ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയോളം പ്രയത്നിക്കുന്ന ബോളിവുഡ് നടിമാര്‍ കുറവാണെന്ന് പറയാം. അത്ര കഠിനമാണ് ആരോഗ്യ കാര്യങ്ങളിലുള്ള ശില്‍പയുടെ ശ്രദ്ധ. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കത്തില്‍ അത്ര കണിശക്കാരിയല്ലായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി. മോഡലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയോളം പ്രയത്നിക്കുന്ന  ബോളിവുഡ് നടിമാര്‍ കുറവാണെന്ന് പറയാം. അത്ര കഠിനമാണ് ആരോഗ്യ കാര്യങ്ങളിലുള്ള ശില്‍പയുടെ ശ്രദ്ധ. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കത്തില്‍ അത്ര കണിശക്കാരിയല്ലായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി. മോഡലും ഇന്‍റീരിയർ ഡിസൈനറുമായിരുന്ന ഷമിത 2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമ ലോകത്ത് അരങ്ങേറുന്നത്. ബേവഫ, ക്യാഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ഷമിത ബിഗ് ബോസ്, ഝലക് ദിക് ലാ ജാ, ഖത്രോം കെ ഖിലാഡി തുടങ്ങിയ ടിവി, ഗെയിം ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. 

ADVERTISEMENT

മൊഹബത്തേനില്‍ അഭിനയിക്കുന്നതോടെയാണ് തന്‍റെ ഫിറ്റ്നസ് യാത്രയ്ക്ക് തുടക്കമായതെന്ന് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഷമിത പറഞ്ഞു. എന്നാല്‍ ആദ്യ കാലത്തൊക്കെ ഭാരം കുറയ്ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മനസ്സിൽ  ഉണ്ടായിരുന്നുള്ളൂ. ഇതിനായി ചില വിചിത്രമായ ഡയറ്റുകള്‍ അക്കാലത്ത് പരീക്ഷിച്ചിരുന്നതായും ഡയറ്റിങ്ങിനെയും ആരോഗ്യകരമായ ഭക്ഷണശീലത്തെയും  കുറിച്ച്  തനിക്കന്ന്  വേണ്ടത്ര  അറിവുണ്ടായിരുന്നില്ലെന്നും ഷമിത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ തന്‍റെ ശരീരത്തിന് എന്താണ് പറ്റുന്നതെന്നും എന്ത് പറ്റില്ല എന്നുമൊക്കെ ഷമിത തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വര്‍ക്ക്ഔട്ടും വെയ്റ്റ് ട്രെയ്നിങ്ങുമൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത്. വര്‍ക്ക് ഔട്ടുകള്‍ സംതൃപ്തി നല്‍കുന്നതായും മൂഡ് മെച്ചപ്പെടുത്തുന്നതായും ഷമിത ചൂണ്ടിക്കാട്ടി. 

ADVERTISEMENT

രണ്ട് ഗ്ലാസ് ചൂട് വെള്ളം കുടിച്ചു കൊണ്ട് ഷമിത ഷെട്ടി തന്‍റെ ദിവസം ആരംഭിക്കുന്നത്. ഇത് അവയങ്ങളെ ആരോഗ്യത്തോടെ വയ്ക്കുമെന്നും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കുമെന്നും ഷമിത പറയുന്നു. തുടര്‍ന്ന് എന്തെങ്കിലും പഴങ്ങളോ പിന്നാലെ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, കോളൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളതിനാല്‍ ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണ് പിന്തുടരുന്നതെന്നും ഷമിത വ്യക്തമാക്കി. ഒരേ തരത്തിലുള്ള വ്യായാമം ചെയ്ത് ബോറടിക്കുമ്പോൾ  അവയുടെ രീതി പുനക്രമീകരിക്കാറുണ്ടെന്നും ഷമിത പറഞ്ഞു. പഞ്ചസാര ഒഴിവാക്കിയുള്ള സാധാരണ ഭക്ഷണക്രമം ശരീരത്തിന്‍റെ കാര്യത്തില്‍ അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Summary : Shamita Shetty sheds light on her workout routine, weird diets, health issues