അപ്പന്റിസൈറ്റിസിൽ ബാക്ടീരിയ, വൈറസ് മൂലമോ അഥവാ കട്ടിയായ മലം അടിഞ്ഞുകൂടുന്നതു മൂലമോ അണുബാധ ഉണ്ടാകുന്നതിനെയാണ് അപ്പന്റിസൈറ്റിസ് എന്നു പറയുന്നത്. അപ്പന്റിക്സ് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്? വളരെ ചെറുതും ട്യൂബ് ആകൃതിയിലുമായി കാണുന്ന ഒരു അവയവമാണ്. ഉദരത്തിന്റെ വലതുഭാഗത്തിന് താഴെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പന്റിസൈറ്റിസിൽ ബാക്ടീരിയ, വൈറസ് മൂലമോ അഥവാ കട്ടിയായ മലം അടിഞ്ഞുകൂടുന്നതു മൂലമോ അണുബാധ ഉണ്ടാകുന്നതിനെയാണ് അപ്പന്റിസൈറ്റിസ് എന്നു പറയുന്നത്. 

അപ്പന്റിക്സ് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്?
വളരെ ചെറുതും ട്യൂബ് ആകൃതിയിലുമായി കാണുന്ന ഒരു അവയവമാണ്. ഉദരത്തിന്റെ വലതുഭാഗത്തിന് താഴെയായി വന്‍കുടലും ചെറുകുടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു. 

ADVERTISEMENT

അപ്പന്റിക്സ് രോഗലക്ഷണങ്ങൾ എന്തെല്ലാം?
സാധാരണയായി പൊക്കിൾ ഭാഗത്തുനിന്നു ചെറിയ തോതിൽ വേദന ആരംഭിച്ച് വയറിന്റെ വലതുഭാഗത്തേക്ക് വ്യാപിച്ച് ശക്തമാകും. ചില സമയത്ത് വളരെ പെട്ടെന്നുതന്നെ േവദന അനുഭവപ്പെടുകയും തുടർന്ന് ശക്തമാവുകയും ചെയ്യുന്നു. ഇത്തരം വേദന സാധാരണ കാണുന്ന വയറുവേദനയേക്കാൾ കാഠിന്യം കൂടുതൽ ഉള്ളതാണ്. വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, പനി എന്നിവയും അനുഭവപ്പെടുന്നു. 

രോഗനിർണയം എങ്ങനെ?
സാധാരണയായി ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ് എന്നിവ വഴി കണ്ടുപിടിക്കാവുന്നതാണ്. രക്ത പരിശോധനയിൽ ശ്വേതരക്താണുക്കളുടെ അളവ് വളരെ കൂടുതൽ ആയിരിക്കും. ശരീര പരിശോധനയിൽ വയറിന്റെ വലതുഭാഗത്ത് തൊടുമ്പോൾ ശക്തമായ വേദന അനുഭവപ്പെടും. 

ADVERTISEMENT

അപ്പന്റിസൈറ്റിസ് പകരുമോ?
അപ്പന്റിസൈറ്റിസ് പകരുന്ന അസുഖമല്ല. 

അപ്പന്റിസൈറ്റിസ് ആർക്കൊക്കെ വരാം?
ആർക്കുവേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. എന്നിരുന്നാലും 10 മുതൽ 30 വരെ വയസ്സിനിടയിൽ ഉള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. 

ADVERTISEMENT

എപ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്?
അപ്പന്റിസൈറ്റിസ് രോഗനിർണയം നടത്തിക്കഴിഞ്ഞാലുടൻ ശസ്ത്രക്രിയ നടത്താം. അപ്പന്റിക്സ് എന്ന അവയവം ശരീരത്തിന് ദോഷം വരാത്ത വിധത്താൽ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. 

എന്തിനാണ് ശസ്ത്രക്രിയ നടത്തുന്നത്?
അപ്പന്റിക്സെക്ടമി എന്നാൽ അണുബാധയുള്ളതും വീർത്തതുമായ അപ്പന്റിക്സിനെ നീക്കം ചെയ്യലാണ്. ബാക്ടീരിയ വളരുന്നതുമൂലം അപ്പന്റിക്സ് വീർക്കുകയും അപ്പന്റിക്സ് ദ്വാരത്തിൽ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം അതിൽ അണുബാധ ഉണ്ടാവുകയും പഴുപ്പ് വന്നു നിറയുകയും ചെയ്യുന്നു. തുടർന്ന് ശക്തമായ വയറുവേദന അനുഭവപ്പെടുന്നു. അണുബാധ ഉണ്ടായ അപ്പന്റിക്സ് നീക്കാത്തപക്ഷം അത് പൊട്ടുകയും പഴുപ്പ് വയറിനുള്ളിലും രക്തത്തിലേക്കും പടരുകയും തൽഫലമായി വളരെ ഗൗരവമായ ശാരീരിക പ്രശ്നങ്ങൾ വരെയോ സംഭവിക്കാം.