പ്രാണായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ നാഡി ശോധന പ്രാണായാമത്തിന്റെ ഒന്നാമത്തെ നിലയാണ് അനുലോമ - വിലോമ പ്രാണായാമം (നാഡി ശോധന പ്രാണായാമം). ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവർക്കും ഗർഭിണികൾക്കും പരിശീലിക്കാം. ശ്വാസകോശത്തിലെ മുഴുവൻ അറകളും തുറന്നു ശുചിയാക്കാൻ സഹായിക്കും. രക്ത സഞ്ചാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാണായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ  നാഡി ശോധന  പ്രാണായാമത്തിന്റെ ഒന്നാമത്തെ നിലയാണ് അനുലോമ - വിലോമ പ്രാണായാമം (നാഡി ശോധന പ്രാണായാമം). ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവർക്കും ഗർഭിണികൾക്കും പരിശീലിക്കാം. ശ്വാസകോശത്തിലെ മുഴുവൻ അറകളും തുറന്നു ശുചിയാക്കാൻ സഹായിക്കും. രക്ത സഞ്ചാരം സുഗമമാക്കും. മനസ്സും ശരീരവും ശാന്തമാവുകയും ഓർമശക്തി കൂടുകയും ചെയ്യും. 

നട്ടെല്ല് നിവർത്തിയിരിക്കാൻ സാധിക്കുന്ന ഏത് ആസന സ്വീകരിച്ചും ഇതു പരിശീലിക്കാം. ചിത്രം ഒന്നിൽ കാണും വിധം ആദ്യം ഇടതു കൈ, ഇടതു കാൽ മുട്ടിൽ ഉള്ളംകൈ കമിഴ്ത്തി വയ്ക്കുക. വലതു കൈമുട്ടു മടക്കി ഉയർത്തി ചൂണ്ടാണി വിരലും നടുവിരലും അടുപ്പിച്ചു കൈവെളളയിലേക്കു മടക്കി വയ്ക്കുക. തള്ള വിരൽ കൊണ്ടു മൂക്കിന്റെ വലതു ദ്വാരം അടച്ചു സാവകാശം ഇടതു ദ്വാരത്തിലൂടെ ശ്വാസം വലിച്ചെടുക്കണം. ശ്വാസകോശങ്ങൾ നിറഞ്ഞു നെഞ്ചു വികസിക്കുന്നതിൽ മാത്രമാകണം ശ്രദ്ധ. 

ADVERTISEMENT

ശ്വാസം എടുത്തു കഴിഞ്ഞാൽ ഉടൻ മോതിര വിരലും ചെറു വിരലും ചേർത്തു പിടിച്ചു മൂക്കിന്റെ ഇടത്തേ ദ്വാരം അടയ്ക്കുകയും ഉടൻ തള്ള വിരൽ മാറ്റി വലത്തേ ദ്വാരം തുറന്ന് അശുദ്ധ വായു പുറത്തേക്കു വിടണം. മുഴുവൻ ശ്വാസവും പോയിക്കഴിഞ്ഞ് അതേ ദ്വാരത്തിലൂടെ ശ്വാസം വീണ്ടും അകത്തേക്കു നിറയ്ക്കുക. ഇനി വലതു ദ്വാരം തള്ള വിരൽ കൊണ്ടടച്ച് ഇടതു  ദ്വാരം തുറന്നു ശ്വാസം പുറത്തേക്കു വിടണം. ഇപ്പോഴാണ് ഒരു പ്രാണായാമം പൂർണമായത്. തുടക്കത്തിൽ ഇപ്രകാരം 3 - 4 തവണ മാത്രം പരിശീലിക്കുക. പിന്നീട് എണ്ണം കൂട്ടാം.