ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. കാരണം ഒരു രാത്രി കൊണ്ട് സാധിക്കുന്ന ഒന്നല്ല അത്. ചിട്ടയായി ഡയറ്റ് പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ഭക്ഷണരീതി മാത്രമല്ല വ്യായാമവും ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, അതും വെറും ഒരാഴ്ച കൊണ്ട് സാധിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. കാരണം ഒരു രാത്രി കൊണ്ട് സാധിക്കുന്ന ഒന്നല്ല അത്. ചിട്ടയായി ഡയറ്റ് പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ഭക്ഷണരീതി മാത്രമല്ല വ്യായാമവും ചെയ്യേണ്ടതുണ്ട്.

ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, അതും വെറും ഒരാഴ്ച കൊണ്ട് സാധിക്കുന്ന ഒരു ഭക്ഷണരീതിയാണ് സെവൻ ഡേ ഡയറ്റ് പ്ലാൻ. പേരു സൂചിപ്പിക്കും പോലെ ഏഴു ദിവസത്തെ ഭക്ഷണരീതിയാണിത്. 

ADVERTISEMENT

ഗുണങ്ങൾ 

∙ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മാനസികനിലയും മെച്ചപ്പെടുത്തുന്നു. 

∙ ദഹനത്തിനു സഹായകം. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം അകറ്റുന്നു. 

∙ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. രോഗങ്ങളെ  പ്രതിരോധിക്കാൻ ശരീരത്തിന് ശക്തി നൽകുന്നു. 

ADVERTISEMENT

∙ ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. അതായത് ഡീടോക്‌സിഫൈ ചെയ്യുന്നു. 

ഡയറ്റ് ഇങ്ങനെ 

1. അതിരാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ ചേർത്ത വെള്ളം കുടിക്കാം. 

2. പ്രഭാതഭക്ഷണമായി ഇഡലി, ദോശ, പച്ചക്കറി ചേർത്ത പറാത്തയും തൈരും, ബ്രഡ് ഇവയിലേതെങ്കിലും കഴിക്കാം. 

ADVERTISEMENT

3. ഇടനേരത്തെ ലഘുഭക്ഷണമായി ഒരു ബൗൾ നിറയെ പഴങ്ങൾ, ഫ്രൂട്ട്  ജ്യൂസ്, ഒരു ബൗൾ വേവിച്ച പച്ചക്കറികൾ ഇവ കഴിക്കാം.

4. ഉച്ചഭക്ഷണമായി ചപ്പാത്തിയും പരിപ്പു കറിയും ഒപ്പം വെജിറ്റബിൾ റൈത്ത കഴിക്കാം. 

5. വൈകുന്നേരം പച്ചക്കറി സൂപ്പ്, പയർ വർഗങ്ങൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ.

6. അത്താഴത്തിന് പഴങ്ങൾ, നട്സ്, പാൽ, ശർക്കര.

ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ കൂടി...

1. ഇടയ്ക്കിടെ വെള്ളം കുടിക്കാൻ മറക്കരുത്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കും. തിളപ്പിച്ചതോ ഇളം ചൂടുവെള്ളമോ വേണം കുടിക്കാൻ. 

2. കൃത്യമായി ഡയറ്റ് പിന്തുടരണം. എന്നാൽ ഒരു ബ്രേക്ക് എടുക്കണമെന്ന് ശരീരത്തിനു  തോന്നിയാൽ ഒരു ദിവസം ചീറ്റ് ഡേ ആക്കാം. ഇഷ്ടമുള്ള ഭക്ഷണം കുറച്ചു കഴിക്കാം. 

3. ഈ ഡയറ്റും വ്യായാമവും ഒക്കെ ഉണ്ടെങ്കിലും ആവശ്യത്തിന് ഉറക്കം ഇല്ലെങ്കിൽ ഡയറ്റ് കൊണ്ട് ഒരു ഗുണവും ഇല്ല. അതുകൊണ്ട് ദിവസവും 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.

English Summary : Seven day diet for weight loss