെ

ADVERTISEMENT

ഭക്ഷണരീതിയിൽ ഹൃത്വിക് അല്പം കണിശക്കാരനാണെന്നു തന്നെ പറയാം. സുന്ദരമായ ശരീരം തന്നെ അതിനു തെളിവുമാണ്. എണ്ണയുടെ ഉപയോഗം പരമാവധി കുറവാണ്. പ്രോട്ടീൻ ധാരാളമായി ഭക്ഷണത്തിൽ ഉണ്ടാകും. അതിനായി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കും. ഒരു ദിവസംതന്നെ പല പ്രാവശ്യം ഭക്ഷണം കഴിക്കും. രണ്ടു മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഹൃത്വിക്, കഴിക്കുന്നതെന്തും പേശികൾക്കു ഗുണകരമായതാണെന്ന് ഉറപ്പു വരുത്തും. കൊഴുപ്പ് അടങ്ങിയ ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ. 

കോഴിയിറച്ചി, മത്സ്യം, മുട്ടയുടെ വെള്ള ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തും. പ്രോട്ടീൻ ലഭ്യത കൂട്ടാനാണിത്. ആരോഗ്യഭക്ഷണങ്ങളും കാരറ്റ്, ബ്രൊക്കോളി മുതലായ പച്ചക്കറികൾ ആവിയിൽ വേവിച്ചതും കഴിക്കാൻ മറക്കില്ല. 

ADVERTISEMENT

അനാരോഗ്യകരമായ ജങ്ക്ഫുഡിനെ ഏഴയലത്തുപോലും ഹൃത്വിക് അടുപ്പിക്കില്ല. ഭക്ഷണത്തിൽ ഒരു തരത്തിലുമുള്ള കൃത്രിമ മധുരങ്ങളും ഉൾപ്പെടുത്തില്ല. വർക്കൗട്ടിനു ശേഷം 45 മിനിറ്റ് കഴിഞ്ഞേ ഭക്ഷണം കഴിക്കൂ.

English summary: Workout And Fitness Regime of Hrithik Roshan