കത്രീന കൈഫിന്റെ മുംബൈ മാരത്തൺ പരിശീലനം ഇങ്ങനെ...

Image Courtesy : Yasmin Karachiwala

ഏഷ്യയിലെ ഏറ്റവും സുന്ദരിയായ വനിതകളിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കത്രിന കൈഫ്‌ ബോളിവുഡിലെ ഡാൻസ് പെർഫോമൻസ് കൊണ്ട് മാത്രമല്ല ശ്രദ്ധേയ. ബോളിവുഡിൽ ഏറ്റവും നന്നായി ശരീരം കാത്തു സൂക്ഷിക്കുന്നത് കത്രീന തന്നെയാണ്. ഇത്തരത്തിൽ ബോളിവുഡിലെ ഏറ്റവും ഫിറ്റ്‌ വനിതയായ കത്രീന നാളെ നടക്കുന്ന(ജനുവരി 17) മുംബൈ മാരത്തണിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ്. കത്രീനയുടെ ഫിറ്റ്നസ് ട്രെയ്നറായ യാസ്മിൻ കറാച്ചിവാലയാണ് കത്രീനയെ ഇതിനായി തയ്യാറാക്കുന്നത്.

കത്രീനയുടെ ഒരു ദിവസം ഇങ്ങനെ

സ്ഥിരം വ്യായമങ്ങൾക്ക് ഒപ്പം അരമണിക്കൂർ കൂടുതലെടുത്ത് കാർഡിയോ വ്യായാമങ്ങൾ കൂടി നടത്തുന്നുണ്ട് കത്രീന. കാർഡിയോ വ്യായമങ്ങൾക്ക് ഒപ്പം രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നതിനായി ആറ്റിറ്റ്യൂഡ്‌ ട്രെയിനിംഗ് സിസ്റ്റവും രൂപീകരിച്ചിട്ടുണ്ട് . ആറ്റിറ്റ്യൂഡ്‌ ട്രെയിനിംഗ് സിസ്റ്റത്തിലൂടെ കോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും 15000 അടി ഉയരത്തിലുള്ള ഒരു പർവതത്തിന്റെ മുകളില നിന്നും വ്യായാമം ചെയ്യുന്ന ഫലം ചെയ്യുകയും ചെയ്യുന്നു.

Image Courtesy : Yasmin Karachiwala

ഭക്ഷണ രീതിയിങ്ങനെ

വേഗത, ജാഗ്രത, ഊര്ജ്ജം എന്നിവയാണ് ഒരു മാരത്തൺ വിജയിക്കുന്നതിന് വേണ്ട പ്രധാന ഘടകങ്ങൾ. അതുകൊണ്ട് തന്നെ വളരെ നൂട്രീഷ്യസ് ആയ ഒരു ഡയറ്റ്പ്ലാൻ ആണ് കത്രീനക്കായി തയ്യാറാക്കിയിരിക്കുന്നത്. ഓട്സ് , നട്സ് എന്നിവയാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ധാരാളം പച്ചക്കറികളും മത്സ്യവും. രാത്രി മുട്ടയും സൂപ്പുമാണ് ഭക്ഷണം. ദിവസത്തിന്റെ ഇടവേളകളിൽ പ്രോട്ടീൻ ഭക്ഷണമായ നട്സ് , പഴവർഗ്ഗങ്ങൾ എന്നിവയും കഴിക്കുന്നു.

പഞ്ചസാര , ഗോതമ്പ് , വറുത്ത സാധനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ തന്നെ കത്രീന ഗുഡ്ബൈ പറഞ്ഞു കഴിഞ്ഞു . ശരീരത്തിന് ഊർജവും ത്വക്കിന് തിളക്കവും നൽകുന്ന ഭക്ഷണങ്ങൾ മാത്രമേ ഇപ്പോൾ കത്രീന കഴിക്കുന്നുള്ളൂ.

മാരത്തണിൽ പങ്കെടുക്കുന്നവർക്കായി യാസിൻ നൽകുന്ന ചില ടിപ്പുകൾ

1. ദിവസവും കഴിയാവുന്നത്ര വെള്ളം കുടിക്കുക. വെള്ളമാണ് ശരീരത്തിന്റെ അടിസ്ഥാന ഊർജ്ജം. മാരത്തണിനു ഇടയ്ക്കും ധാരാളം വെള്ളം കുടിക്കുക. ദാഹിക്കുന്നത് വരെ കാത്തിരിക്കതിരിക്കുക.

2. മാരത്തണിനു മുൻപുള്ള രാത്രിയിൽ കാർബോഹൈട്രെറ്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും .

3. തുടക്കത്തിൽ തന്നെ വേഗത പ്രാപിക്കാതിരിക്കുക. ആദ്യം പതുക്കെ ഓടി പിന്നെ വേഗത പ്രാപിക്കുക.

4. മാരത്തണിനു ഇറങ്ങുമ്പോൾ പുതിയ ഷൂസ് ധരിക്കരുത്. നിങ്ങൾ ഉപയോഗിച്ച് ശീലിച്ച ഷൂസ് മാത്രം ധരിക്കുക