ശരീരഭാരം സെഞ്ച്വറിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഇതൊക്കെ എന്തെന്ന ഭാവത്തിൽതന്നെ അതിനെ കാര്യമാക്കാതെ നടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിശാഖ് എസ് നായർ. വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹിച്ചാലും തന്റെ ജോലിത്തിരക്കുകൾ അതിന് അനുവദിക്കില്ലെന്ന ചിന്തയായിരുന്നു വിശാഖിന്. എന്നാൽ

ശരീരഭാരം സെഞ്ച്വറിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഇതൊക്കെ എന്തെന്ന ഭാവത്തിൽതന്നെ അതിനെ കാര്യമാക്കാതെ നടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിശാഖ് എസ് നായർ. വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹിച്ചാലും തന്റെ ജോലിത്തിരക്കുകൾ അതിന് അനുവദിക്കില്ലെന്ന ചിന്തയായിരുന്നു വിശാഖിന്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം സെഞ്ച്വറിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഇതൊക്കെ എന്തെന്ന ഭാവത്തിൽതന്നെ അതിനെ കാര്യമാക്കാതെ നടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിശാഖ് എസ് നായർ. വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹിച്ചാലും തന്റെ ജോലിത്തിരക്കുകൾ അതിന് അനുവദിക്കില്ലെന്ന ചിന്തയായിരുന്നു വിശാഖിന്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം സെഞ്ച്വറിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഇതൊക്കെ എന്തെന്ന ഭാവത്തിൽതന്നെ അതിനെ കാര്യമാക്കാതെ നടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിശാഖ് എസ് നായർ. വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹിച്ചാലും തന്റെ ജോലിത്തിരക്കുകൾ അതിന് അനുവദിക്കില്ലെന്ന ചിന്തയായിരുന്നു വിശാഖിന്. എന്നാൽ സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും ചില തമാശ നിറഞ്ഞ കളിയാക്കലുകൾ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ വിശാഖ് ആ തീരുമാനമെടുത്തു, ഇവരുടെ വായ അടപ്പിച്ചിട്ടുതന്നെ ബാക്കി കാര്യം. ഫലമോ, ഒറ്റയടിക്ക് കുറച്ചത് 55 കിലോ. ഇതിനു പിന്നിലെ ആ മധുരപ്രതികാരത്തെക്കുറിച്ച് വിശാഖ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു

ഏറെ വേദനിപ്പിച്ച ആ കളിയാക്കലുകൾ

ADVERTISEMENT

പുറത്തു നിന്നുള്ളവരുടെ കളിയാക്കലുകൾ ആണ് വെയ്റ്റ് കുറയ്ക്കാനുള്ള പ്രധാന കാരണം. സഹപ്രവർത്തകരുടെ കളിയാക്കലുകൾ  കുടുംബവുമായിമായി കണക്ട്  ചെയ്‌തപ്പോഴാണ് ഇനി എങ്ങനെയും ഭാരം കുറച്ചിട്ടുതന്നെ കാര്യം എന്ന തീരുമാനം എടുത്തതും പറ്റുമോയെന്നു ശ്രമിച്ചു നോക്കിയതും. 

ഞാൻ മെഡിക്കൽ ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്. സഹപ്രവർത്തകരുടെ ഭാര്യമാർ അങ്കിൾ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇത്രയും തടിയുള്ള ആളിന്റെ മുഖത്തു നോക്കി എങ്ങനെ ചേട്ടാ എന്നു വിളിക്കുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. സഹപ്രവർക്കരൊക്കെ എന്റെ ഭാര്യയെയും കുടുംബജീവിതവുമൊക്കെ വച്ച് പരിഹസിച്ചു തുടങ്ങി.   121 കി. ഗ്രാം ഭാരം ഉണ്ടായിരുന്നു. അതൊരു 100 കി. ഗ്രാമിനു താഴെ എത്തിക്കാനായിരുന്നു ആദ്യം നോക്കിയത്. 

121–ൽ നിന്ന് 66ലേക്ക്‌

എനിക്ക്  ശരിക്കും 70 കിലോ ഭാരമേ  ഉണ്ടായിരുന്നുള്ളൂ. ജോലിയുടെ ഭാഗമായുള്ള  യാത്രയും പുറത്തു നിന്നുള്ള ഭക്ഷണവും ഭാരം സെഞ്ച്വറി കടത്തി. ഭക്ഷണം നല്ലപോലെ കഴിക്കുമായിരുന്നു. 

