കെറ്റില്‍ ബെല്‍ വ്യായാമവുമായി പ്രീതി സിന്റ

ഒരുകാലത്ത് ഹിന്ദി സിനിമയിലെ മിന്നും താരമായിരുന്നു പ്രീതി സിന്റ. വിടര്‍ന്ന കണ്ണുകളും നുണക്കുഴി കവിളുകളും ചിരിയുമെല്ലാം അവരുടെ ഏറ്റവും വലിയ ആകർഷണങ്ങളായിരുന്നു. പിന്നീട് സിനിമയില്‍ നിന്നകന്ന പ്രീതി ബിസ്സിനസ്സ് രംഗത്തു സജീവമായി. ഭര്‍ത്താവുമൊത്തു അമേരിക്കയിലും ഇന്ത്യയിലുമായാണ് പ്രീതിയുടെ ജിവിതം. പഞ്ചാബ് ഇലവന്‍ ടീമിന്റെ സഹഉടമ കൂടിയാണ് പ്രീതി. 

സിനിമയില്‍ സജീവമല്ലെങ്കിലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തിൽ അതീവശ്രദ്ധാലുവാണ് പ്രീതി. വര്‍ക്ക്‌ഔട്ട്‌ വിഡിയോകളും ചിത്രങ്ങളും അടിക്കടി ആരാധകര്‍ക്കായി അവർ പങ്കുവയ്ക്കാറുണ്ട്‌. കെറ്റില്‍ ബെല്‍ ഉപയോഗിച്ചു വ്യായാമം ചെയ്യുന്ന പ്രീതിയുടെ ചിത്രം  അടുത്തിടെ ഇൻസ്റ്റഗ്രാമില്‍ തരംഗമായിരുന്നു. 

കൈകള്‍ക്കും തോളിനും ഒരേപോലെ വ്യായാമം ലഭിക്കുന്ന ത്രീ ഇന്‍ വണ്‍ രീതി അടുത്തിടെ പ്രീതി പങ്കുവച്ചിരുന്നു. ഇതൊക്കെ ചെയ്ത് ആരോഗ്യവാന്മാരായി ജീവിക്കാന്‍ ആരാധകരോട് പ്രീതി പറയുന്നുമുണ്ട്. ഏറെക്കാലമായി സിനിമയില്‍ നിന്നു വിട്ടു നിന്ന പ്രീതി സണ്ണി ഡിയോളിനൊപ്പം ഭയ്യാജി സൂപ്പര്‍ഹിറ്റ്‌ എന്ന ചിത്രത്തിലൂടെ വീണ്ടു വെള്ളിത്തിരയിലെത്താന്‍ തയാറെടുക്കുകയാണ്. 

Read More : Health and Fitness