നിരവധി രോഗങ്ങളിലേക്ക് നയിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് അമിതവണ്ണം. ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിങ്ങനെ വണ്ണം കൂടിയാല്‍ വരാവുന്ന അപകടകരമായ പ്രശ്‌നങ്ങള്‍ നിരവധി. ഭാരം കുറയ്ക്കുക മാത്രമേ ഇതിനുള്ള പോംവഴിയുള്ളൂ. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി രോഗങ്ങളിലേക്ക് നയിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് അമിതവണ്ണം. ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിങ്ങനെ വണ്ണം കൂടിയാല്‍ വരാവുന്ന അപകടകരമായ പ്രശ്‌നങ്ങള്‍ നിരവധി. ഭാരം കുറയ്ക്കുക മാത്രമേ ഇതിനുള്ള പോംവഴിയുള്ളൂ. 

എന്നാല്‍ പറയുന്നതുപോലെ അത്ര എളുപ്പമല്ല ഭാരം കുറയ്ക്കാന്‍. ഇനി അത് സിംപിളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പറയുന്നത് ചെവി കൊള്ളാതിരിക്കുക എന്നതാണ് അമിതവണ്ണം ഒഴിവാക്കാനുള്ള ആദ്യ പടി. വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ ധാരണകളും നമുക്ക് ചുറ്റുമുണ്ട്. അവയുടെ പിടിയില്‍ അകപ്പെടാതെ ഇരിക്കേണ്ടതും പ്രധാനമാണ്. ഇത്തരത്തില്‍ ഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ട ചില മിഥ്യാ ധാരണകള്‍ പരിശോധിക്കാം.

ADVERTISEMENT

1. ഒരു സമയത്ത് ഒരു ശരീരഭാഗം

കൈകള്‍, വയര്‍, തുട എന്നിങ്ങനെ ഏതെങ്കിലും ശരീരഭാഗം പ്രത്യേകമായി എടുത്ത് അതിനെ മെലിയിക്കാം എന്നത് മിഥ്യാ ധാരണയാണ്. മുഴുവന്‍ ശരീരത്തെയും ശ്രദ്ധിക്കാതെ ഏതെങ്കിലും ശരീര ഭാഗത്തെ മാത്രം ഊന്നി ഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ശരിയായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാനുള്ള നേരായ വഴി. അല്ലാത്ത തരത്തിലുള്ള പൊടിക്കൈകളൊന്നും ഫലപ്രദമല്ല.

2. കാലറി ഒഴിവാക്കല്‍

ഭക്ഷണത്തില്‍ നിന്ന് കാലറിയും മറ്റ് പോഷണങ്ങളും ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാം എന്ന് കരുതുന്നവരുണ്ട്. ശരീരത്തിന് ആവശ്യമായ കാലറി നല്‍കാതിരിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. 

ADVERTISEMENT

3. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കല്‍

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് വണ്ണം കുറയാന്‍ ഫലപ്രദമൊക്കെ തന്നെ. പക്ഷേ, അതിനഥം കാര്‍ബോ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച്, പ്രോട്ടീന്‍ കൂട്ടുന്നത് ഭാരം കുറയാന്‍ സഹായിക്കും.

4. കൊഴുപ്പ് ഒഴിവാക്കല്‍

കാലറി പോലെതന്നെ എല്ലാ കൊഴുപ്പും ശരീരത്തിന് ചീത്തയല്ല. ആരോഗ്യകരമായ കൊഴുപ്പ് നമ്മുടെ തലച്ചോറിനും ചര്‍മത്തിനുമെല്ലാം അത്യാവശ്യമാണ്. നട്ടുകള്‍, നട്ട് ബട്ടര്‍, അവോക്കാഡോ, ഫാറ്റി ഫിഷ് എന്നിവയിലെല്ലാം കൊഴുപ്പുണ്ട്. പക്ഷേ, ഈ കൊഴുപ്പ് നമ്മുടെ വിശപ്പ് നിയന്ത്രിക്കുന്നത് വഴി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. 

ADVERTISEMENT

5. ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് അത്യന്തം ഹാനികരമാണ്. ഇനി ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിച്ചേ മതിയാകൂ എങ്കില്‍ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം അവ കഴിക്കുക. 

6. കുറച്ച് കഴിച്ച്, കൂടുതല്‍ വ്യായാമം

കേള്‍ക്കുമ്പോള്‍ കൊള്ളാമല്ലോ എന്നൊക്കെ തോന്നാമെങ്കിലും കുറച്ച് കഴിച്ച്, കൂടുതല്‍ വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാനുള്ള ശരിരായ മാര്‍ഗമല്ല. ഇത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ല. ഭക്ഷണവും വ്യായാമവും തമ്മിലൊരു സംതുലനം ആവശ്യമാണ്.

7. ഇതെല്ലാം മനസ്സിന്റെ ശക്തി

നമ്മളൊന്ന് മനസ്സു വച്ചാല്‍ എല്ലാം നടക്കുമെന്നൊക്കെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ പറയാം. പക്ഷേ, അമിതവണ്ണത്തിന്റെ കാര്യത്തില്‍ ജനിതകപരവും ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാല്‍ വെറുതേ മനസ്സ് വച്ചതു കൊണ്ടു മാത്രം വണ്ണം കുറയില്ലെന്ന് മനസ്സിലാക്കണം. കൃത്യമായ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഒപ്പം സ്ഥിരപ്രയത്‌നവും ചേരുമ്പോള്‍ അമിത വണ്ണമെന്ന വെല്ലുവിളിയെ മറികടക്കാന്‍ സാധിക്കും. 

English Summary : Weight loss tips