ADVERTISEMENT

ഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റ് ആണ് സ്റ്റാർട്ട് ചെയ്‌തത്‌. ആദ്യത്തെ രണ്ടു മാസത്തിനുള്ളിൽ ഭാരം 100 ൽ താഴെ എത്തിക്കാൻ സാധിച്ചു. 2020 ജനുവരി ഒന്ന് മുതൽ ആണ് തുടങ്ങിയത് സെപ്റ്റംബർ 28 വരെ കീറ്റോ ഡയറ്റ് തുടർന്നു. അപ്പോൾ 68 കിലോ വരെ വന്നു. ഭാരം 100 നു താഴെ എത്തിയതു  മുതൽ വർക്ക്ഔട്ടും തുടങ്ങി. വീട്ടിൽ തന്നെ ഇതിനായി ചെറിയൊരു ജിം സെറ്റ് ചെയ്‌തു. എല്ലാ ദിവസവും വൈകുന്നേരം ഒന്നു മുതൽ രണ്ടു മണിക്കൂർ വർക്ക് ഔട്ട് ചെയ്യും. 

കീറ്റോയിൽ മെച്ചപ്പെട്ട ആരോഗ്യം

കീറ്റോ ഡയറ്റ് തുടങ്ങുനനതിനു മുൻപുതന്നെ ഇതിനെക്കുറിച്ച് നോക്കിയപ്പോൾ ചിലരൊക്കെ പാർശ്വഫലങ്ങൾ ഉണ്ടായതായി പറഞ്ഞു കണ്ടിരുന്നു, ചിലരാകട്ടെ ഒരു പ്രശ്നവുമില്ലാതെ കീറ്റോ പിന്തുടർന്ന് ഭാരം കുറയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞാനും പരിചയമുള്ള ചില ഡോക്ടർമാരോടു വിദഗ്ധാഭിപ്രായം ചോദിച്ചിട്ടാണ് കീറ്റോ തിരഞ്ഞെടുത്തത്. സമൂഹമാധ്യമത്തിലെ എൽസിഎച്ച്എഫ് എന്ന ഗ്രൂപ്പും ഡയറ്റ് സംശയങ്ങൾ തീര‍ക്കാൻ ഏറെ സഹായിച്ചു.

കീറ്റോ  ഡയറ്റ് ചെയ്യുമ്പോൾ കൂടുതൽ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ റീനൽ ഇഷ്യൂസ് വരാം എന്നതല്ലാതെ ഒരു പ്രോപ്പർ സ്റ്റഡി ഇല്ലായിരുന്നു. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് എല്ലാ റുട്ടീൻസും ഞാൻ കറക്റ്റ് ആയി മോണിറ്റർ ചെയ്തിരുന്നു. അന്ന് തൊട്ട് കീറ്റോ  ഡയറ്റ് തീരുന്നതു വരെ എല്ലാ മാസവും ആദ്യം എന്റെ ബ്ലഡ് ആൻഡ് യൂറിനൽ അനാലിസിസ് ചെയ്തിരുന്നു. ഡയറ്റ് തുടങ്ങുന്ന സമയത്ത് തൈറോയ്ഡ് 10.1 ഉണ്ടായിരുന്നു. ഇപ്പോൾ അത് കൺട്രോൾ ആയി 3.8 ആണ്. കൊളസ്‌ട്രോൾ 420 നു മുകളിൽ ആയിരുന്നു. ഇപ്പോൾ അതും കൺട്രോൾ ആയി. യൂറിക് ആസിഡ് മാത്രമായിരുന്നു ഒരു ബോർഡർ ലൈനിൽ നിന്നിരുന്നത്. 8.9 - 6.7 ഉണ്ടായിരുന്നത് ഇപ്പോൾ അത് 5.5 ആയി കൺട്രോൾ ആയിട്ടുണ്ട്. നേരത്തെ ഉറക്കം ബുദ്ധിമുട്ടായിരുന്നു. കസേരയിൽ ഇരുന്നാണ് ഉറങ്ങിക്കൊണ്ടിരുന്നത്. ഇപ്പോൾ ആ ഒരു ബുദ്ധിമുട്ടൊന്നും ഇല്ല. 

