നല്ല വ്യായാമം, നല്ല ആഹാരം- അതും ശരിയായ നേരത്ത് കഴിക്കുന്നത്‌... ഇതൊക്കെതന്നെ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പോംവഴികള്‍. ഒപ്പം സ്‌ട്രെസ് കുറച്ച് സന്തോഷത്തോടെ ഇരുന്നു നോക്കൂ, ഭാരം താനേ കുറയും. ഇനി ഭാരം കുറയ്ക്കാന്‍ മോഹിച്ചിട്ടു നല്ലൊരു ആശയം ഇല്ലാതിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതാ കിടിലന്‍ 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല വ്യായാമം, നല്ല ആഹാരം- അതും ശരിയായ നേരത്ത് കഴിക്കുന്നത്‌... ഇതൊക്കെതന്നെ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പോംവഴികള്‍.  ഒപ്പം സ്‌ട്രെസ് കുറച്ച് സന്തോഷത്തോടെ ഇരുന്നു നോക്കൂ, ഭാരം താനേ കുറയും. ഇനി ഭാരം കുറയ്ക്കാന്‍ മോഹിച്ചിട്ടു നല്ലൊരു ആശയം ഇല്ലാതിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതാ കിടിലന്‍ 6 ടിപ്സ്.

പ്ലാന്‍ - ആദ്യം ഭാരം കുറയ്ക്കാന്‍ നല്ലൊരു പ്ലാന്‍ ആണ് ആവശ്യം. അതനുസരിച്ചു പ്രവര്‍ത്തിക്കണം. നിങ്ങളുടെ ഡയറ്റ്, വ്യായാമം, ഓരോ ആഴ്ചയിലെയും പ്ലാനുകള്‍, എത്ര ഭാരം കുറയ്ക്കണം എന്നിവ എല്ലാം ഇതില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പ്രവര്‍ത്തിക്കുക.

ADVERTISEMENT

സ്നാക്സ് കഴിക്കാം - സ്നാക്സ് എന്ന് പറയുമ്പോള്‍ വറുത്തതും പൊരിച്ചതുമല്ല. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ആകാം. പ്രാതലിനു ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കും മുന്‍പ് വിശക്കുന്നുണ്ടെങ്കില്‍ ഇത്തരം സ്നാക്സ് കഴിച്ചോളൂ. ചീസ്, പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.

നന്നായി ദേഹം അനങ്ങട്ടെ- ജിമ്മില്‍ പോയാല്‍ മാത്രമല്ല വ്യായാമം. ഓഫിസില്‍ പോകുമ്പോള്‍, വീട്ടില്‍ ഇരിക്കുമ്പോള്‍, പുറത്തുപോകുമ്പോള്‍ എല്ലാം വ്യായാമം ആകാം. ഓഫിസിലേക്ക് കാറില്‍ പോകാതെ പൊതുയാത്രാസൗകര്യങ്ങളെ ആശ്രയിച്ചു നോക്കൂ. പടികള്‍ കയറി നോക്കൂ. എല്ലാം വ്യായാമംതന്നെ. 

ADVERTISEMENT

മള്‍ട്ടിടാസ്കിങ് വേണ്ട - ഒരേ സമയം കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ആഹാരം ഒരിക്കലും കഴിക്കരുത്. ഇത് ആഹാരത്തിന്റെ അളവ് കൂട്ടും.

ചീറ്റ് ഡെയ്സ് ആകാം - ഞെട്ടേണ്ട, ആഹാരം നിയന്ത്രിച്ച് ഒരുപാട് നാളുകള്‍ ഇരിക്കുമ്പോള്‍ സ്വാഭാവികമായും ഒരു ആഗ്രഹമൊക്കെ തോന്നാം, അപ്പോള്‍ ഇഷ്ടമുള്ളത് മടിച്ചു നില്‍ക്കാതെ കഴിക്കൂ. ഇത് നിങ്ങള്‍ക്കുതന്നെ ഒരു അവബോധം ഉണ്ടാക്കും.

ADVERTISEMENT

ഉറക്കം - നല്ലയുറക്കം ഇല്ലെങ്കില്‍ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. ഭാരം കുറയാന്‍ നന്നായി ഉറങ്ങണം. കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ നേരം ഉറങ്ങാന്‍ ശ്രമിക്കുക.

English summary: 6 Weight loss secrets to say goodbye to body fat