പാലക്കാട് ∙ മലബന്ധംകെ‍ാണ്ട് പെ‍‍ാറുതിമുട്ടി വർഷങ്ങളായി ചികിത്സതേടി അലഞ്ഞ്, യേ‍ാഗയിൽ ആശ്വാസംകണ്ടെത്തി, ഒടുവിൽ ദേശീയയേ‍ാഗാചാംപ്യനായി മാറിയ കഥയാണ് പാലക്കാട് എലപ്പുളളി നേ‍ാമ്പിക്കേ‍ാട് വേൽമുരുകന് പറയാനുളളത്. മഹാരാഷ്ട്രയിൽ നടന്ന ദേശീയ യേ‍ാഗാചാംപ്യൻഷിപ്പിലാണ് എലപ്പുള്ളി വൈക്കേ‍ാൽക്കളം വേൽമുരുകൻ (32)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മലബന്ധംകെ‍ാണ്ട് പെ‍‍ാറുതിമുട്ടി വർഷങ്ങളായി ചികിത്സതേടി അലഞ്ഞ്, യേ‍ാഗയിൽ ആശ്വാസംകണ്ടെത്തി, ഒടുവിൽ ദേശീയയേ‍ാഗാചാംപ്യനായി മാറിയ കഥയാണ് പാലക്കാട് എലപ്പുളളി നേ‍ാമ്പിക്കേ‍ാട് വേൽമുരുകന് പറയാനുളളത്. മഹാരാഷ്ട്രയിൽ നടന്ന ദേശീയ യേ‍ാഗാചാംപ്യൻഷിപ്പിലാണ് എലപ്പുള്ളി വൈക്കേ‍ാൽക്കളം വേൽമുരുകൻ (32) കേരളത്തിനായി സ്വർണം നേടിയത്.ജീവിതം മാറ്റിമറിച്ച യേ‍ാഗയേ‍ാടുളള കടപ്പാടെന്ന വണ്ണം 3 വർഷമായി 3 സ്ഥലത്ത് ഈ യുവാവ് 100 ലധികം കുട്ടികൾക്ക് സൗജന്യമായി യേ‍ാഗാപരിശീലനവും നടത്തിവരുന്നു.കുട്ടികൾ നല്ല മാനസിക–ശാരീരിക ആരേ‍ാഗ്യത്തേ‍ാടെ വളരട്ടെ എന്നുമാത്രമാണ് ലക്ഷ്യമെന്ന് മുരുകൻ പറഞ്ഞു. അനിയത്തിയെ പഠിപ്പിച്ച് യേ‍ാഗഅധ്യാപികയുമാക്കി. കുടുംബത്തിന്റെ കടുത്ത സാമ്പത്തികബുദ്ധിമുട്ട് മറികടക്കാൻ പലതെ‍ാഴിലുകളെടുത്തു നടക്കുന്നതിനിടെ 18 വയസു മുതലാണ് യുവാവിന് വിട്ടുമാറാത്ത മലബന്ധം തുടങ്ങിയത്. ഭക്ഷണം കഴിച്ചാൽ ചർദ്ദിക്കുന്ന സ്ഥിതി. നാട്ടിലെ പ്രാഥമിക ആരേ‍ാഗ്യകേന്ദ്രം മുതൽ എറണാകുളത്തും കേ‍ാഴിക്കേ‍ാടുമുള്ള സ്പെഷ്യാലിറ്റ് ആശുപത്രികളിൽ, കടംവാങ്ങിയ പണവുമായി ചികിത്സതേടി. വിദഗ്ധഡ‍േ‍ാക്ടർമാരെയും കണ്ടു. മരുന്നുകളും സ്കാനും എക്സറേയും മുറക്ക് നടന്നു. കുറെകാലം മരുന്നുകഴിച്ചാൽ എല്ലാംമാറുമെന്നായിരുന്നു എല്ലാവരുടെയും നിർദ്ദേശം. കുടൽചുരുങ്ങിയതാണെന്നും വലിയ ഒ‍ാപ്പറേഷൻ വേണ്ടിവരുമെന്നും പറഞ്ഞു. 

