ശരീരത്തിന്‍റെ ഓരോ ഇഞ്ചിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഒരു വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയ്ക്കാനും ഹൃദയം, കൈകാലുകളിലെ പേശികള്‍, വയര്‍, അരക്കെട്ട് തുടങ്ങിയവയുടെ ആരോഗ്യം ഉറപ്പിക്കാനും പ്രതിദിനം 30 മിനിട്ട് നീളുന്ന സൈക്കിള്‍ സവാരി സഹായിക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്‍റെ ഓരോ ഇഞ്ചിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഒരു വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയ്ക്കാനും ഹൃദയം, കൈകാലുകളിലെ പേശികള്‍, വയര്‍, അരക്കെട്ട് തുടങ്ങിയവയുടെ ആരോഗ്യം ഉറപ്പിക്കാനും പ്രതിദിനം 30 മിനിട്ട് നീളുന്ന സൈക്കിള്‍ സവാരി സഹായിക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ മുതല്‍ ബോളിവു‍ഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, ബിപാഷ ബസു, സൊണാലി സിന്‍ഹ വരെ പലരും നിത്യേനയുള്ള സൈക്ലിങ് തങ്ങളുടെ ഫിറ്റ്നസിന്‍റെ ഭാഗമാക്കിയവരാണ്. 

മോളിവുഡിലേക്ക് കടന്നാല്‍ മലയാളികളുടെ സ്വന്തം ലാലേട്ടനും സൈക്കിളിനോടുള്ള പ്രിയം പലതവണ പ്രകടമാക്കിയിട്ടുണ്ട്. 1978ല്‍ തന്‍റെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ ഒരു സൈക്കിളോടിച്ചാണ് മോഹന്‍ലാല്‍ തന്‍റെ ആദ്യ സീനിലേക്ക് കടന്നു വരുന്നതുതന്നെ. പിന്നീട്  പല സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് സൈക്കിളോടിച്ച് കയറി. വിഷ്ണുലോകത്തിലെ സൈക്കിള്‍ യജ്ഞക്കാരന്‍ മുതല്‍ ദൃശ്യത്തിലെ സൈക്കിളില്‍ കറങ്ങുന്ന ജോര്‍ജ്ജുകുട്ടി വരെ സൈക്കിളേറിയെത്തിയ നിരവധി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും ലാലേട്ടന്‍റെ സൈക്കിള്‍ പ്രിയം ഇക്കാലയളവില്‍ നാം കണ്ടറിഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ദിവസം പ്രഭാത വ്യായാമത്തിനിടെ നഗരത്തിലൂടെ സൈക്കിളില്‍ പായുന്ന വിഡിയോയുമായി മലയാളികളുടെ മനസ്സില്‍ വീണ്ടും ചില സൈക്കിള്‍ ഓര്‍മകള്‍ ഉണര്‍ത്തി വിട്ടിരിക്കുയാണ് മോഹന്‍ലാല്‍. ലാലിന്‍റെ സുഹൃത്തും ബിസിനസ്സുകാരനുമായ സമീര്‍ ഹംസ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ലാലേട്ടന്‍ സൈക്കിളോടിക്കുന്ന വിഡിയോ പങ്കുവച്ചത്. 'അനന്തന്‍റെ മോന്‍ ഇപ്പോഴും നാടുവഴി തന്നെ' എന്ന അടിക്കുറിപ്പോടെയായിരുന്നു സമീറിന്‍റെ വിഡിയോ. 

മണിക്കൂറുകള്‍ക്കുള്ളില്‍ സൈക്ലിങ് പ്രേമികളും ആരാധകരും ചേര്‍ന്ന് വിഡിയോ ഏറ്റെടുത്ത് വൈറലാക്കി. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് തന്‍റെ ബിഎംഡബ്യു സൈക്കിളില്‍ അനായാസം നീങ്ങുന്ന മോഹന്‍ലാല്‍ ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ ഗിയറുകളും അണിഞ്ഞിട്ടുണ്ട്. ഒപ്പത്തിനൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങുന്ന സമീര്‍ ഹംസയെയും വിഡിയോയില്‍ കാണാം. ഇതിനു മുന്‍പ് തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാല്‍ പ്രഭാതത്തില്‍ സൈക്കിളോടിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ജനിച്ചു വളര്‍ന്ന നഗരത്തിലൂടെ ഒരിക്കല്‍ കൂടിയൊന്ന് സൈക്കിളോടിക്കണമെന്ന ആഗ്രഹത്തിന്‍റെ സാഫല്യമായിരുന്നു അതെങ്കില്‍ പുതിയ വിഡിയോ പൂര്‍ണമായും വ്യായാമത്തിന്‍റെയും  ഫിറ്റ്നസിന്‍റെയുമെല്ലാം പ്രാധാന്യം വിളിച്ചോതുന്നു. ചെന്നൈ കടല്‍തീരത്തിന് സമീപമുള്ള വീട്ടില്‍ മോഹന്‍ലാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വിഡിയോയും കുറച്ച് കാലം മുന്‍പ് സമീര്‍ ഇൻസ്റ്റയിൽ ഇട്ടിരുന്നത്  വൈറൽ ആയിരുന്നു.

ADVERTISEMENT

സൈക്ലിങ്ങിനോടുള്ള പ്രിയം മുന്‍പും ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ആരോഗ്യത്തോടെ ഇരിക്കാം, സന്തോഷത്തോടെ ഇരിക്കാം' എന്ന അടിക്കുറിപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സൈക്ലിങ് ചിത്രം 2017 മാര്‍ച്ചില്‍ മോഹന്‍ലാല്‍ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

English Summary : Mohanla's cycling video