ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുടെയും വ്യായാമമില്ലാത്ത അലസ ജീവിതശൈലിയുടെയും ഫലമായി പലര്‍ക്കും മുപ്പതുകളില്‍ പിടിപെടുന്ന പ്രശ്നമാണ് കുടവയര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസംമുട്ടല്‍, കിതപ്പ് എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് പലപ്പോഴും കുടവയര്‍ വരുക. സ്ത്രീകളെ

ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുടെയും വ്യായാമമില്ലാത്ത അലസ ജീവിതശൈലിയുടെയും ഫലമായി പലര്‍ക്കും മുപ്പതുകളില്‍ പിടിപെടുന്ന പ്രശ്നമാണ് കുടവയര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസംമുട്ടല്‍, കിതപ്പ് എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് പലപ്പോഴും കുടവയര്‍ വരുക. സ്ത്രീകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുടെയും വ്യായാമമില്ലാത്ത അലസ ജീവിതശൈലിയുടെയും ഫലമായി പലര്‍ക്കും മുപ്പതുകളില്‍ പിടിപെടുന്ന പ്രശ്നമാണ് കുടവയര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസംമുട്ടല്‍, കിതപ്പ് എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് പലപ്പോഴും കുടവയര്‍ വരുക. സ്ത്രീകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുടെയും വ്യായാമമില്ലാത്ത അലസ ജീവിതശൈലിയുടെയും ഫലമായി പലര്‍ക്കും മുപ്പതുകളില്‍ പിടിപെടുന്ന പ്രശ്നമാണ് കുടവയര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസംമുട്ടല്‍, കിതപ്പ് എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് പലപ്പോഴും കുടവയര്‍ വരുക. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് കുടവയര്‍ കുറയ്ക്കാന്‍ അമിതമായ അധ്വാനം വേണ്ടി വരും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോട് അടുപ്പിച്ചും കുടവയര്‍ ഉണ്ടാകാറുണ്ട്. 

വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ് കൂടുതൽ അപകടകാരി. 

ADVERTISEMENT

സ്റ്റിറോയ്ഡ് മരുന്നുകൾ, മാനസികാസ്വസ്ഥ്യങ്ങൾക്കുള്ള ചിലതരം മരുന്നുകൾ തുടങ്ങിയവ വിശപ്പു കൂട്ടുകയും കുടവയറിലേക്കു നയിക്കുകയും ചെയ്യും. അമിതമായ പുരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രെസ് ബെല്ലി, ഹോർമോൺ തകരാറുകൾ കൊണ്ടുണ്ടാകുന്ന കുടവയർ എന്നിവയുമുണ്ട്. മദ്യപാനവും പുകവലിശീലവും കുടവയറിലേക്കു നയിക്കുന്ന മറ്റു കാരണങ്ങളാണ്. 

സ്ത്രീകളിൽ കാണുന്ന കുടവയറിനു പ്രധാന കാരണം ഗർഭകാല പരിചരണവും പ്രസവശുശ്രൂഷയുമാണ്. ഗർഭകാലത്തു സ്ട്രെച്ച് ചെയ്തിരിക്കുന്ന വയറിലെ പേശികൾ പ്രസവത്തോടെ അയഞ്ഞു തൂങ്ങിയ അവസ്ഥയിലാകും

കുടവയര്‍ കുറയ്ക്കാന്‍ ആര്‍ക്കും പരീക്ഷിക്കാവുന്ന ലളിതമായ അഞ്ച് വഴികള്‍ പറഞ്ഞു തരികയാണ് ആയുര്‍വേദ ചികിത്സാ വിദഗ്ധയും ദ കടമ്പ ട്രീ സ്ഥാപകയുമായ ഡോ. ദിക്ഷ ഭാവ്സാര്‍. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെയും മോശം ചയാപചയത്തിന്‍റെയും  ജീവിതശൈലിയുടെയും ജനിതകപ്രശ്നങ്ങളുടെയുമെല്ലാം ലക്ഷണമാകാം കുടവയറെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ഡോ. ദിക്ഷ പറയുന്നു. കുടവയറിന് പരിഹാരം കാണാനുള്ള ദിക്ഷയുടെ അഞ്ചിന പരിപാടി ഇനി പറയുന്നവയാണ്

