ഇപ്പോൾ എല്ലാവരും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പൊണ്ണത്തടിയുള്ളവർ മാത്രമല്ല ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങൾ ഉള്ളവരും ഫിറ്റ്നസിൽ ഏറെ താൽപര്യം ഉള്ളവരും എല്ലാം എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്നാണ് ചിന്തിക്കുന്നത്. എന്നാൽ ചില ആളുകളുണ്ട് അവർക്ക് വളരെ കുറഞ്ഞ ബോഡിമാസ് ഇൻഡക്സും ശരീരഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ എല്ലാവരും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പൊണ്ണത്തടിയുള്ളവർ മാത്രമല്ല ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങൾ ഉള്ളവരും ഫിറ്റ്നസിൽ ഏറെ താൽപര്യം ഉള്ളവരും എല്ലാം എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്നാണ് ചിന്തിക്കുന്നത്. എന്നാൽ ചില ആളുകളുണ്ട് അവർക്ക് വളരെ കുറഞ്ഞ ബോഡിമാസ് ഇൻഡക്സും ശരീരഭാരം ആവശ്യമുള്ളതിലും വളരെ കുറവും ഉള്ളവർ. സുരക്ഷിതമായും ആരോഗ്യകരമായും ശരീരഭാരം കൂട്ടാനുള്ള മാർഗങ്ങൾ തേടുന്നവരാണവർ. 

ADVERTISEMENT

ശരീരഭാരം കൂട്ടാൻ എളുപ്പമാണെന്ന് കേൾക്കുമ്പോൾ തോന്നാം. എന്നാൽ വർക്ക് ഔട്ടിനോടൊപ്പം ശരിയായ ഭക്ഷണം ശരിയായ അളവിൽ കഴിച്ചാലേ ആരോഗ്യകരമായി ശരീരഭാരം കൂടുകയുള്ളൂ. ഇത് എങ്ങനെ സാധ്യമാകും എന്നറിയാം. 

ADVERTISEMENT

∙ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവർ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്, പഴങ്ങൾ, പാൽ ഇവ ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം. മുഴുധാന്യങ്ങളും സ്റ്റാർച് അടങ്ങിയതുമായ, കാലറി കൂടിയ ഭക്ഷണം ശീലമാക്കാം. 

ADVERTISEMENT

∙ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒലിവ് ഓയിൽ, നെയ്യ്, സീഡ്സ്, നട്സ്, നട് ബട്ടർ ഇവയെല്ലാം ശരീരഭാരം കൂട്ടാൻ സഹായിക്കും. മാത്രമല്ല ഇവയെല്ലാം കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നവയും എല്ലുകൾക്കും ഹൃദയത്തിനും ആരോഗ്യമേകുന്നവയുമാണ്. 

∙ശരീരഭാരം കുറയ്ക്കാനെന്നപോലെ ഭാരം കൂട്ടാനും വർക്ക് ഔട്ട് പ്രധാനമാണ്. ധാരാളം ഭക്ഷണം കഴിക്കുക എന്നതല്ല. കൊഴുപ്പ് അടിഞ്ഞു കൂടാതെ നിയന്ത്രിക്കാനും മസിൽ മാസ് ലഭിക്കാൻ സഹായകവും ആയിരിക്കണം. ഭാരം കൂട്ടാൻ ആശ്രയിക്കുന്ന മാർഗങ്ങൾ ഇതിന് സ്ട്രെങ്ത് ട്രെയിനിങ് ഏറെ പ്രധാനമാണ്. 

∙ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ ഏറെ നേരം വിശന്നിരിക്കാൻ പാടില്ല. പട്ടിണി കിടക്കാനും പാടില്ല. ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ ഇടയ്ക്കിടെ ചെറിയ അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കണം. നാലുമണിക്കൂറിലധികം ഭക്ഷണം കഴിക്കാതെയിരിക്കരുത്.

English Summary : Safest ways to gain weight healthily