‘ശരീരഭാരം സെഞ്ചുറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. കഴിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന അവസ്ഥയിൽ ഞാനും. അങ്ങനെ സസുഖം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത അതിഥിയായി ആരോഗ്യപ്രശ്നങ്ങൾ കടന്നുവന്നത്. ഐസിയുവിലെ ശൂന്യതയിൽ മേല്പോട്ടു നോക്കി കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് മകന്റെയും പ്രിയപ്പെട്ടവരുടെയും

‘ശരീരഭാരം സെഞ്ചുറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. കഴിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന അവസ്ഥയിൽ ഞാനും. അങ്ങനെ സസുഖം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത അതിഥിയായി ആരോഗ്യപ്രശ്നങ്ങൾ കടന്നുവന്നത്. ഐസിയുവിലെ ശൂന്യതയിൽ മേല്പോട്ടു നോക്കി കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് മകന്റെയും പ്രിയപ്പെട്ടവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ശരീരഭാരം സെഞ്ചുറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. കഴിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന അവസ്ഥയിൽ ഞാനും. അങ്ങനെ സസുഖം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത അതിഥിയായി ആരോഗ്യപ്രശ്നങ്ങൾ കടന്നുവന്നത്. ഐസിയുവിലെ ശൂന്യതയിൽ മേല്പോട്ടു നോക്കി കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് മകന്റെയും പ്രിയപ്പെട്ടവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ശരീരഭാരം സെഞ്ചുറി പിന്നിട്ട് മുന്നോട്ടു കുതിക്കുന്നു. കഴിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന അവസ്ഥയിൽ ഞാനും. അങ്ങനെ സസുഖം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത അതിഥിയായി ആരോഗ്യപ്രശ്നങ്ങൾ കടന്നുവന്നത്. ഐസിയുവിലെ ശൂന്യതയിൽ മേല്പോട്ടു നോക്കി കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് മകന്റെയും പ്രിയപ്പെട്ടവരുടെയും മുഖം. ഇനി ഇങ്ങനെ പോയാൽ പറ്റില്ലെന്ന ചിന്ത കടന്നുവന്നത് അപ്പോഴാണ്.’– അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടറായ കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണൻ പറയുന്നു. ‘ഒരു സമ്മാനം, അതു നമ്മൾ നൽകിക്കഴിഞ്ഞാൽ ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല, പ്രിയപ്പെട്ടവർക്കാകുമ്പോൾ ആ സമ്മാനത്തിന് ഇരട്ടി മധുരവും കാണും. എന്റെ മകന്റെ അ‍ഞ്ചാമത്തെ പിറന്നാളിന് ഞാൻ നൽകിയതും അതുതന്നെ...’ 107 കിലോ പിന്നിട്ട ശരീരഭാരത്തെ തിരിച്ചോടിച്ച വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സിബി.

80 ല്‍ നിന്ന് 107 ലേക്ക്, മനസ്സിൽ വന്ന മുഖം പ്രിയപ്പെട്ട മകന്റേത്

ADVERTISEMENT

എന്റെ ശരാശരി ശരീരഭാരം 80 കിലോ ആയിരുന്നു. പക്ഷേ കഴിഞ്ഞ കുറേ വർഷങ്ങളായി ഓവർ വെയ്റ്റ് ആണ്. കഴിഞ്ഞ ജനുവരി ആയപ്പോൾ 90 നു മുകളിലും ഓഗസ്റ്റിൽ 107 കിലോ വരെയും വന്നു. അതോടെ ബിപിയിൽ വേരിയേഷൻസ് വരാൻ തുടങ്ങി. ബിപിയുടെ മരുന്നും കഴിക്കാൻ തുടങ്ങി. ഒരു പ്രാവശ്യം ബിപി 200 നു മുകളിലായി ആശുപത്രിയിലെത്തി ഐസിയുവിൽ അഡ്‌മിറ്റായി. ഇസിജി എടുത്തു നോക്കി. ഭാഗ്യത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാൽ സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, മെമ്മറി ലോസ് തുടങ്ങി ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു വലിയ അപകടഘട്ടത്തിന്റെ തൊട്ടടുത്തു വരെയെത്തി എന്നു മനസ്സിലായി. അപ്പോൾ മനസ്സിൽ വന്നത് പ്രിയപ്പെട്ട മകന്റെ മുഖമാണ്.