1. ദിവസവും 12 സൂര്യനമസ്കാരം

ADVERTISEMENT

ഹോര്‍മോണുകളുടെ സന്തുലനം നിലനിര്‍ത്താനും ചയാപചയവും വയറില്‍ നിന്നുള്ള പോഷണങ്ങളുടെ ആഗീരണവും മെച്ചപ്പെടുത്താനും സൂര്യനമസ്കാരം ഏറ്റവും അനുയോജ്യമായ വ്യായാമമാണെന്ന് ഡോ. ദിക്ഷ പറയുന്നു. മാനസികാരോഗ്യത്തിനും നല്ല ഉറക്കത്തിനും ഇത് സഹായിക്കും. ദഹനപ്രക്രിയ നന്നാക്കി കുടവയര്‍ കുറയ്ക്കാനും ദിവസവും 12 സൂര്യനമസ്ക്കാരം ചെയ്യുന്നതിലൂടെ സാധിക്കും. 

 

2. ആയിരം തവണ കപാല്‍ഭാട്ടി പ്രാണായാമം

യോഗഗുരു ബാബാ രാംദേവിനെ പോലുള്ളവര്‍ പലപ്പോഴും ചെയ്തു കാട്ടിയിട്ടുള്ള പ്രശസ്തമായ ശ്വസന വ്യായാമ മുറയാണ് കപാല്‍ഭാട്ടി പ്രാണായാമം. രക്തചംക്രമണവും ദഹനപ്രക്രിയയും വേഗത്തിലാക്കുന്ന ഈ പ്രാണായാമം ദിവസവും ആയിരം തവണ ചെയ്താല്‍ കുടവയര്‍ തീര്‍ച്ചയായും കുറയുമെന്ന് ഡോ. ദിക്ഷ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവം മുറതെറ്റാതെ ക്രമീകരിക്കാനും ഇത് സഹായകമാണെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ADVERTISEMENT

 

3. അത്താഴം സൂര്യാസ്തമനത്തിന് മുന്‍പ്

സൂര്യന്‍ അസ്തമിച്ച ശേഷം ഒന്നും കഴിക്കാതിരിക്കുന്ന സിര്‍കാഡിയന്‍ ഫാസ്റ്റിങ് രീതിയും കുടവയര്‍ കുറയ്ക്കാന്‍ ഡോ. ദിക്ഷ ശുപാര്‍ശ ചെയ്യുന്നു. ഇത് പ്രകാരം സൂര്യാസ്തമനത്തിന് മുന്‍പോ അത് പറ്റിയില്ലെങ്കില്‍ സൂര്യന്‍ അസ്തമിച്ച് ഒരു മണിക്കൂറിനകമോ രാത്രി ഭക്ഷണം കഴിക്കണം. അതിനും സാധിച്ചില്ലെങ്കില്‍ രാത്രി എട്ട് മണിക്കുള്ളിലെങ്കിലും ഭക്ഷണം കഴിക്കണമെന്നും ഡോ. ദിക്ഷ നിര്‍ദ്ദേശിക്കുന്നു. 

 

4. കുടിക്കാം ചൂടു വെള്ളം

വയറിന് ചുറ്റുമുള്ള കൊഴുപ്പ് മാത്രമല്ല ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അനാവശ്യ കൊഴുപ്പ് അലിയിച്ചു കളയാന്‍ ചൂടു വെള്ളം സഹായിക്കുമെന്നും ഡോ. ദിക്ഷ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ചയാപചയവും മെച്ചപ്പെടുന്നതാണ്. പുളിച്ചു തികട്ടല്‍, ഗ്യാസ്, വിശപ്പില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ക്കും ചൂടു വെള്ളം കുടിക്കുന്നത് പരിഹാരമാണ്. 

 

5. ഏഴെട്ട് മണിക്കൂര്‍ നല്ല ഉറക്കം

എത്ര നന്നായി ഉറങ്ങുന്നോ അത്രയും വേഗത്തില്‍ കുടവയര്‍ കുറയ്ക്കാമെന്ന് ഡോ. ദിക്ഷ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. കരളിലെ വിഷാംശം നീക്കാനും, ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്താനും സമ്മര്‍‍ദ ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറച്ച് മാനസികാരോഗ്യം വര്‍ധിപ്പിക്കാനുമെല്ലാം നല്ല ഉറക്കം സഹായിക്കുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary : 5 Simple Ways to Naturally Lose Belly Fat