ആസനത്തിൽ വേൽമുരുകൻ

അങ്ങനെ 24 വയസുവരെ വിവിധചികിത്സകൾതേടി. കടംകൂടിയതല്ലാതെ അസ്വസ്ഥതക്ക് മാറ്റമുണ്ടായില്ല. പലപ്പേ‍ാഴും പണിക്കുപേ‍ാകാനും കഴിയാതെയായി. അവസാനംകണ്ട ഡേ‍ാക്ടറാണ് യേ‍ാഗകൂടി പരീക്ഷിച്ചാലേ‍ാ എന്ന നിർദ്ദേശിച്ചത്. രേ‍ാഗംകാരണം മാനസികമയി വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാനും തുടങ്ങിയതിനാൽ പിന്നെ കൂടുതലെ‍ാന്നും ആലേ‍ാചിച്ചില്ല. എലപ്പുളളിയിൽ യേ‍ാഗ പരിശീലനം തുടങ്ങി. ഒരുവർഷത്തിനുള്ളിൽ രേ‍ാഗത്തിന് കുറവ് അനുഭവപ്പെട്ടുതുടങ്ങിയതായി വേൽമുരുകൻ പറഞ്ഞു.  ഇപ്പേ‍ാൾഎല്ലാം സാധാരണ നിലയിലായി. ആത്മവിശ്വാസവും വർധിച്ചുവന്നു. വർക് ഷേ‍ാപ്പിൽ നിന്ന് വെൽഡിങും പഠിച്ചു. ഇപ്പേ‍ാൾ യേ‍ാഗപരിശീലനത്തിനും പഠിപ്പിക്കലിനുമെ‍ാപ്പം വീടിനേ‍ാട് ചേർന്ന് വെൽഡിങ് യൂണിറ്റും നടത്തിവരുന്നു. യേ‍ാഗക്കാവശ്യമായ ഉപകരണങ്ങളും നിർമിക്കുന്നുണ്ട്. പഠനത്തിനെ‍ാപ്പം മത്സരങ്ങളിലും പങ്കെടുത്ത് ജില്ലാതലത്തിൽ  തുടർച്ചയായി ഒന്നാമനായി. മൂന്നു വർഷമായി സംസ്ഥാന യോഗാസന ചാംപ്യൻഷിപ്പിലും സ്വർണ നേടി. ഒടുവിൽ ദേശീയ ചാംപ്യനാകാനും യേ‍ാഗമുണ്ടായിരിക്കുന്നു.

വേൽമുരുകൻ കുട്ടികൾക്ക് പരിശീലനം നൽകുന്നു
ADVERTISEMENT

കൂലിപ്പണിക്കരനായ കൃഷ്ണൻകുട്ടിയുടെയും കാറ്ററിങ് തെ‍ാഴിലാളി രാജാമണിയുടെയും മകൻ മുരുകൻ സ്കൂൾപഠനത്തിന് കൂലിപണിയെടുത്താണ് പണം കണ്ടെത്തിയത്. ദാരിദ്രത്തേ‍ാട് പെ‍ാരുതിയാണ് പത്താംക്ലാസിലെത്തിയത്. ഫീസ് തരാൻപേ‍ാലും രക്ഷിതാക്കൾവശം പൈസയുണ്ടായിരുന്നില്ല. പിന്നെ പണിയെടുത്ത്, സ്വന്തമായി പഠിച്ച് പ്ലസ് ടു ജയിച്ചു. യേ‍ാഗ ടിടിസി പാസായി.ഇപ്പേ‍ാൾ അണ്ണാമല സർവകലാശാലയിൽ വിദൂരപഠനത്തിലൂടെ ബിരുദത്തിനുപഠിക്കുന്നു. അനിയത്തി രാജേശ്വരിയും യേ‍ാഗടിടിസി കഴിഞ്ഞ് അധ്യാപികയായി.അനുജൻ ശ്രീനിവാസൻ കെട്ടിടപണിക്കാരനാണ്.ഒരു യേ‍ാഗാഗ്രാമമാണ്  വേൽമുരുകന്റെ സ്വപ്നം.ഇനി, ഒരു ജേ‌ാലി സർക്കാർ തരുമെന്ന പ്രതീക്ഷയിലുമാണ്.

English Summary : Yoga and Life - Success story of National Yoga Champion Velmurugan