സ്വന്തം ആരോഗ്യം ശ്രദ്ധിക്കാത്തതു കൊണ്ട് അവശനായിപ്പോയ, അല്ലെങ്കിൽ മരണപ്പെട്ട ഒരു അച്ഛന്റെ മകനായി അവൻ ജീവിക്കേണ്ടി വരുന്ന ചിത്രം മനസ്സിനെ അലട്ടാൻ തുടങ്ങിയപ്പോഴാണ് ആ തീരുമാനത്തിൽ എത്തിയത്– ഭാരം കുറയ്ക്കുക. അതുവഴി മരണം ഒഴിവാക്കാൻ പറ്റില്ലെങ്കിലും അമിതവണ്ണം കൊണ്ട് ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെങ്കിലും ഒഴിവാകുമല്ലോ എന്ന ചിന്തയും ചില സുഹൃത്തുക്കളുടെ പ്രോത്സാഹനവും കൂടി ആയപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ജിംനേഷ്യത്തിന്റെ പടി ചവിട്ടി..

അവിടെയും വില്ലനായി കോവിഡ്

എന്റെ അൾട്ടിമേറ്റ് ഗോൾ വെയ്റ്റ് ലോസ്സ് അല്ലായിരുന്നു. ഹെൽത്തി ആയിട്ടിരിക്കുക, ബാക് ടു  ഷേപ്പ്. തടി കൂടിയപ്പോൾ സ്വാഭാവികമായിട്ടും വയറും കൂടി. അങ്ങനെയാണ് 15 ശതമാനം വെയ്റ്റ് കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. 

ADVERTISEMENT

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജിംന്യേഷ്യങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം വന്നപ്പോഴാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അഞ്ചു വർഷത്തിലേറെയായി ഒരു ജിംനേഷ്യം ഉണ്ടല്ലോ എന്നാദ്യമായി ഓർക്കുന്നതു പോലും!  കഴിഞ്ഞ നാലു മാസമായി ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂർ വീതം ജിംനേഷ്യത്തിൽ വർക്ഔട്ട്. ഒപ്പം ഭക്ഷണ നിയന്ത്രണവും. ആ സമയത്ത് മനസ്സിലുണ്ടായിരുന്ന ഏക ലക്ഷ്യം ജനുവരി 11, അതായത് ഏക മകൻ ഒമാറിന്റെ അഞ്ചാമത്തെ പിറന്നാൾ എത്തുമ്പോൾ മൊത്തം ശരീര ഭാരത്തിന്റെ 15 ശതമാനം എങ്കിലും കുറയ്ക്കുക എന്നതു മാത്രം. 

ജോലിയുടെ ഭാഗമായി ധാരാളം  യാത്രകൾ വേണ്ടി വരും. പക്ഷേ കോവിഡിനു ശേഷം യാത്രകളില്ലാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടി വന്നു. പ്രത്യേകിച്ച് ആരെയും കാണുന്നില്ല. അതോടെ ഈറ്റിങ് ഹാബിറ്റ്‌സ് ആകെ മാറി. അതായിരുന്നു പെട്ടെന്ന് ശരീരഭാരം കൂട്ടിയതും. വെറുതേ ഇരുന്നു തിന്നുന്നു, ആക്ടിവിറ്റീസ് ഒന്നുമില്ല താനും. 

ബോഡിഷെയ്മിങ്ങ് കണക്കില്ലാതെ...

ഹെൽത്തി ആയിട്ടിരിക്കുക എന്നതായിരുന്നു പ്രൈമറി റൂൾ. ഞാൻ ഒരു മെഡിക്കൽ സ്‌കൂളിൽ വർക്ക് ചെയ്യുന്നതിനാൽ ദിവസവും ഒരു പത്ത് പതിനഞ്ച് ഡോക്ടർമാരെയെങ്കിലും കാണും. അവരൊക്ക സൂചിപ്പിക്കുന്നുണ്ടായിരുന്നു വെയ്റ്റ് കൂടുന്നുണ്ടെന്ന്. പിന്നെ ആവശ്യമില്ലാത്ത റെസ്പെക്ട് കിട്ടാൻ തുടങ്ങി. ആൾക്കാരൊക്കെ ഒരു തടിയനായി ട്രീറ്റ് ചെയ്യാൻ തുടങ്ങി. ഒരു വണ്ടിയിൽ കയറിയാൽ ഫ്രണ്ട് സീറ്റ്. മെസ്സേജ് ഒക്കെ അയയ്ക്കുമ്പോൾ എടാ തടിയാ എന്നൊക്കെയുള്ള വിളികൾ.  

