വ്യായാമം ചെയ്യാനും ഫിറ്റായിരിക്കാനും ജിമ്മില്‍ പോകണമെന്നോ വിലയേറിയ ഉപകരണങ്ങള്‍ വാങ്ങി വയ്ക്കണമെന്നോ ഒരു നിര്‍ബന്ധവുമില്ല. വിയര്‍പ്പൊഴുക്കി കഷ്ടപ്പൊനുള്ള ഒരു മനസ്സ് ഉണ്ടായാൽ മതിയെന്ന് തെളിയിക്കുകയാണ് ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളായ ശില്‍പ ഷെട്ടി. ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യായാമം ചെയ്യാനും ഫിറ്റായിരിക്കാനും ജിമ്മില്‍ പോകണമെന്നോ വിലയേറിയ ഉപകരണങ്ങള്‍ വാങ്ങി വയ്ക്കണമെന്നോ  ഒരു നിര്‍ബന്ധവുമില്ല. വിയര്‍പ്പൊഴുക്കി കഷ്ടപ്പൊനുള്ള ഒരു മനസ്സ് ഉണ്ടായാൽ മതിയെന്ന് തെളിയിക്കുകയാണ് ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളായ ശില്‍പ ഷെട്ടി. ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട് ബസില്‍ വ്യായാമം ചെയ്താണ് ശില്‍പ ഏവര്‍ക്കും ഫിറ്റ്നസ് പ്രചോദനം നല്‍കുന്നത്. 

ADVERTISEMENT

ഇന്‍സ്റ്റാഗ്രാമിലാണ് ശില്‍പ  യാത്രയ്ക്കിടയിലെ തന്റെ വര്‍ക്ക് ഔട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡെനിം ബ്ലേസറും പാന്‍റ്സും ധരിച്ചിരിക്കുന്ന ശില്‍പ പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമ മുറകളാണ് ബസിലെ കമ്പികളില്‍ തൂങ്ങി കിടന്നും മറ്റും ചെയ്യുന്നത്. ബസില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്പികള്‍ തുടച്ച് വൃത്തിയാക്കിയ ശില്‍പ ഫിറ്റ് ഇന്ത്യ ദൗത്യവും സ്വച്ഛ ഭാരത് ദൗത്യവും ഒരുമിച്ച് നിര്‍വഹിച്ചതായി ക്യാപ്ഷനില്‍ കുറിച്ചു.  

ADVERTISEMENT

നടന്‍ അമിത് സദ്ദ് ഉള്‍പ്പെടെ പലരും ശില്‍പയുടെ വിഡിയോയ്ക്ക് കമന്‍റും ലൈക്കുമായെത്തി. തന്‍റെ വര്‍ക്ക് ഔട്ടുകളുടെയും യോഗ സെഷനുകളുടെയും വിഡിയോകള്‍ ശില്‍പ പതിവായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വ്യായാമമായാലും ജീവിതമായാലും സ്ഥിരപ്രയത്നമാണ് വിജയത്തിനുള്ള ഫോര്‍മുലയെന്ന് ശില്‍പ പറയുന്നു.

Content Summary : Shilpa Shetty's Workout video