ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം, ഒപ്പം നിത്യവുമുള്ള വ്യായാമം. ഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഇതാണെന്നതില്‍ തര്‍ക്കമേതുമില്ല. എന്നാല്‍ പറയുന്ന അത്ര എളുപ്പമല്ല നല്ലൊരു വിഭാഗത്തിനും ഇത് ജീവിതത്തില്‍ നടപ്പാക്കാന്‍. പല തരത്തിലുള്ള തിരക്കുകള്‍ കൊണ്ടും നിത്യവും ഒരു കാര്യം നിര്‍ബന്ധപൂര്‍വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം, ഒപ്പം നിത്യവുമുള്ള വ്യായാമം. ഭാരം കുറയ്ക്കാനുള്ള  ഏറ്റവും മികച്ച മാര്‍ഗം ഇതാണെന്നതില്‍ തര്‍ക്കമേതുമില്ല. എന്നാല്‍ പറയുന്ന അത്ര എളുപ്പമല്ല നല്ലൊരു വിഭാഗത്തിനും ഇത് ജീവിതത്തില്‍ നടപ്പാക്കാന്‍. പല തരത്തിലുള്ള തിരക്കുകള്‍ കൊണ്ടും നിത്യവും ഒരു കാര്യം നിര്‍ബന്ധപൂര്‍വം ചെയ്യാനുള്ള ഇച്ഛാശക്തി ഇല്ലായ്മ കൊണ്ടും ദിവസം  അരമണിക്കൂര്‍ പോലും വ്യായാമത്തിനായി മാറ്റി വയ്ക്കാന്‍ കഴിയാത്തവരുണ്ട്. 

ADVERTISEMENT

ഇത്തരം സാഹചര്യത്തിലും  ചില്ലറ മാറ്റങ്ങള്‍ ആഹാരത്തിലും ജീവിതശൈലിയിലും വരുത്തി ഭാരം കുറയ്ക്കാന്‍ സാധിക്കും. ഫോണില്‍ സംസാരിക്കുമ്പോൾ  നടന്നു കൊണ്ട് സംസാരിക്കുക, അടുത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ നടന്നു പോകുക, ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ നടന്നു കയറുക എന്നിങ്ങനെ ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ഫലം ചെയ്യുന്നതാണ്. ഇതിനൊപ്പം പരീക്ഷിക്കാവുന്ന ആഹാരശൈലിയിലെ മാറ്റമാണ് ഉപവാസം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ ഉപവസിക്കാന്‍ ശ്രമിക്കാവുന്നതാണ്. 

ADVERTISEMENT

ശരീരം കൊഴുപ്പിനെ കത്തിച്ചു കളയുന്നത് പ്രധാനമായും കരളിലും വൃക്കകളിലും വച്ചാണ്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ മാത്രമേ ഈ രണ്ട് അവയവങ്ങളും ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുകയുള്ളൂ. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് തോത് താഴേക്ക് പോവുകയും ചെയ്താല്‍ ശരീരം അതിനെ ഒരു പ്രതിസന്ധി ഘട്ടമായി എടുത്ത് ഊര്‍ജ്ജത്തിനായി കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങും.  കരളില്‍ കൊഴുപ്പിനെ ഫാറ്റി ആസിഡായി മാറ്റുകയും ഇതില്‍ നിന്ന ഊര്‍ജ്ജമെടുക്കുകയും ചെയ്യും. ഫാറ്റി ആസിഡില്‍ നിന്ന് ഊര്‍ജ്ജമെടുത്ത് കഴിഞ്ഞാല്‍ ശേഷിക്കുന്ന ഫാറ്റി ആസിഡുകള്‍ കീറ്റോണുകളായി ശരീരം രക്തത്തിലേക്ക് ഒഴുക്കും. 

ADVERTISEMENT

എന്നാല്‍ പെട്ടെന്നൊരു ദിവസം പട്ടിണി കിടക്കാന്‍ ആരംഭിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. പടിപടിയായി ആഹാരം കുറച്ചു കൊണ്ടു വന്ന ശേഷമേ ഉപവാസം ചെയ്യാന്‍ ശ്രമിക്കാവുള്ളൂ. ദിവസവും കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് ക്രമേണ  കുറയ്ക്കുന്നതും ഉപവാസത്തിന്‍റെ തന്നെ ഫലം ചെയ്യും. എന്നാല്‍ ഇത് അമിതമായി ചെയ്ത് ആഹാരവും അവശ്യ പോഷണങ്ങളും തീരേ ഒഴിവാക്കുന്നത് ശരീരത്തിന് പ്രതികൂല ഫലങ്ങൾ ഉളവാക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമേ ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ എന്നും ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

English Summary : How to lose weight without exercise