ADVERTISEMENT

എന്റെ സങ്കൽപത്തിലുള്ള എനിക്ക് തടിയില്ല. പക്ഷേ സമൂഹത്തിനു മുന്നിൽ ഞാൻ ഒരു തടിയനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. വയർ ചാടിയിരിക്കുന്നതു കാണുമ്പോൾ എല്ലാവരും കളിയാക്കാൻ തുടങ്ങി. എന്നെക്കാൾ 5 വയസ്സ് മൂത്ത സഹോദരനെ കാണാൻ ചെന്നപ്പോൾ എല്ലാവരും കരുതിയത് ഞാനാണ് മൂത്ത സഹോദരൻ എന്നാണ്. ഒരു പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു ഇത്രയും ശരീരമൊക്ക വച്ച് നീ എങ്ങനെ യാത്ര ചെയ്യുന്നുവെന്ന്. അങ്ങനെ എവിടെ ചെന്നാലും ഞാൻ ഉദ്ദേശിക്കുന്ന ഒരു പ്രൊഫൈൽ അല്ല എനിക്ക് കിട്ടിയിരുന്നത്. എല്ലാവരും ഒരു തടിയനായാണ് എന്നെ ട്രീറ്റ് ചെയ്യുന്നതെന്ന സത്യം എനിക്കു മനസ്സിലായി. 

ആദ്യം ഇഷ്ടമുള്ളതൊക്കെ കഴിക്കട്ടെ, ശേഷം മതി ഡയറ്റിങ്

നാളെത്തൊട്ട് ഡയറ്റ് ചെയ്ത് വെയ്റ്റ് കുറച്ചിട്ടുതന്നെ കാര്യം എന്ന തീരുമാനം ആദ്യമേ സ്വീകരിക്കുകയല്ല ഞാൻ ചെയ്തത്. മറിച്ച്,  എനിക്ക് ഇഷ്ടമുള്ള ആഹാരങ്ങളൊക്ക കഴിക്കാൻ തുടങ്ങി. ചിക്കൻ, മട്ടൻ ബിരിയാണികൾ, സ്വീറ്റ്സുകൾ അങ്ങനെ കുറേ കൊതിയുള്ളതും ആഗ്രഹമുള്ളതുമായ എല്ലാ ഭക്ഷണങ്ങളും കഴിച്ച് വെയ്റ്റ് ലോസ് ചെയ്യാനായി രണ്ടു മൂന്നാഴ്ച പ്രിപ്പയർ ചെയ്തു. ഇതിനെപ്പറ്റി വായിച്ചു, പഠിച്ചു, വിഡിയോകൾ കണ്ടു. ശരീരഭാരം കുറയ്ക്കാനായി ഒരു ഷോർട്ട് കട്ടുമില്ലെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായി. യൂട്യൂബിൽ വരുന്ന വിഡിയോയിലൊന്നും വലിയ കാര്യമില്ലെന്ന് ഇതിനെപ്പറ്റി വായിച്ചപ്പോൾ മനസ്സിലായി. അതിനാൽ അത്തരം വിഡിയോകൾ കാണുന്നത് ഒഴിവാക്കി. തുടർന്ന്, ശരീരഭാരം കുറയ്ക്കാൻ  മാനസികമായി തയാറാണ് എന്ന ഘട്ടമെത്തിയപ്പോൾ അതിനായി ഒരുങ്ങുകയായിരുന്നു. 

ഭക്ഷണഗ്രൂപ്പുകളിൽനിന്ന് ലെഫ്റ്റ്

ഫണ്ണിനുവേണ്ടി ആഹാരം കഴിക്കുന്ന ഒരാളായിരുന്നു ഞാൻ. സമൂഹമാധ്യമങ്ങളിലെ ഭക്ഷണ ഗ്രൂപ്പുകളിലൊക്കെ മെംബറും അഡ്‌മിനും ഒക്കെ ആയിരുന്നു. ആ വിഡിയോസ് ഒക്കെ കാണാത്ത  രീതിയിൽ സെറ്റിങ്‌സ് ശരിയാക്കി. അതുകഴിഞ്ഞ് ഒരു തീരുമാനമെടുത്തു ഇനി ഭക്ഷണം കഴിക്കുന്നത് ഫണ്ണിനുവേണ്ടിയല്ല, സർവൈവ് ചെയ്യാൻ വേണ്ടി, ശരീരത്തിനു പ്രവർത്തിക്കാൻ വേണ്ടിയെന്ന്. അവിടെ നിന്നായിരുന്നു ആ മഹായാത്രയിലേക്കുള്ള തുടക്കം.

