അമിതവണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലി കേറാമലയാണ്. ശരീരഭാരം കൂടാതെ നോക്കുക എന്നതും ഒരു വെല്ലുവിളിതന്നെ. ശരിയായ ശരീരഭാരം നിലനിർത്താൻ ഒരു അടിസ്ഥാനമേ ഉള്ളൂ. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും. ഇനിയിപ്പോൾ നിങ്ങൾക്ക് ഒട്ടും സമയമില്ല എന്നിരിക്കട്ടെ. അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത് മടുപ്പ്

അമിതവണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലി കേറാമലയാണ്. ശരീരഭാരം കൂടാതെ നോക്കുക എന്നതും ഒരു വെല്ലുവിളിതന്നെ. ശരിയായ ശരീരഭാരം നിലനിർത്താൻ ഒരു അടിസ്ഥാനമേ ഉള്ളൂ. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും. ഇനിയിപ്പോൾ നിങ്ങൾക്ക് ഒട്ടും സമയമില്ല എന്നിരിക്കട്ടെ. അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത് മടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലി കേറാമലയാണ്. ശരീരഭാരം കൂടാതെ നോക്കുക എന്നതും ഒരു വെല്ലുവിളിതന്നെ. ശരിയായ ശരീരഭാരം നിലനിർത്താൻ ഒരു അടിസ്ഥാനമേ ഉള്ളൂ. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും. ഇനിയിപ്പോൾ നിങ്ങൾക്ക് ഒട്ടും സമയമില്ല എന്നിരിക്കട്ടെ. അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത് മടുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലി കേറാമലയാണ്. ശരീരഭാരം കൂടാതെ നോക്കുക എന്നതും ഒരു വെല്ലുവിളിതന്നെ. ശരിയായ ശരീരഭാരം നിലനിർത്താൻ ഒരു അടിസ്ഥാനമേ ഉള്ളൂ. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും. ഇനിയിപ്പോൾ നിങ്ങൾക്ക് ഒട്ടും സമയമില്ല എന്നിരിക്കട്ടെ. അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത് മടുപ്പ് ഉണ്ടാക്കുന്നു എന്നു വയ്ക്കുക. ചില ശീലങ്ങൾ ദിനചര്യയുടെ ഭാഗമാക്കിയാൽ വ്യായാമം ഒട്ടും ചെയ്യാതെതന്നെ കുടവയർ കുറയ്ക്കാം, ശരീരഭാരം കൂടാതെയും നോക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ചില എളുപ്പവഴികള്‍ ഇതാ. 

1. സോഫ്റ്റ്ഡ്രിങ്കുകൾ വേണ്ടേ വേണ്ട

ADVERTISEMENT

ദിവസം രണ്ടോ മൂന്നോ കുപ്പി സോഫ്റ്റ്ഡ്രിങ്കുകൾ കുടിക്കുന്നത് നേരത്തെയുള്ള മരണത്തിന് കാരണമാകും. ഇതിലെ അധികമുള്ള പഞ്ചസാര ശരീരഭാരം കൂട്ടും. മെറ്റബോളിക് ഡിസീസുമായി ബന്ധപ്പെട്ട അപകടകരമായ കൊഴുപ്പ് അധികമായി വയറിൽ അടിഞ്ഞുകൂടാനും ഇത് കാരണമാകും. 

2. വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപെ വെള്ളം കുടിച്ചാൽ വയറു നിറഞ്ഞതായി തോന്നും എന്നതിനാൽ കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും. 

3. പ്രഭാതഭക്ഷണം പ്രോട്ടീൻ അടങ്ങിയത്

ADVERTISEMENT

പ്രോട്ടീൻ ധാരാളമായി അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും പിന്നീടുള്ള സമയം കുറച്ചു മാത്രം കഴിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയാൻ കാരണമാകും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാതെയും സഹായിക്കും. 

4. ഉറങ്ങും മുൻപ്

രാത്രി ഭക്ഷണത്തിലും ആരോഗ്യകരമായ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും കൂടാതെ ശരീരപേശികൾക്ക് ശക്തിയേകാനും ഇത് സഹായിക്കും. 

5. നാരുകൾ ധാരാളം

ADVERTISEMENT

പട്ടിണി കിടക്കാതെ ഭാരം കുറയ്ക്കാൻ ഉള്ള എളുപ്പമാർഗം ഭക്ഷണത്തിൽ നാരുകൾ ധാരാളമായി ഉൾപ്പെടുത്തുക എന്നതാണ്. ഭക്ഷ്യനാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞതായും തോന്നിപ്പിക്കും. വയറു കുറയ്ക്കാനും ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂട്ടാനും ധാരാളം നാരുകൾ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

6. ആരോഗ്യകരമായ കൊഴുപ്പുകൾ

ഒലിവ് ഓയിൽ, നട്സ്, വെണ്ണപ്പഴം, ഫാറ്റി ഫിഷ്, മുതലായവയിൽ അൺസാച്ചുറേറ്റഡ് ഫാറ്റും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങൾക്കും ഫാറ്റ് കൂടിയേ തീരൂ. ശരീരഭാരം നിയന്ത്രിക്കുക, മൂഡ് മെച്ചപ്പെടുത്തുക, ഊർജ്ജത്തിന്റെ അളവ് മെച്ചപ്പെടുത്തുക. മുതലായവയ്ക്ക് നല്ല കൊഴുപ്പുകൾ ആവശ്യമാണ്. നല്ല കൊഴുപ്പിനെയും (സാച്ചുറേറ്റഡ് ഫാറ്റ്) ചീത്തക്കൊഴുപ്പിനെയും (കൃത്രിമ ട്രാൻസ് ഫാറ്റുകൾ) തിരിച്ചറിഞ്ഞ് ആരോഗ്യത്തിന് നല്ലത് തിരഞ്ഞെടുക്കുവാൻ സാധിക്കണം.

7. ഉറക്കം

അല്പസ്വല്പം മടിയുള്ളവർക്ക് വയർ കുറയ്ക്കാനുള്ള ഒരു മാർഗം നന്നായി ‌ഉറങ്ങുക എന്നതാണ്. ഉറക്കം തടസ്സപ്പെടുന്നതും ഉറക്കമില്ലായ്മയും എല്ലാം ഉപാപചയപ്രവർത്തനങ്ങളെ ബാധിക്കുകയും കൊഴുപ്പിനെ അലിയിച്ചു കളയാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ തലച്ചോറിന് കഴിയാതെ വരുകയും ചെയ്യും. ഉറക്കമില്ലായ്മ, രാത്രി വളരെ വൈകിയും ലഘുഭക്ഷണങ്ങൾ കഴിക്കാനും, അന്നജം കൂടിയ ഭക്ഷണം കഴിക്കാനും കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എട്ടുമണിക്കൂർ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തിയാൽ ഉറക്കം തടസ്സപ്പെടുന്നവർ ഇരട്ടിയിലധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതായി ചിക്കാഗോ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ കണ്ടു. അതുകൊണ്ട് രാത്രിയിൽ സുഖമായി ആവശ്യത്തിന് സമയം ഉറങ്ങാൻ ശ്രദ്ധിക്കുക. 

കഠിനാധ്വാനം ഒന്നും ഇല്ലാതെ തന്നെ കൊഴുപ്പ് ഇല്ലാതാക്കി കുടവയറും ശരീരഭാരവും കുറയ്ക്കാൻ ഈ 7 മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ. 

English Summary: Seven ways to burn belly fat