ആരോഗ്യരംഗത്ത് പുതുവഴികൾ തേടുന്നവർക്കായി മലയാള മനോരമ ഒരുക്കിയിരിക്കുന്ന വെൽനസ് ചാലഞ്ച് ബോൺ സാന്തേക്ക് ആശംസയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജയും കായിക മന്ത്രി ഇ.പി ജയരാജനും. പുതുവർഷത്തിൽ പുതിയൊരു ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ വെൽനസ് ചലഞ്ചുമായി രംഗത്തെത്തിയത് നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യരംഗത്ത് പുതുവഴികൾ തേടുന്നവർക്കായി മലയാള മനോരമ ഒരുക്കിയിരിക്കുന്ന വെൽനസ് ചാലഞ്ച് ബോൺ സാന്തേക്ക് ആശംസയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജയും കായിക മന്ത്രി ഇ.പി ജയരാജനും. പുതുവർഷത്തിൽ പുതിയൊരു ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ വെൽനസ് ചലഞ്ചുമായി രംഗത്തെത്തിയത് നല്ല കാര്യമാണെന്നും കോവിഡ് മഹാവ്യാധി കാലത്ത് പ്രതികൂല സാഹചര്യത്തിൽ പുത്തൻ ആരോഗ്യ ശീലങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശ്ലാഘനീയമായ നേട്ടങ്ങളാണ് കേരളത്തിലെ ആരോഗ്യ മേഖല കൈവരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങൾക്ക് സമാനമായ പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളി ഉയർത്തുകയാണ്. കേരളത്തിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ശരാശരി മൂന്നിലൊരാൾക്കു രക്താതി സമ്മർദവും അഞ്ചിൽ ഒരാൾക്കു പ്രമേഹവും ഉണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല 45-69 വയസുകാരായവരിൽ മൂന്നിൽ രണ്ടുപേരും പ്രമേഹ പൂർവാവസ്ഥയിലോ അല്ലെങ്കിൽ പ്രമേഹം ബാധിച്ചവരോ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

നമ്മുടെ ജീവിതശൈലിയിലും ആഹാര ശീലത്തിലും വരുത്തിയ മാറ്റം കാരണമാണു ജീവിതശൈലീ രോഗങ്ങൾ വലിയ ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, കാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് ജീവിതശൈലീ രോഗങ്ങളിൽ പ്രമുഖമായുള്ളത്. പുകവലി, മദ്യപാനം മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗവും ജീവിതശൈലീ രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കാനും ചികിത്സിക്കാനുമുള്ള വിവിധ കർമ്മ പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നു. 

ജീവിതശൈലീ രോഗങ്ങളെല്ലാം വൻതോതിലുള്ള ചികിത്സാ ചെലവുകൾക്ക് കാരണമാകുന്നവയാണ്. ഈ ചെലവ് ഒഴിവാക്കാനോ കുറക്കാനോ ഉള്ള ഒരേ ഒരു മാർഗം, ഈ രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാഹചര്യങ്ങളോ അവസ്ഥകളോ പരമാവധി കുറയ്ക്കുക എന്നതാണ്. അതിനാൽ തന്നെ ശരിയായ ആരോഗ്യ ശീലവും ആഹാരരീതിയും വ്യായാമവും പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

ADVERTISEMENT

ബോൺ സാന്തേ ചലഞ്ച് വ്യായാമ ശീലം വളർത്തുന്ന വ്യത്യസ്‌തമായ പരിപാടിയാണെന്നും പരമാവധി പേർ ഈ പരിപാടിയിൽ പങ്കാളികളാകണമെന്നും ജയരാജൻ പറഞ്ഞു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ ചിട്ടയായ വ്യായാമം പ്രധാനമാണ്. ശരീരത്തിന്റെ കായികശേഷി നിലനിർത്തി ഊർജസ്വലമായിരിക്കാൻ വ്യായാമം സഹായിക്കുന്നു .ജീവിതശൈലി  രോഗങ്ങളാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രതിസന്ധി. ഈ പ്രശ്‍നത്തെ അകറ്റി നിർത്താൻ വ്യായാമത്തിലൂടെ സാധിക്കും. കോവിഡ്  പോലുള്ള  രോഗങ്ങൾ വ്യായാമത്തിന്റെയും  മെച്ചപ്പെട്ട  ആരോഗ്യാവസ്ഥയുടെയും പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുമുണ്ടാകൂ. ആരോഗ്യമുള്ള മനസ്സിൽ നിന്ന് വരുന്ന ചിന്തകൾക്ക് നമ്മെ നല്ലനിലയിൽ  മുന്നോട്ടു നയിക്കാനാകും. സമൂഹത്തിന്റെ  നന്മ ലക്ഷ്യമിട്ട് മലയാള മനോരമ സംഘടിപ്പിക്കുന്ന   ബോൺസാന്തേ  വെൽനസ്സ്‌  ചലഞ്ചിന് എല്ലാ വിജയവും ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒാൺലൈനായി റജിസ്റ്റർ ചെയുവാനും റജിസ്ട്രേഷൻ നിരക്കുകളെയും കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കൂ.  www.manoramaevents.com  

ADVERTISEMENT

റജിസ്റ്റർ ചെയ്യുവാനായി മിസ് കോൾ  ചെയ്യൂ - 9603502502  

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 9995960500, 9847058421

English Summary: Bonne sante, the wellness challenge; Wishes from ministers K. K. Shailaja and E.P Jayarajan