അതിന്റെ ഒന്നാം ഘട്ടം എക്സർസൈസ് ആയിരുന്നു. നേരേ ഡയറ്റിലേക്കു പോകാതെ ആദ്യം എക്സർസൈസ് തുടങ്ങി. അതിനു വേണ്ടി പഴ്‌സനൽ ട്രെയ്നറെ കണ്ടുപിടിച്ചു. അങ്ങനെ ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂർ വച്ച് ട്രെയ്നിങ്. അത് കൂടാതെ നോർമൽ എക്സർസൈസ് വീട്ടിലും ചെയ്യും.

എത്രയോ വർഷമായി ഒന്നും ചെയ്‌തിട്ടില്ലാത്തതുകൊണ്ടുതന്നെ എക്സർസൈസ് തുടങ്ങിയപ്പോൾ കുറച്ചു പാടായിരുന്നു. പക്ഷേ ട്രെയിനർ ഉണ്ടായിരുന്നത് എളുപ്പമായി. നമ്മുടെ സ്ട്രെങ്തും വീക്നെസ്സും അവർ പറഞ്ഞു തരും. എക്സർസൈസ് ചെയ്ത് മൂവ്മെന്റ് ഒക്കെ കറക്ട് ആക്കിയ ശേഷം ഒരു മാസം കഴിഞ്ഞ് ആണ് ഡയറ്റ് തുടങ്ങിയത്. 

മിനിമം ഫുഡ് എന്ന ചാലഞ്ച്

ഹെവി ബ്രേക്‌ഫാസ്റ്റ്, ഹെവി ലഞ്ച്, ഹെവി ഡിന്നർ. മിക്കവാറും ചോറ്. രാവിലെ അപ്പം, ദോശ. ഉച്ചയ്ക്ക് ചോറും മീൻ കറിയും, രാത്രിയിൽ ചോറ് ഇങ്ങനെ കഴിച്ചുകൊണ്ടിരുന്നതിൽനിന്ന്  മിനിമം ഫുഡ് എന്നുള്ളത് ആയിരുന്നു ഒരു ചാലഞ്ച്. ആദ്യമേതന്നെ ആഗ്രഹം ഉള്ളതൊക്കെ കഴിച്ച്  എക്സർസൈസ് തുടങ്ങി മാനസികമായി തയാറെടുത്തതിനാൽ ഈ ചാലഞ്ചിന് ബുദ്ധിമുട്ട് തോന്നിയില്ല. സാധാരണ എല്ലാവർക്കും പറ്റുന്നത് നല്ല മീൻകറി ആണെങ്കിൽ കൂടുതൽ ചോറ്  കഴിക്കും. നല്ല ചിക്കൻകറി  ആണെങ്കിൽ കുറച്ച്‌ പൊറോട്ട കൂടി കഴിക്കും. മീൻകറി നല്ലതാണെങ്കിൽ കഴിക്കേണ്ടത് മീൻകറിയാണ്, ചോറല്ല. ഞാൻ അതിന്റെ റേഷ്യോ അങ്ങ്  മാറ്റി. 70 % ചോറും  30 % കറികളുമായിരുന്ന പ്ലേറ്റിന്റെ റേഷ്യോ സ്വിച്ച് ചെയ്തു ‍തിരിച്ചാക്കി. അതായത് കൂടുതൽ കറികളും കുറച്ച് ചോറും. ഇങ്ങനെ കൊണ്ടുവന്ന് ചോറ് ക്രമേണ തീരെ കഴിക്കാതെയായി. ഡയറ്റിങ് തുടങ്ങിയ സമയത്ത് ഇവിടെ അവക്കാഡോയുടെ സീസൺ ആയിരുന്നു. അതിനാൽ ചോറിനു പകരം അവക്കാഡോ കഴിക്കാൻ തുടങ്ങി. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം ലഞ്ചിനും ഡിന്നറിനു എല്ലാം അവക്കാഡോ പ്ലേറ്റിൽ സ്ഥാനം പിടിച്ചു.

യുട്യൂബ് വിഡിയോസ് കണ്ട് ആഹാരം കഴിച്ചിരുന്ന എന്റെ ശീലവും ഞാനങ്ങ് മാറ്റി. അതിനാൽ വളരെ പെട്ടെന്ന് ആഹാരം കഴിച്ച് എഴുന്നേൽക്കാനും സാധിച്ചു. 

