ഫിറ്റ്നസിന്‍റെ കാര്യത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ശില്‍പയുടെ വ്യായാമ മുറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യോഗയാണ്. ഒരു ദിവസം പോലും മുടങ്ങാതെ താരം യോഗ ചെയ്യാറുണ്ട്. ശില്‍പയുടെ അഴകിന്‍റെയും ആരോഗ്യത്തിന്‍റെ പ്രധാന രഹസ്യവും യോഗ തന്നെ. അടുത്തിടെ ശില്‍പ ഷെട്ടി സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ശില്‍പയുടെ വ്യായാമ മുറകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യോഗയാണ്. ഒരു ദിവസം പോലും മുടങ്ങാതെ താരം യോഗ ചെയ്യാറുണ്ട്. ശില്‍പയുടെ അഴകിന്‍റെയും ആരോഗ്യത്തിന്‍റെ പ്രധാന രഹസ്യവും യോഗ തന്നെ. 

ADVERTISEMENT

അടുത്തിടെ ശില്‍പ ഷെട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ ഡൈനാമിക്  സൂര്യനമസ്കാരം എന്ന പേരില്‍ സൂര്യനമസ്കാരത്തിന്‍റെ ഒരു വകഭേദം അവതരിപ്പിച്ചിരുന്നു. ലളിതമായ സൂര്യനമസ്കാരം മുഴുവന്‍ ശരീരത്തിനും ഫലപ്രദമായ വ്യായാമമാണെന്ന് ശില്‍പ ഷെട്ടി വിഡിയോ പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

ADVERTISEMENT

12 യോഗ പോസുകള്‍ അടങ്ങിയതാണ് സൂര്യനമസ്കാരം. നമ്മുടെ പ്രധാനപ്പെട്ട പേശികളെ ശക്തിപ്പെടുത്താന്‍ ഈ കാര്‍ഡിയോവാസ്കുലര്‍ വര്‍ക്ക്ഔട്ട് സഹായിക്കുന്നു. ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണപരമായ മാറ്റങ്ങള്‍ നിത്യവുമുള്ള സൂര്യനമസ്ക്കാരം വരുത്തും. ഡൈനാമിക് സൂര്യനമസ്കാരം തോളുകളുടെയും പേശികളുടെയും കരുത്ത് വര്‍ധിപ്പിക്കുമെന്നും രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും നട്ടെല്ലിലെ പേശികളെ ബലപ്പെടുത്തുമെന്നും ശില്‍പ പറയുന്നു. ശരീരത്തിന് വഴക്കം ലഭിക്കാനും സമ്മര്‍ദവും ഉത്കണ്ഠയും അകറ്റാനും ഇത് ഫലപ്രദമാണ്. 

ADVERTISEMENT

ഇതാദ്യമായല്ല ശില്‍പ തന്‍റെ യോഗമുറകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ തന്നെ മറ്റൊരു വിഡിയോയില്‍ ഏക പാദ അധോമുഖ ശവാസനം ചെയ്യുന്ന ശില്‍പയെ കാണാം. കാല്‍ക്കുഴയുടെയും കാല്‍മുട്ടുകളുടെയും അരക്കെട്ടിന്‍റെയും തോളുകളുടെയും കൈമുട്ടുകളുടെയും കൈക്കുഴയുടെയും കരുത്തിനും ആരോഗ്യത്തിനും ഏക പാദ അധോമുഖ ശവാസനം സഹായിക്കുന്നു. വിവിധ തരം ചലനങ്ങള്‍ക്കായി ഇത് ശരീരത്തെ ഒരുക്കുന്നു. ശരീരഘടന മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും പുറത്തിനോ കൈകള്‍ക്കോ തോളുകള്‍ക്കോ പരുക്കേറ്റവരും ഈ യോഗാമുറ ചെയ്തു നോക്കരുത്. 

വയറിന്‍റെയും കുടലുകളുടെയുമെല്ലാം ആരോഗ്യത്തെ സഹായിക്കുന്ന ഉദരകര്‍ശനാസനത്തിന്‍റെ വിഡിയോയും ശില്‍പ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടാതെ ഇരിക്കാനും ഈ യോഗമുറ സഹായകമാണ്. യോഗാസനങ്ങള്‍ ചെയ്യമ്പോള്‍ ശരിയായ ശ്വസനരീതികള്‍ കൂടി പിന്തുടരണമെന്നും ശില്‍പ ഓര്‍മിപ്പിക്കുന്നു. യോഗയ്ക്ക് പുറമേ വെയ്റ്റ് ട്രെയിനിങ് അടക്കമുള്ള വര്‍ക്ക് ഔട്ടുകളും ശില്‍പ പിന്തുടരുന്നുണ്ട്.

English Summary : Shilpa Shetty Shares New Video On Dynamic Surya Namaskar