ADVERTISEMENT

കുടുംബം നൽകിയ പിന്തുണ

ഞാൻ ഈ രൂപത്തിലെത്തിയതിനു പിന്നിൽ ഭാര്യയുടെയും അമ്മയുടെയും വലിയൊരു സപ്പോർട്ട് ഉണ്ട്. ഭാര്യ കോളജ് ട്യൂട്ടറാണ്. രാവിലെ കോളജിൽ പോകുന്നതിനു മുന്നേതന്നെ എനിക്കു വേണ്ട ഭക്ഷണമെല്ലാം കൃത്യമായി തയാറാക്കിതന്നിരുന്നു. ലോക് ഡൗൺ സമയത്ത് എല്ലാവരും നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുമ്പോൾ എന്റെ അമ്മയും ഭാര്യയും എനിക്ക് വേണ്ടി ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നു. അവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് എനിക്ക് ഇത് സാധിച്ചത്. പിന്നെ അടുത്ത സുഹൃത്തുക്കളും സപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഡയറ്റ് തുടങ്ങി ആദ്യമൊക്കെ വിശപ്പ് മറക്കാൻ വളരെ പ്രയാസമായിരുന്നു. പിന്നെ വൈഫ് ഇത്രയും ബുദ്ധിമുട്ടി ആഹാരമൊക്കെ ഉണ്ടാക്കി തരുമ്പോൾ അവരെ ചീറ്റ് ചെയ്യരുതല്ലോ എന്നോർത്തു വിശപ്പ് കണ്ടില്ലെന്നു നടിച്ചു.  പിന്നെ കളിയാക്കിയവരുടെ മുഖം ഓർക്കുമ്പോൾ വിശപ്പൊന്നും ഒന്നുമല്ലാതായി മാറി.

വസ്ത്രത്തിലും വന്നു മാറ്റം

ഡയറ്റ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾതന്നെ 6-7 കിലോ കുറഞ്ഞു. അതോടെ കോൺഫിഡൻസ് ലെവലും കൂടി. ഷർട്ടിന്റെ സൈസ് നേരത്തെ 50 ആയിരുന്നു. ഇപ്പോൾ 39 മതി. പാന്റ് സൈസ് 44 ആയിരുന്നത് ഇപ്പോൾ 34 ആയി. 

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ ആദ്യം നോക്കുന്നത് വെയ്റ്റ്  ആണ്. മധുരം കഴിക്കാറില്ല. പുറത്തു നിന്നുള്ള ഭക്ഷണവും കുറച്ചു. പുറത്തു നിന്ന് കഴിക്കേണ്ട സാഹചര്യത്തിൽ വളരെ നിയന്ത്രിച്ചാണ് കഴിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കും പിറ്റേ ദിവസം വാട്ടർ ഡയറ്റ് എടുക്കും. ഞായറാഴ്ച രാത്രി എട്ടു മണിക്ക് കഴിച്ചശേഷം പിറ്റേദിവസം എട്ടു മണിക്കേ ആഹാരം കഴിക്കൂ. അത് വരെ വാട്ടർ ഡയറ്റിൽ ആയിരിക്കും. കീറ്റോ  എടുക്കുന്ന സമയത്ത് മാസത്തിൽ 72 മണിക്കൂർ തുടർച്ചയായി വാട്ടർ ഡയറ്റ് എടുക്കുമായിരുന്നു. ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെ. കീറ്റോ നിറുത്തിയ ശേഷം ആഴ്ചയിൽ ഒന്നാക്കി വാട്ടർ ഡയറ്റ് എടുക്കുന്നുണ്ട്. പുറത്തു നിന്ന് കഴിക്കുമ്പോൾ ചപ്പാത്തിയും വെജിറ്റബിളും മാത്രമേ കഴിക്കാറുള്ളൂ. നോൺ വെജ് ആഴ്ചയിൽ ഒരിക്കലേ കഴിക്കൂ.

ആ കളിയാക്കലുകൾ ഇപ്പോഴുമുണ്ട്

ശരീരഭാരം വച്ചുള്ള കളിയാക്കലുകൾ ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. എന്നെ ഏറ്റവുമധികം കളിയാക്കി കൊണ്ടിരുന്ന ഒരു വ്യക്തി ഇപ്പോൾ എന്നെ കണ്ടാൽ കൊളോൺ കാൻസർ വന്നപോലെയുണ്ട് എന്നാണ് പറയുന്നത്. അവരുടെ ഭാഗം കൃത്യമായി അവർ ചെയ്യുമ്പോൾ എന്റെ ഭാഗം ഞാനും നന്നായി കൊണ്ടുപോകുന്നു. 

English Summary : Weight loss, Keto diet, Weight loss tips of Visakh S Nair