ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നമൂലം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നമൂലം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്, നടുവെട്ടൽ, ഡിസ്‌ക്കിന്റെ ന്യൂനതകൾ എന്നിവയ്‌ക്കും പരിഹാരമാണ് അർധശലഭാസനം (Ardha Salabhasanam). ഒരു യോഗാ തെറപ്പിസ്‌റ്റിന്റെ നേരിട്ടുള്ള ശ്രദ്ധയിൽ പരിശീലിക്കുന്നതാണ് ഉത്തമം.

അർധശലഭാസനം ചെയ്യുന്ന വിധം
കാലുകൾ രണ്ടും ചേർത്തുവച്ച് കമഴ്ന്നു കിടക്കുക. കൈകൾ രണ്ടും അതതു വശത്തെ തോളുകളുടെ താഴെ തറയിൽ ഉറപ്പിച്ചു കുത്തുക. അതോടൊപ്പം വലതുകാൽമുട്ടു മടക്കി മുട്ടിനു താഴോട്ടു കാൽപ്പാദം വരെയുള്ള ഭാഗം തറയ്ക്കു ലംബമായി ഉറപ്പിച്ചുനിർത്തുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇടതുകാൽ കഴിയുന്നത്ര ഉയർത്തി മുട്ടു മടക്കാതെ വലതുകാലിന്റെ പാദത്തിനു മുകളിൽ ഉറപ്പിക്കുക. ആ നിലയിൽ നിന്നു സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ ശ്വാസം വിട്ടുകൊണ്ട് ഇടതുകാൽ സാവധാനം തറയിൽ പതിച്ചുവയ്ക്കുക. ഇതുപോലെതന്നെ ഇടതുകാൽ മടക്കിപ്പിടിച്ച് വലതുകാൽ ഉയർത്തിവച്ചും ചെയ്യേണ്ടതാണ്. ഒന്നോ രണ്ടോ മിനിറ്റ് ആവർത്തിക്കാവുന്നതാണ്. ഇതു ചെയ്യുമ്പോൾ കാലുകൾ ചരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ADVERTISEMENT

ഗുണങ്ങൾ
തൂങ്ങികിടക്കുന്ന അടിവയറിന് ഒതുക്കവും ഭംഗിയും കിട്ടുന്നു. അതുപോലെ വയറിന്റെ ആന്തരികാവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു. തുടയുടെ വണ്ണം കുറയുന്നതിന് ഇൗ ആസനം വളരെയധികം സഹായിക്കുന്നു. അരക്കെട്ടിനും നടുവിനും നല്ല ബലം ഉണ്ടാകുന്നു. നട്ടെല്ലിനും അതിനോടനുബന്ധിച്ചുള്ള പേശികൾക്കും നാഡീഞരമ്പുകൾക്കും നല്ല ബലവും ഉറപ്പും ലഭിക്കുന്നു. കഴുത്തിന്റെ കശേരുക്കൾ ശക്തങ്ങളാകുന്നു.

വിഡിയോ

English Summary:

Yoga for beginners – Ardha Salabhasanam