അനാരോഗ്യകരമായ ശരീരഭാരത്തെയാണ് നമ്മൾ അമിതവണ്ണം എന്നു വിശേഷിപ്പിക്കുന്നത്. ഇത് എപ്പോഴും കാഴ്ചയിലൂടെ തിരിച്ചറിയണമെന്നു നിർബന്ധമില്ല. കാണുമ്പോൾ തിരിച്ചറിയാൻ സാധിക്കുന്നതാകട്ടെ, പലപ്പോഴും തീവ്രാവസ്ഥയിലും എത്തിയിട്ടുണ്ടാകും. ഹോർമോൺ അസന്തുലനം ഉൾപ്പടെയുള്ള പല കാരണങ്ങൾ പറയുമെങ്കിലും നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാരോഗ്യകരമായ ശരീരഭാരത്തെയാണ് നമ്മൾ അമിതവണ്ണം എന്നു വിശേഷിപ്പിക്കുന്നത്. ഇത് എപ്പോഴും കാഴ്ചയിലൂടെ തിരിച്ചറിയണമെന്നു നിർബന്ധമില്ല. കാണുമ്പോൾ തിരിച്ചറിയാൻ സാധിക്കുന്നതാകട്ടെ, പലപ്പോഴും തീവ്രാവസ്ഥയിലും എത്തിയിട്ടുണ്ടാകും. 

ഹോർമോൺ അസന്തുലനം ഉൾപ്പടെയുള്ള പല കാരണങ്ങൾ പറയുമെങ്കിലും നമ്മുടെ ജീവിതശൈലിതന്നെയാണ് പ്രധാനമായും അമിതവണ്ണത്തിലേക്കോ പൊണ്ണത്തടിയിലേക്കോ ഒക്കെ ഒരാളെ നയിക്കുന്നത്. ഊർജമേറിയ ഭക്ഷണം കൂടുതലായി ശരീരത്തിലെത്തുകയും വേണ്ടത്ര വ്യായാമം ഇല്ലാത്തതിനാൽ ആ ഊർജ്ജം വിനിയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മിച്ചമുള്ള ഊർജ്ജം കൊഴുപ്പായി ശരീരം സംഭരിച്ചു വയ്ക്കുന്നതാണ് അമിതവണ്ണമായി മാറുന്നത്. 

ADVERTISEMENT

അമിതവണ്ണം പല രോഗങ്ങളുടെയും കാരണക്കാരനായതുകൊണ്ടുതന്നെ മെറ്റബോളിക് സിൻഡ്രോമിലേക്കു നയിക്കുന്ന സൂചനകൾ നേരത്തെ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. 

∙ നവജാതശിശുവിന്റെ ഭാരം 3.5 കിലോഗ്രാമിൽ കൂടിയാൽ ഭാവിയിൽ പൊണ്ണത്തടിക്കുള്ള സാധ്യതയുണ്ട്.

ADVERTISEMENT

∙ ഗർഭകാല പ്രമേഹം പിന്നീട് അമിത വണ്ണത്തിലേക്കു നയിക്കാം

∙ അഞ്ചു വയസ്സിനുള്ളിലാണ് നമ്മുടെ ശരീരത്തിൽ കൊഴുപ്പു കോശങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്. അതിനാൽ ഈ പ്രായത്തിനുള്ളിൽ അമിതവണ്ണമുള്ള കുട്ടികൾ പിന്നീട് പൊണ്ണത്തടിക്കാരാകാം.

ADVERTISEMENT

∙ കഴുത്ത്, കക്ഷം തുടങ്ങിയ ഭാഗങ്ങളിലുള്ള വെൽവറ്റ്– ബ്ലാക് അടയാളം അമിതവണ്ണത്തിന്റെ ആദ്യസൂചനയും മെറ്റബോളിക് സിൻഡ്രോമിന്റെ ലക്ഷണവുമാണ്. 

∙ ഭാരം താങ്ങുന്ന സന്ധികളായ നട്ടെല്ല്, കാൽമുട്ട്, കണങ്കാൽ, സന്ധി എന്നിവിടങ്ങളിൽ വരുന്ന വേദനയും അമിതവണ്ണത്തിന്റെ ലക്ഷണമാണ്.

∙ ചെറിയ ആയാസ്തതിൽ പോലുമുള്ള കിതപ്പ് നിസ്സാരമായി തള്ളിക്കളയരുത്. 

English Summary : Obesity and how to identify this