അമിതവണ്ണം കുറച്ച് സ്ലിമ്മായിരിക്കാന്‍ കുറുക്ക് വഴികളൊന്നുമില്ല. നല്ല വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ ഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഉന്തിന്‍റെ കൂടെ ഒരു തള്ള് എന്നൊക്കെ പറയുന്നത് പോലെ ഭാരം കുറയ്ക്കല്‍ പ്രക്രിയയെ വേഗത്തിലാക്കാന്‍ നമുക്ക് പിന്തുടരാന്‍ സാധിക്കുന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറച്ച് സ്ലിമ്മായിരിക്കാന്‍ കുറുക്ക് വഴികളൊന്നുമില്ല. നല്ല വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ ഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഉന്തിന്‍റെ കൂടെ ഒരു തള്ള് എന്നൊക്കെ പറയുന്നത് പോലെ ഭാരം കുറയ്ക്കല്‍ പ്രക്രിയയെ വേഗത്തിലാക്കാന്‍ നമുക്ക് പിന്തുടരാന്‍ സാധിക്കുന്ന ചില കാര്യങ്ങളൊക്കെയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വീട്ടില്‍തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന ചില ഹെര്‍ബല്‍ പാനീയങ്ങള്‍. 

ADVERTISEMENT

1. ആപ്പില്‍ സിഡര്‍ വിനാഗിരി

ആപ്പിള്‍ സിഡര്‍ വിനാഗിരി ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലക്കി ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ അടക്കുകയും ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും ചെയ്യും. 

2. ഇഞ്ചി ചായ

Consuming ajwain concoction protects the body by burning calories.
ADVERTISEMENT

ഭക്ഷണത്തിന് മുന്‍പ് ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും കൂടിയ അളവില്‍ കാലറി അകത്തു ചെല്ലാതിരിക്കാനും സഹായിക്കും. ഹൃദ്രോഗ നിയന്ത്രണത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായ ഫലപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഇഞ്ചി ചായ ശരീരത്തില്‍ നിന്ന് കൊളസ്ട്രോളും ഇല്ലാതാക്കുന്നു. 

3. അയമോദക വെള്ളം

അള്‍സര്‍, ദഹനക്കുറവ് പോലുള്ള വയറിന്‍റെ പ്രശ്നങ്ങള്‍ ഭാരം കൂടാനും പുളിച്ചു തികട്ടലിനും കാരണമാകാം. ആയുര്‍വേദത്തില്‍ ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് അയമോദകം അഥവാ കാരം സീഡ്. ആന്‍റിഫംഗല്‍, ആന്‍റിബാക്ടീരിയല്‍ ഗുണങ്ങളുള്ള അയമോദകം വയറിനെ ശുചിയാക്കി ദഹനം വേഗത്തിലാക്കുകയും അത് വഴി അമിതഭാരം കുറയ്ക്കുകയും ചെയ്യുന്നു. വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കല്‍ പ്രക്രിയയെ സഹായിക്കും. 

ADVERTISEMENT

4. കട്ടന്‍ ചായ

കഫീന്‍ അടങ്ങിയ കട്ടന്‍ ചായ ചയാപചയം വര്‍ധിപ്പിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. കട്ടന്‍ ചായയിലെ പോളിഫെനോള്‍ അമിതമായി കാലറി അകത്താക്കുന്നത് തടയുകയും വയറിലെ ആരോഗ്യകരമായ ബാക്ടീരിയയെ വര്‍ധിപ്പിക്കുകയും ചെയ്യും. ദിവസവും അതിരാവിലെ കട്ടന്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. 

5. ഡീറ്റോക്സ് വെള്ളം

വെള്ളരി, നാരങ്ങാ നീര്, പുതിന ഇല, ചെറിയ കഷ്ണം ഇഞ്ചി എന്നിവ വെള്ളത്തിലേക്ക് ചേര്‍ത്ത് അല്‍പ നേരം മാറ്റി വയ്ക്കുക. ഇത്തരത്തില്‍ തയാറാക്കുന്ന ഡീറ്റോക്സ് വെള്ളം ചയാപചയം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും അത്യുത്തമമാണ്. രക്തത്തെയും ഇത് ശുദ്ധീകരിക്കും. രാവിലെയും ദിവസത്തില്‍ ഉടനീളവും ഇത് ഉപയോഗിക്കാവുന്നതാണ്. 

English Summary : Five healthy concoctions that may lead to weight loss