സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളിൽ ബോറടിച്ചു തുടങ്ങിയോ? ഒന്നു മാറ്റിപിടിക്കാൻ ആഗ്രഹിക്കുന്നുണ്ടെഹ്കിൽ ധൈര്യമായി പരിശീലിച്ചോളൂ എയ്റോബിക് ഡാൻസ്. വ്യായാമമാണെന്നു തോന്നുകയുമില്ല, ഡാൻസ് കളിക്കുന്ന ലാഘവത്തോടെ ആസ്വദിച്ച് ചെയ്യുകയും ആവാം . ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളിൽ ബോറടിച്ചു തുടങ്ങിയോ? ഒന്നു മാറ്റിപിടിക്കാൻ ആഗ്രഹിക്കുന്നുണ്ടെഹ്കിൽ ധൈര്യമായി പരിശീലിച്ചോളൂ എയ്റോബിക് ഡാൻസ്. വ്യായാമമാണെന്നു തോന്നുകയുമില്ല, ഡാൻസ് കളിക്കുന്ന ലാഘവത്തോടെ ആസ്വദിച്ച് ചെയ്യുകയും ആവാം . ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമമാണ് എയ്റോബിക് ഡാൻസ്. മാത്രമല്ല ഹൃദയത്തിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമായ വ്യായാമം കൂടിയാണിത്. എയ്റോബിക്സിന്റെ നൃത്തരൂപമാണ് എയ്റോബിക് ഡാൻസ്.

തനിച്ചും സംഘമായും എയ്റോബിക് ഡാൻസ് ചെയ്യാം. ബീറ്റുകൾ അഥവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്റോബിക് ഡാൻസിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റിൽ നിശ്ചിത ബീറ്റുകൾക്കനുസരിച്ചാണ് ഡാൻസ് ചുവടുകൾ ക്രമീകരിച്ചിട്ടുള്ളത്.

ADVERTISEMENT

ഒരു മണിക്കൂർ സമയമാണ് എയ്റോബിക് ഡാൻസിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അഞ്ചു മുതൽ പത്തു മിനിറ്റ് സമയം വാം അപ്പും സ്ട്രെച്ചിങും ചെയ്യും. 20 മിനിറ്റു മുതൽ 40 മിനിറ്റ് ഡാൻസിനുള്ള സമയമാണ്. അഞ്ചു മിനിറ്റ് നീളുന്ന കൂൾ ഡൗൺ സെഷൻ. പിന്നീട് സ്ട്രെച്ചിങ് ചെയ്ത് ഡാൻസ് നിർത്തുന്നു. കൂൾഡൗൺ ചെയ്യുന്നതിനു മുമ്പ് നിശ്ചിത ഇടവേളകളിൽ തീവ്രത വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇന്റർവെൽ ട്രെയിനിങ് ചെയ്യാവുന്നതാണ്.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുദിവസം വരെ എയ്റോബിക് ഡാൻസ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ ഊർജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാനുള്ളവർ ആഴ്ചയിൽ അഞ്ചുദിവസവും ഡാൻസ് ചെയ്യണം.

ADVERTISEMENT

ആരോഗ്യഗുണങ്ങൾ

എയ്റോബിക് ഡാൻസ് ശരീരത്തിനും ചർമത്തിനും അഴകു ലഭിക്കാനുള്ള ഒരു വഴികൂടിയാണ്. പതിവായി ഡാൻസ് ചെയ്യുമ്പോൾ ശരീരത്തിലെ അമിതകൊഴുപ്പില്ലാതാകും. അങ്ങനെ ശരീരത്തിന് ആകാരഭംഗി ലഭിക്കും. നൃത്തം ചെയ്യുമ്പോൾ ദിവസവും ശരീരം നന്നായി വിയർക്കും. ആ വിയർക്കലിലൂടെ ചർമം നന്നായി വൃത്തിയാകുന്നു. അങ്ങനെ ചർമത്തിന്റെ സ്നിഗ്ധതയും തിളക്കവും വർധിക്കും. എപ്പോഴും ചെറുപ്പം നിലനിർത്താനും എയ്റോബിക് നൃത്തം സഹായിക്കും.

ADVERTISEMENT

ശരീരം നന്നായി ഫിറ്റ് ആകുന്നു. വഴക്കവും ഊർജസ്വലതയുള്ളതുമാക്കുന്നു. പേശികൾക്കു നല്ല ഉറപ്പു നൽകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. എച്ച് ഡി എൽ എന്ന നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു. രക്തസമ്മർദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നൽകുന്നു. ദിവസം മുഴുവൻ ഊർജസ്വലത പകരുന്നു. ടെൻഷൻ, വിഷാദം എന്നിവയെ മാറ്റുന്നു. ആത്മവിശ്വാസം വർധിപ്പിക്കാനും എയ്റോബിക് ഡാൻസ് സഹായിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്

എയ്റോബിക് ഡാൻസ് ചെയ്യുന്നതിനു മുമ്പ് ആരോഗ്യനില ശ്രദ്ധിക്കണം. പ്രായമായവർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, ഹൃദ്രോഗികൾ, ശ്വാസകോശപ്രശ്നങ്ങളുള്ളവർ, നടുവിനും കാൽമുട്ടിനും വേദനയും പ്രശ്നങ്ങളുമുള്ളവർ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. ഡാൻസിനിടെ തലകറക്കം, അമിതമായി കിതയ്ക്കൽ എന്നീ പ്രശ്നങ്ങൾ ഉണ്ടായാൽ ഡാൻസ് നിർത്തണം.

English Summary : Health benefits of Aerobic dance