സത്യത്തില്‍ നിങ്ങള്‍ ഗര്‍ഭിണിയായിരുന്നോ? പ്രസവശേഷം ബോളിവുഡ് നടി അനുഷ്ക ശര്‍മ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പലരും എഴുതിയ കമന്‍റായിരുന്നു ഇത്. അത്രയ്ക്ക് അതിശയിപ്പിക്കുന്നതായിരുന്നു അനുഷ്കയുടെ പോസ്റ്റ് പാര്‍ട്ടം ചിത്രത്തിലെ ആകാരവടിവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുഷ്ക-വിരാട് കോലി

സത്യത്തില്‍ നിങ്ങള്‍ ഗര്‍ഭിണിയായിരുന്നോ? പ്രസവശേഷം ബോളിവുഡ് നടി അനുഷ്ക ശര്‍മ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പലരും എഴുതിയ കമന്‍റായിരുന്നു ഇത്. അത്രയ്ക്ക് അതിശയിപ്പിക്കുന്നതായിരുന്നു അനുഷ്കയുടെ പോസ്റ്റ് പാര്‍ട്ടം ചിത്രത്തിലെ ആകാരവടിവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുഷ്ക-വിരാട് കോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തില്‍ നിങ്ങള്‍ ഗര്‍ഭിണിയായിരുന്നോ? പ്രസവശേഷം ബോളിവുഡ് നടി അനുഷ്ക ശര്‍മ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പലരും എഴുതിയ കമന്‍റായിരുന്നു ഇത്. അത്രയ്ക്ക് അതിശയിപ്പിക്കുന്നതായിരുന്നു അനുഷ്കയുടെ പോസ്റ്റ് പാര്‍ട്ടം ചിത്രത്തിലെ ആകാരവടിവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുഷ്ക-വിരാട് കോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തില്‍ നിങ്ങള്‍ ഗര്‍ഭിണിയായിരുന്നോ? പ്രസവശേഷം ബോളിവുഡ് നടി അനുഷ്ക ശര്‍മ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്  ചെയ്ത ചിത്രത്തിന് പലരും എഴുതിയ കമന്‍റായിരുന്നു ഇത്. അത്രയ്ക്ക് അതിശയിപ്പിക്കുന്നതായിരുന്നു അനുഷ്കയുടെ പോസ്റ്റ് പാര്‍ട്ടം ചിത്രത്തിലെ ആകാരവടിവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുഷ്ക-വിരാട് കോലി ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരിയില്‍ അനുഷ്ക പുറത്തു വിട്ട ചിത്രമാണ് ഇത്ര വേഗമൊക്കെ പ്രസവ സമയത്തെ ഭാരം കുറയ്ക്കാനാകുമോ എന്ന് പലരെയും അമ്പരപ്പിച്ചത് . 

 

ADVERTISEMENT

പ്രസവകാലത്ത് വണ്ണം വയ്ക്കുന്നതും ശരീരത്തിന് ഭാരം കൂടുന്നതുമൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ശരിയായ ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറച്ച് പഴയപടിയാകാന്‍ സാധിക്കും. അനുഷ്ക മാത്രമല്ല കല്‍ക്കി കേക് ലയെ  പോലെ പല ബോളിവുഡ് നടിമാരും സെലിബ്രിറ്റികളും ഇത് തെളിയിച്ചതാണ്. 

 

പ്രസവശേഷം സൂപ്പര്‍ സ്ലിമ്മും ഫിറ്റുമാകാന്‍ അനുഷ്ക പിന്തുടര്‍ന്ന വഴികള്‍ പരിചയപ്പെടുത്തുകയാണ് അനുഷ്കയുടെ ന്യൂട്രീഷ്യനിസ്റ്റ് റയാന്‍ ഫെര്‍ണാണ്ടോ. സാധാരണ പ്രസവത്തില്‍ 16 ആഴ്ച കൊണ്ടും സി-സെക്‌ഷനാണെങ്കില്‍ 30 ആഴ്ച കൊണ്ടും പ്രസവ സമയത്തെ ഭാരം കുടഞ്ഞു കളയാന്‍ സാധിക്കുമെന്ന് റയാന്‍ പറയുന്നു. പ്രസവം കഴിഞ്ഞ് ആദ്യത്തെ ആഴ്ച തന്നെ ഫ്ളൂയിഡുകളുടെ ഭാരം അമ്മമാരുടെ ശരീരത്തില്‍ നിന്ന് ഇല്ലാതാകും. എന്നാല്‍ പ്രസവസമയത്ത് ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് തനിയെ പോകില്ല. മുലയൂട്ടുന്നതിനായി മാറിടത്തിലെ കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ചയുടെ ഭാഗമായി വരുന്ന ഭാരവും ഉടനെ കുറയില്ലെന്ന് റയാന്‍ ചൂണ്ടിക്കാട്ടുന്നു. 

 

ADVERTISEMENT

എന്നാല്‍ പ്രസവശേഷം ഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ റയാന്‍ നിര്‍ദ്ദേശിക്കുന്നു.  

