ചുട്ടുപ്പൊള്ളുന്ന വേനൽക്കാലം ഒപ്പം റമദാന്റെ പുണ്യമാസവും. ശരീരത്തിനും മനസ്സിനും ശ്വാസത്തിനും ആയാസരഹിതമായി ചെയ്യാൻ കഴിയുന്ന മൂന്ന് കൂളിങ് പ്രാണായാമ പരിചയപ്പെടാം. 1. ശീതളി പ്രാണായാമ ശീതളി പ്രാണായാമയ്ക്കായി ആദ്യം വജ്രാസനത്തിലിരിക്കാം . നാക്ക് ഉപയോഗിച്ചാണ് ഈ കൂളിങ് പ്രാണായാമ ചെയ്യുന്നത്. നാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുട്ടുപ്പൊള്ളുന്ന വേനൽക്കാലം ഒപ്പം റമദാന്റെ പുണ്യമാസവും. ശരീരത്തിനും മനസ്സിനും ശ്വാസത്തിനും ആയാസരഹിതമായി ചെയ്യാൻ കഴിയുന്ന മൂന്ന് കൂളിങ് പ്രാണായാമ പരിചയപ്പെടാം. 

ADVERTISEMENT

1. ശീതളി പ്രാണായാമ

ശീതളി പ്രാണായാമയ്ക്കായി ആദ്യം വജ്രാസനത്തിലിരിക്കാം . നാക്ക് ഉപയോഗിച്ചാണ് ഈ കൂളിങ് പ്രാണായാമ ചെയ്യുന്നത്. നാക്ക് പുറത്തേക്കിട്ട് കാക്കയുടെ കൊക്കുപോലെ ഉള്ളിലേക്ക് ചെറുതായി മടക്കിക്കൊടുക്കുക. തുടർന്ന് നനുത്ത നൂലുപോലെയുള്ള ശ്വാസം വളരെ പതിയെ അകത്തേക്ക് എടുക്കാം.

കണ്ഠത്തിലൂടെ ഇറങ്ങി അത് ശ്വാസകോശത്തിലൂടെ അകത്തേക്ക് എത്തുന്നു. അതേ ശ്വാസം നാസികാദ്വാരത്തിലൂടെ പതിയെ പുറത്തേക്കു വിടുന്നു. ശരീരത്തിനും മനസ്സിനും കുളിർമയേകിക്കൊണ്ട് തണുത്ത ശ്വാസം അകത്തേക്കും ചുടുള്ള ശ്വാസം പുറത്തേക്കും പോകുന്നു. 

ADVERTISEMENT

2. ശീത്കാരി  പ്രാണായാമ

നാവ് ഉപയോഗിച്ചു ചെയ്യുന്ന ഒരു കൂളിങ് പ്രാണായാമ ആണ് ശീത്കാരി  പ്രാണായാമ. നാവ് പുറത്തേക്കിട്ട് പതിയെ അകത്തേക്ക് വളച്ചുകൊടുക്കുന്നു. ഇങ്ങനെ വളച്ചുകൊടുക്കുമ്പോൾ രണ്ടു വശത്തുമുണ്ടാകുന്ന ഗ്യാപ്പിലൂടെയാണ് ശ്വാസം എടുക്കുന്നത്. പതിയെ ശ്വാസം നാസികത്തിലൂടെ പുറത്തേക്കു വിടുന്നു. ശ്വാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എത്രത്തോളം പതിയെ എടുക്കാൻ പറ്റുമോ അത്രത്തോളം പതിയെ എടുക്കണം. പുറത്തേക്കു വിടുന്നത് വീണ്ടും ദൈർഘ്യമേറിയ ശ്വാസം ആയിരിക്കണം. 

3. സദന്ത പ്രാണായാമ

ADVERTISEMENT

പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ദന്തം ഉപയോഗിച്ച് ചെയ്യുന്ന ഒരു കൂളിങ് പ്രാണായാമയാണ്  സദന്ത പ്രാണായാമ. ഇവിടെ പല്ലിന്റെ ഇടയിലൂടെയാണ് ശ്വാസം അകത്തേക്ക് എടുക്കുന്നത്. മേൽഭാഗത്തെയും കീഴ്ഭാഗത്തെയും പല്ലുകൾ ചേർത്തു വയ്ക്കാം. ഈ പല്ലുകൾക്ക് പുറകിലായി നാക്കിന്റെ അഗ്രഭാഗം പതിയെ സ്പർശിക്കാം. പതിയെ ദൈർഘ്യമേറിയ, ആഴത്തിലുള്ള, നനുത്ത ശ്വാസം അകത്തേക്ക് എടുക്കാം. തിരിച്ച് നാസികത്തിലൂടെ പുറത്തേക്കു വിടാം. 

ഈ പ്രാണായമ ചെയ്തു കഴിയുമ്പോൾതന്നെ ശരീരത്തിനും മനസ്സിനും ശ്വാസത്തിനും അനുഭവപ്പെടുന്ന കുളിർമ അനുഭവിച്ചറിയാൻ സാധിക്കും. ഹൈപ്പർ ടെൻഷനും ദഹനപ്രശ്നങ്ങളുമുള്ളവർക്ക് ഈ കൂളിങ് പ്രാണായാമ ഏറെ സഹായകമാണ്. ടെൻഷൻ അകറ്റാനും ഇത് പ്രയോജനപ്രദമാണ്. രക്തസമ്മർദം താഴ്ന്ന നിലയിലുള്ളവർക്കു പല്ലിനിടയിൽ ഗ്യാപ് ഉള്ളവർക്കും  സദന്ത പ്രാണായാമ ഒഴിവാക്കാം. 

Content Summary: Cooling Pranayama