പഴയ ഡ്രസ്സിൽ വീണ്ടും

കുറച്ച് വ്യത്യാസമൊക്കെ വന്നു തുടങ്ങിയപ്പോൾ  വെയ്റ്റ് ലോസ് ചെയ്തവരുടെ മോട്ടിവേഷനൽ സ്റ്റോറികൾ കണ്ടുതുടങ്ങി. പിന്നെ യൂട്യൂബിൽ ഓരോരുത്തരും വെയ്റ്റ് ലോസ് ചെയ്‌തതിന്റെ  കഥകളുമൊക്കെ കണ്ടു. പതിയെ ഞാൻ പഴയ ഡ്രസ്സ് ഒക്കെ ഇട്ടു നോക്കാൻ തുടങ്ങി. അപ്പോൾ ഒരു ബട്ടൻസ് ഒക്കെ ഇടാൻ പറ്റുന്നുണ്ട്. കുറച്ചു ദിവസം കഴിയുമ്പോൾ രണ്ട് ബട്ടൻസ് ഇടാൻ കഴിയുന്നു. അങ്ങനങ്ങനെ  എല്ലാ ദിവസവും ഇട്ട തുണി തന്നെ വീണ്ടും ഇട്ടു നോക്കും. കാണുന്നവരോടൊക്കെ ഒരു ചമ്മലുമില്ലാതെ ചോദിക്കും, എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന്. ഫോട്ടോ എടുത്ത് സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്ക് ഒക്കെ അയച്ചു കൊടുക്കും. 

ബ്രീതിങ് പ്രശ്നം

ഓവർ വെയ്റ്റ്  ആയിരുന്ന സമയത്ത് എത്ര ഉറങ്ങിയാലും ക്ഷീണത്തോടെയായിരുന്നു എഴുന്നേറ്റിരുന്നത്. പിന്നെ ബ്രീത്തിങ് പ്രശ്നവുമുണ്ടായിരുന്നു. എനിക്ക് കുഴപ്പം തോന്നിയിരുന്നില്ലെങ്കിലും എന്റെ അടുത്ത് നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു ഞാൻ ബ്രീത്ത് ചെയ്യുന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു നിശബ്ദത വരുമ്പോൾ അടുത്തിരിക്കുന്നവർക്ക് കേൾക്കാമായിരുന്നു എന്റെ ബ്രീതിങ്. ചിലരൊക്കെ ചോദിച്ചിട്ടുമുണ്ട്  എന്തെങ്കിലും അസുഖം  ഉണ്ടോ എന്നൊക്കെ. ഇതൊക്ക ഒരു ഡിസ്കംഫർട്ട് ആയിരുന്നു. ശരീരഭാരം കുറച്ച  ശേഷം ബ്രീതിങ്ങിന്റെ പ്രശ്‍നം ഇല്ല. ക്ഷീണവും ഇല്ല. പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്. എനർജി ലെവൽ കാര്യമായി കൂടിയിട്ടുണ്ട്. 

ഫാമിലി എന്ന സപ്പോർട്ട്

ഒരുപാടു വർഷങ്ങൾക്കു ശേഷം, പണ്ട് എന്നെ കണ്ടിരുന്ന കോലത്തിൽ കാണാൻ പറ്റിയതോടെ എല്ലാവർക്കും സന്തോഷമായി. അതുതന്നെയാണ്  മകന്റെ പിറന്നാളുമായി ബന്ധപ്പെടുത്തി ശരീരഭാരം കുറച്ചതും. ഒരു സമ്മാനം കൊടുത്താൽ അത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. അമിതവണ്ണത്തിൽനിന്നു പതിനഞ്ച് കിലോ കുറച്ച് ആ ചിത്രമാണ് ഞാൻ മകന് ജൻമദിന സമ്മാനമായി നൽകിയത്. ഇനി എനിക്ക് പഴയതിലേക്കു തിരിച്ചു പോകേണ്ട. ഇപ്പോഴത്തെ എന്റെ ശരീരഭാരം 91 കിലോയാണ്. ഇനി ഇതിൽ ഒരു ഗ്രാം പോലും കൂട്ടരുത് എന്നാണ് എന്റെ ആഗ്രഹം. എന്റെ ഗോൾ 85 കിലോയാണ്. അവിടേക്ക് എത്താനുള്ള യാത്രയിലാണ് ഇപ്പോൾ ഞാൻ.

English Summary : Weight loss story of Sibi Gopalakrishnan