 

1. സന്തുലിതമായ ആഹാരക്രമം

കുഞ്ഞിനെ മുലയൂട്ടുന്നതിന് പ്രതിദിനം 300-500 കാലറിയെങ്കിലും ശരീരത്തിന് ആവശ്യമായി വരും. ഇതിനാല്‍ കാലറി വെട്ടിക്കുറയ്ക്കുന്നത് ആവശ്യത്തിന് മുലപ്പാല്‍ കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്ന് റയാന്‍ പറയുന്നു. ഭാരം കുറയ്ക്കാനായി ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം. പല അമ്മമാര്‍ക്കും പ്രസവശേഷം വിശപ്പ് നഷ്ടമാകാനും രുചിയില്ലാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കുറച്ച് നാളെടുക്കുമെന്നതിനാല്‍ ഇക്കാലയളവിലൊക്കെ ശരീരത്തിന് ആവശ്യമായ പോഷണങ്ങളില്‍ വിട്ടു വീഴ്ച പാടില്ല. 

ADVERTISEMENT

 

2. ആവശ്യത്തിന് ഉറക്കം പ്രധാനം

കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ അമ്മമാര്‍ക്ക് പലപ്പോഴും നഷ്ടമാകുന്ന സംഗതിയാണ്  ഉറക്കം. എന്നാല്‍ പ്രസവശേഷം ഫിറ്റ്നസിലേക്ക് തിരികെയെത്തണമെങ്കിൽ  ശിശു പരിചരണത്തിനിടെ ലഭ്യമായ സമയം അമ്മമാര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് ഫിറ്റായിരിക്കാന്‍ മാത്രമല്ല അമ്മയുടെ ചര്‍മാരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം അത്യാവശ്യമാണ്. അമ്മമാര്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പങ്കാളിയും പിന്തുണ നല്‍കേണ്ടതാണ്. 

 

3. നല്ല പോസ്ച്ചര്‍

ഒന്‍പത് മാസത്തിലധികം കുഞ്ഞിനെ  ചുമന്ന് കൊണ്ട് നടക്കുന്നത്  അമ്മമാരുടെ നട്ടെല്ലിന് നല്ല ആയാസമുണ്ടാകും. ഇത് പഴയ പടിയാക്കാന്‍ ഇരിക്കുമ്പോഴും  കിടക്കുമ്പോഴും  നില്‍ക്കുമ്പോഴുമൊക്കെ മികച്ച ബോഡി പോസ്ച്ചര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിലിലോ കസേരയിലോ ഒക്കെ തലയണ ഉപയോഗിച്ച് ബാക്ക് സപ്പോര്‍ട്ട് നല്‍കിയാണ് അമ്മമാര്‍ ഇരിക്കേണ്ടത്. ഇങ്ങനെ ഇരിക്കുമ്പോൾ  നട്ടെല്ലിന് സമ്മര്‍ദം നല്‍കാത്ത ഒരു ന്യൂട്രല്‍ പൊസിഷന്‍ നിലനിര്‍ത്തണം. വിദഗ്ധ നിര്‍ദ്ദേശം അനുസരിച്ച് ചില സ്റ്റബിലിറ്റി വ്യായാമങ്ങളും പിന്തുടരാവുന്നതാണ്. 

 

4. വ്യായാമം

പ്രസവശേഷം അമ്മമാര്‍ക്ക് വ്യായാമം ചെയ്യാനുള്ള മൂഡ് പലപ്പോഴും ഉണ്ടായെന്ന് വരില്ല. പക്ഷേ, കുറച്ച് സമയം ഇതിനായി നീക്കി  വയ്ക്കുന്നത് ഭാരം കുറയ്ക്കാനും ഉറക്കവും ചയാപചയവും മെച്ചപ്പെടുത്താനും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കും. റെസിസ്റ്റന്‍സ് ട്രെയിനിങ് ചെയ്യുന്നത് ഭാരം കുറയ്ക്കാനും മസില്‍ മാസും എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രത നിലനിര്‍ത്താനും സഹായകമാണ്. 

 

5. ക്ഷമ അത്യാവശ്യം

പ്രസവം, കുഞ്ഞുങ്ങളെ മുലയൂട്ടല്‍, അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കല്‍, ഉറക്കമില്ലായ്മ എന്നിങ്ങനെ അമ്മമാരുടെ ക്ഷമ നശിക്കാനുള്ള എല്ലാ സാഹചര്യവും ചുറ്റിലും ഉണ്ടാകും. ഇതിനിടെ ശരീരത്തിന്‍റെ ഫിറ്റ്നസും സ്വന്തം കാര്യങ്ങളും ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. എന്നാല്‍ സ്വന്തം മനസ്സിന്‍റെയും ശരീരത്തിന്‍റെയും സൗഖ്യത്തിനും ക്ഷേമത്തിനുമായി കുറച്ച് സമയം കൃത്യമായ പ്ലാനിങ്ങിലൂടെ അമ്മമാര്‍ക്ക് സ്വയം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.

English Summary : Anushka Sharma maintains fit Post pregnancy