ലോക്ഡൗണ്‍ ആളുകളുടെ സുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കാനാണ് എന്നതില്‍ സംശയമില്ല. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളില്‍തന്നെ കഴിയേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ദീര്‍ഘകാലം വീട്ടില്‍തന്നെ കഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രധാനപ്രശ്നം എന്താണെന്ന് അറിയാമല്ലോ, ഭാരം കൂടുക. ജോലികള്‍ക്കും ജീമ്മിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ ആളുകളുടെ സുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കാനാണ് എന്നതില്‍ സംശയമില്ല. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളില്‍തന്നെ കഴിയേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ദീര്‍ഘകാലം വീട്ടില്‍തന്നെ കഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രധാനപ്രശ്നം എന്താണെന്ന് അറിയാമല്ലോ, ഭാരം കൂടുക.

ജോലികള്‍ക്കും ജീമ്മിലെ വർക്കൗട്ടിനുമൊക്കെ അവധി കൊടുത്ത് വീട്ടിലിരിക്കുമ്പോള്‍ സ്വാഭാവികമായും വണ്ണം കൂടും. വീട്ടില്‍ ജിമ്മോ വർക്കൗട്ട് ഉപകരണങ്ങളോ ഉള്ളവര്‍ക്ക് വ്യായാമം മുടങ്ങിയില്ലെന്നുവരാം. എങ്കിലും വീട്ടില്‍തന്നെ ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ മടി പിടിക്കുക സ്വാഭാവികം. ഒപ്പം ഇടയ്ക്കിടെ രുചികരമായ ഹോംലി ഫുഡ്‌ കൂടി ആയാല്‍ പിന്നെ പറയേണ്ട. 

ADVERTISEMENT

ഇതാ ലോക്ഡൗണ്‍ കാലത്ത് വണ്ണം കൂടാതിരിക്കാൻ ചില വഴികൾ

ഹെല്‍ത്തി ഡയറ്റ് പാലിക്കണം 

ADVERTISEMENT

വീട്ടിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കാന്‍ തോന്നുക സ്വാഭാവികമാണ്. അണ്‍ഹെല്‍ത്തി സ്നാക്സ് വീട്ടില്‍ സ്റ്റോക്ക്‌ ഉണ്ടെങ്കില്‍  പറയുകയും വേണ്ട. ഉപ്പു ചേര്‍ത്ത് പ്രോസസ് ചെയ്ത് ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കി ഹെല്‍ത്തി ഡയറ്റ് ശീലിക്കാൻ ശ്രദ്ധിക്കുക. ഫ്രൈ ചെയ്ത ആഹാരങ്ങള്‍ പരമാവധി കുറച്ച് ഹെല്‍ത്തി ആഹാരങ്ങളും സാലഡുകളും കഴിക്കാം. ഫ്രഷ് പഴങ്ങളും പച്ചക്കറികളും കിട്ടുകയാണെങ്കില്‍ അത്രയും നല്ലത്.

മീല്‍ ടൈമിങ് 

ADVERTISEMENT

വിശപ്പ്‌ തോന്നുമ്പോള്‍ മാത്രമല്ല ആഹാരം കഴിക്കേണ്ടത്‌. കൃത്യമായ മീല്‍ ടൈം പാലിക്കാന്‍ ശ്രദ്ധിക്കുക. സമയം തെറ്റി കഴിക്കുമ്പോള്‍ കൂടുതല്‍ ആഹാരം കഴിക്കുക സ്വാഭാവികം. ഇത് ശരീരത്തില്‍ കൂടുതല്‍ ഫാറ്റ് അടിയാന്‍ കാരണമാകും. പോഷക സമ്പന്നമായ പ്രാതല്‍, മിതമായ ഊണ്, കുറഞ്ഞ അളവിലെ അത്താഴം ഇവ പാലിക്കാന്‍ ശ്രദ്ധിക്കുക.

വ്യായാമം 

ലോക്ഡൗണ്‍ ആയതുകൊണ്ട് ജിമ്മില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ട. വീട്ടില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുക. കാര്‍ഡിയോ വ്യായാമങ്ങള്‍, യോഗ എന്നിവ എല്ലാം തനിയെ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ നന്നായി ജോഗിങ് ചെയ്യാം, സൈക്ലിങ്, നടത്തം, എന്തെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റി എന്നിവ നടത്തുന്നത് എപ്പോഴും നല്ലതുതന്നെ.

English Summary: Super effective tips that will help you lose weight during COVID-19 lockdown