ആരോഗ്യത്തോടെ ഇരിക്കൂ, സന്തോഷത്തോടെ ഇരിക്കൂ എന്ന ജീവിതമന്ത്രമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിയെ നയിക്കുന്നത്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നടി ഫിറ്റ്നസിന്‍റെയും ജീവിതശൈലിയുടെയുമെല്ലാം കാര്യത്തിലും മികച്ചൊരു റോള്‍ മോഡലാണ്. ദിവസവുമുള്ള വ്യായാമം, യോഗ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യത്തോടെ ഇരിക്കൂ, സന്തോഷത്തോടെ ഇരിക്കൂ എന്ന ജീവിതമന്ത്രമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിയെ നയിക്കുന്നത്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നടി ഫിറ്റ്നസിന്‍റെയും ജീവിതശൈലിയുടെയുമെല്ലാം കാര്യത്തിലും മികച്ചൊരു റോള്‍ മോഡലാണ്. ദിവസവുമുള്ള വ്യായാമം, യോഗ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിങ്ങനെ പുതുതലമുറയ്ക്ക് ശില്‍പയില്‍ നിന്ന് പകര്‍ത്താന്‍ പാഠങ്ങളേറെ. ശില്‍പയുടെ ആരോഗ്യകരമായ ജീവിതക്രമത്തിന്‍റെ പ്രധാന ഇനമാണ് രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ താരം കുടിക്കുന്ന തുളസി ചേര്‍ത്ത് തിളപ്പിച്ച പാനീയം. 

ഒരു ദിവസം തുടങ്ങാന്‍ തുളസിയോളം മെച്ചപ്പെട്ട മറ്റൊന്നുമില്ലെന്ന് പറയാം. നമ്മുടെ പല വീടുകളിലും സുലഭമായി ലഭ്യമായ ഈ ആയുര്‍വേദ ഔഷധ ചെടിയുടെ ഗുണഗണങ്ങള്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. അമിതമായ കൊഴുപ്പ് നീക്കി ശരീരത്തെ വടിവൊത്തതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അദ്ഭുത മരുന്നാണ് തുളസി വെള്ളം. തുളസിയിലെ പ്രക‍ൃതിദത്തമായ രസങ്ങള്‍ ദഹനരസങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് കൊളസ്ട്രോള്‍ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. 

ADVERTISEMENT

ശ്വാസകോശത്തിലെയും ശ്വാസകോശ നാളിയിലെയും അലര്‍ജികളും കഫക്കെട്ടുമൊക്കെ ഒഴിവാക്കാനും തുളസി നല്ലതാണ്. നഗര മലിനീകരണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലും മറ്റും അനുഭവപ്പെടുന്ന പുകനിറഞ്ഞ മഞ്ഞ് ശ്വസിക്കുന്നവര്‍ക്ക് തെല്ലൊരു ആശ്വാസമേകാനും തുളസി വെള്ളത്തിന് സാധിക്കും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് വരുന്ന അണുബാധകള്‍ തടയാനും തുളസി സഹായകമാണ്. 

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന തുളസി ഫ്രീ റാഡിക്കലുകളെയും അകറ്റി നിര്‍ത്തും. തുളസിയുടെ ഈ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ വയറിനെയും ശുദ്ധീകരിക്കുന്നു.  തുളസി നിത്യവും കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി  ഓര്‍മശക്തി വര്‍ധിപ്പിക്കുകയും സമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും ദഹിപ്പിക്കാന്‍ സഹായിക്കുന്ന തുളസി രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിക്കും.

ADVERTISEMENT

ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2-3 തുളസി ഇലകളോ തുളസി ഇല പൊടിച്ചതോ ഇട്ട് തുളസി പാനീയം തയാറാക്കാം. തുളസിയുടെ നിറം വെള്ളത്തിലേക്ക് ഇറങ്ങി കഴിയുമ്പോൾ അത് അരിച്ചെടുത്ത് ഉപയോഗിക്കാം. ഇഞ്ചിയോ നാരങ്ങയോ തേനോ ചേര്‍ത്താല്‍ ഈ പാനീയത്തിന്റെ  രുചിയും ഗുണവും വര്‍ധിപ്പിക്കാം. 

English Summary : Fitness secret of actress Shilpa Shetty