എല്ലാ അവയവങ്ങളെയും നാഡീ ഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതാണു ത്രികോണാസനം. നട്ടെല്ലിന്റെ വശങ്ങളിലും ഇടുപ്പിലും കാലിന്റെ പുറകിലുമുള്ള മസിലുകൾ ബലപ്പെടും. അതിനാൽ അരക്കെട്ട് ഒതുങ്ങി വണ്ണം കുറയാനും ഉത്തമം. രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. കാലുകൾ മൂന്ന്- മൂന്നര അടി അകറ്റി വലതുകാൽ പാദം വലതു വശത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ അവയവങ്ങളെയും നാഡീ ഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതാണു ത്രികോണാസനം. നട്ടെല്ലിന്റെ വശങ്ങളിലും ഇടുപ്പിലും കാലിന്റെ പുറകിലുമുള്ള മസിലുകൾ ബലപ്പെടും. അതിനാൽ അരക്കെട്ട് ഒതുങ്ങി വണ്ണം കുറയാനും ഉത്തമം. രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

കാലുകൾ മൂന്ന്- മൂന്നര അടി അകറ്റി വലതുകാൽ പാദം വലതു വശത്തേക്ക് അൽപം ചരിച്ചു നിവർന്നു നിൽക്കുക. കൈകൾ അതതു വശങ്ങളിലേക്കു നീട്ടി ഉള്ളംകൈ കീഴ്പ്പോട്ടാക്കി തോളിന്റെ  പൊക്കത്തിൽ നീട്ടിപ്പിടിച്ചു നിന്നു ശ്വാസം അകത്തേക്കെടുക്കണം. 2-3 സെക്കൻഡ് കഴിഞ്ഞു ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് ഉടൽ മുന്നോട്ടു ചാഞ്ഞു പോകാതെ വലതു കൈ താഴ്ത്തിക്കൊണ്ടു വന്നു വലതു കാൽ മുട്ടിനു താഴെ എവിടെയാണോ എത്തിയത് അവിടെ പതിച്ചു വയ്ക്കുക. ഇതിനിടെ സ്വാഭാവികമായി മുകളിലേക്ക് ഉയർന്ന ഇടതുകൈ തലയ്ക്കു മുകളിൽ എത്തിയിരിക്കും. സാവകാശം തലയും മുഖവും തിരിച്ചു ചിത്രം  ഒന്നിൽ കാണും വിധം ഇടതു കൈ വെളളയിൽ ദൃഷ്ടി പതിപ്പിക്കുക. 2-3 സെക്കൻഡ് ഈ നിലയിൽ തുടർന്നിട്ടു വീണ്ടും ശ്വാസം അകത്തേക്കെടുത്തു  നിവർന്നു പൂർവ സ്ഥിതിയിൽ വരിക. ഇതേവിധം ഇടതു വശവും ചെയ്യുക. ഇരു വശങ്ങളിലുമായി 5-6 തവണ പരിശീലിക്കാം.

ചിത്രം 2
ADVERTISEMENT

ഒരാഴ്ച കഴിഞ്ഞു ചിത്രം രണ്ടിൽ കാണും വിധം തലയ്ക്കു മുകളിൽ എത്തിയ കൈ ചെവിക്കു മുകളിൽ കൂടി താഴേയ്ക്കു കൊണ്ടുവന്നു  തോൾ ഉയരത്തിൽ ഭൂമിക്കു സമാന്തരമായി നിർത്തുക. ഇതും ഇരുവശവും മാറി മാറി 5-6 തവണ പരിശീലിക്കാം. പരിശീലനം പുരോഗമിക്കുമ്പോൾ താഴത്തെ കൈപ്പത്തി കാൽപാദത്തിനു മുകളിലോ വശങ്ങളിലോ എത്തിക്കാനാവും.