എത്ര വാരി വലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ; കാരണം ഇതാണ്

ചിലയാളുകളെ കണ്ടിട്ടില്ലേ, എത്ര വാരി വലിച്ചു കഴിച്ചാലും അവര്‍ക്ക് വണ്ണം വയ്ക്കുകയേ ഇല്ല. എന്നാല്‍ മറ്റു ചിലരോ ഒരു നേരമാണ് ആഹാരമെങ്കിലും വണ്ണം വയ്ക്കുന്നതിന് യാതൊരു കുറവുമില്ല. എന്താകും ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ ? 

എന്നാല്‍ ഇതിന്റെ കാരണം മറ്റൊന്നുമല്ല. അടിസ്ഥാന ഉപാപചയ നിരക്ക്അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബി.എം.ആർ) ആണ് ഇതിനു പിന്നില്‍. സൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായ കാലറി കണക്കാക്കുക. ബേസല്‍ മെറ്റബോളിക് റേറ്റ് (ബി.എം.ആര്‍) ആണ് പ്രവര്‍ത്തന രഹിതമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജം. ഈ ഊര്‍ജം നമ്മുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വേണ്ടിവരുന്നതാണ്. 

അതേസമയം വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുന്നു. ഇങ്ങനെ ബിഎംആര്‍ കണ്ടുപിടിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് എത്ര കാലറി വേണമെന്ന് കണ്ടെത്താം.

ബിഎംആര്‍ റേറ്റ് കൂടുതലുള്ള ആളുകള്‍ ശരീരം റിലാക്സ് ആയിരിക്കുന്ന നേരത്ത് കൂടുതല്‍ കാലറി പുറംതള്ളും. ഇങ്ങനെ ഉള്ളവര്‍ക്കാണ് എത്ര ആഹാരം കഴിച്ചാലും വണ്ണം വയ്ക്കാതിരിക്കുന്നത്. 

പ്രായമേറുന്തോറും ബിഎംആര്‍ റേറ്റ് കുറഞ്ഞു വരും. ഇതാണ് പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കാന്‍ കാരണം. എന്നാല്‍ വണ്ണം ഇല്ലാതിരിക്കുക എന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നു കരുതരുത്. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കുകയും ചെയ്യരുത്. തെറ്റായ അറിവുകള്‍ക്കനുസരിച്ച് തടി കുറയ്ക്കാനൊരുമ്പെടുന്നവരാണ് അബദ്ധങ്ങളില്‍ പെടുന്നത്. വിദഗ്‌ധോപദേശം തേടാതെ വായിച്ച അറിവുകളോ സുഹൃത്തുക്കളുടെ നിര്‍ദേശമോ അനുസരിച്ചാവരുത് വണ്ണം കുറയ്ക്കേണ്ടത്. ശരീരത്തിനാവശ്യമുള്ള കാലറി, വൈറ്റമിനുകള്‍, തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടു വേണം തടി കുറയ്ക്കാന്‍.

Read More : Health and Fitness