വൃക്ക രോഗങ്ങളിൽ ഏറ്റവും അപകടകരമായ അവസ്ഥയാണ് വൃക്കസ്തംഭനമെന്നും വൃക്ക പരാജയമെന്നുമൊക്കെ വിളിക്കുന്ന കിഡ്നിഫെയ്‌ലുവർ. ഇത് വളരെ സാവധാനത്തിലും സ്ഥായിയുമായി സംഭവിക്കുന്നതോ (ക്രോണിക് കിഡ്നി ഫെയ്ല്യൂർ) പെട്ടെന്നുണ്ടാകുന്നതും താൽക്കാലികമായതോ (അക്യൂട്ട് കിഡ്നി ഫെയ്ല്യൂർ) ആകാം. രക്തസ്രാവം, അതിസാരം, ഛർദി,

വൃക്ക രോഗങ്ങളിൽ ഏറ്റവും അപകടകരമായ അവസ്ഥയാണ് വൃക്കസ്തംഭനമെന്നും വൃക്ക പരാജയമെന്നുമൊക്കെ വിളിക്കുന്ന കിഡ്നിഫെയ്‌ലുവർ. ഇത് വളരെ സാവധാനത്തിലും സ്ഥായിയുമായി സംഭവിക്കുന്നതോ (ക്രോണിക് കിഡ്നി ഫെയ്ല്യൂർ) പെട്ടെന്നുണ്ടാകുന്നതും താൽക്കാലികമായതോ (അക്യൂട്ട് കിഡ്നി ഫെയ്ല്യൂർ) ആകാം. രക്തസ്രാവം, അതിസാരം, ഛർദി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്ക രോഗങ്ങളിൽ ഏറ്റവും അപകടകരമായ അവസ്ഥയാണ് വൃക്കസ്തംഭനമെന്നും വൃക്ക പരാജയമെന്നുമൊക്കെ വിളിക്കുന്ന കിഡ്നിഫെയ്‌ലുവർ. ഇത് വളരെ സാവധാനത്തിലും സ്ഥായിയുമായി സംഭവിക്കുന്നതോ (ക്രോണിക് കിഡ്നി ഫെയ്ല്യൂർ) പെട്ടെന്നുണ്ടാകുന്നതും താൽക്കാലികമായതോ (അക്യൂട്ട് കിഡ്നി ഫെയ്ല്യൂർ) ആകാം. രക്തസ്രാവം, അതിസാരം, ഛർദി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്ക രോഗങ്ങളിൽ ഏറ്റവും അപകടകരമായ അവസ്ഥയാണ് വൃക്കസ്തംഭനമെന്നും വൃക്ക പരാജയമെന്നുമൊക്കെ വിളിക്കുന്ന കിഡ്നിഫെയ്‌ലുവർ. ഇത് വളരെ സാവധാനത്തിലും സ്ഥായിയുമായി സംഭവിക്കുന്നതോ (ക്രോണിക് കിഡ്നി ഫെയ്ല്യൂർ) പെട്ടെന്നുണ്ടാകുന്നതും താൽക്കാലികമായതോ (അക്യൂട്ട് കിഡ്നി ഫെയ്ല്യൂർ) ആകാം.

രക്തസ്രാവം, അതിസാരം, ഛർദി, അണലി വിഷബാധ, തീവ്രമായ അണുബാധ, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ ദൈനംദിന ജീവിതത്തിലെ ഒട്ടേറെ സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വൃക്കകളുടെ സ്തംഭനാവസ്ഥയ്ക്കു കാരണമാകാം.

ADVERTISEMENT

മറ്റൊരു സാഹചര്യം രാസവസ്തുക്കളുടെയും ഔഷധങ്ങളുടെയും ഉപയോഗം ആണ്. വൃക്കകളിലേക്കുള്ള രക്തയോട്ടം സാധാരണ അവയവങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ ശരീരത്തിലെത്തുന്ന രാസവസ്തുക്കളും മറ്റും കൂടുതലായി വൃക്കകളിലേക്ക് എത്തുകയും വൃക്കകൾക്ക് കേട് സംഭവിക്കുകയും ചെയ്യാം. അന്തരീക്ഷമലിനീകരണം മുതൽ വിഷം കഴിച്ചുള്ള ആത്മഹത്യാശ്രമം വരെ ഇതിനു കാരണമാകാവുന്നതാണ്.

വൃക്കകളിൽ മാത്രമായി വരുന്ന ചില രോഗങ്ങളും, വൃക്കസ്തംഭനത്തിനിടയാക്കുന്നു. കുട്ടികളിലും മുതിർന്നവരിലും കാണുന്ന അക്യൂട്ട് നെഫ്രൈറ്റിസ്, വാസ്കുലൈറ്റിസ് എന്നിവയാണവയിൽ പ്രധാനപ്പെട്ടവ. മൂത്രത്തിലെ കല്ല്, കാൻസർ, ജന്മനാ ഉള്ള മൂത്രാശയവൈകല്യങ്ങൾ തുടങ്ങിയ മൂത്രതടസമുണ്ടാക്കുന്ന രോഗങ്ങൾ കഴിവതും വേഗം പരിഹരിച്ചില്ലെങ്കിൽ അവയും വൃക്കസ്തംഭനത്തിന് വഴിവയ്ക്കാം.

ADVERTISEMENT

താൽക്കാലിക വൃക്കസ്തംഭനം വന്നാൽ
വൃക്കകളുടെ താൽക്കാലിക സ്തംഭനമുണ്ടാകുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കണം. അങ്ങനെ ചെയ്താൽ പൂർവസ്ഥിതിയിലേക്ക് പെട്ടെന്ന് തിരികെ വരാൻ സാധിക്കും. വൃക്കകളെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളോ രാസവസ്തുക്കളോ കഴിച്ചതായി തെളിഞ്ഞാൽ അത് നിർത്തുകയും, അവ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം (ഡയാലിസിസ്) നടത്തുകയും വേണം. താൽക്കാലിക വൃക്കപരാജയമുള്ള രോഗികളെ ഡയാലിസിസ് വിധേയരാക്കേണ്ടി വന്നേക്കാം. രക്തസമ്മർദം വളരെ കുറവുള്ള സാഹചര്യത്തിൽ മറ്റ് നൂതനമായ ഡയാലിസിസ് പ്രക്രിയകളും, രക്തസമ്മർദം കൂട്ടുവാനുള്ള മരുന്നുകളും ലഭ്യമാണ്.

മൂത്രത്തിൽ അമിതമായ പ്രോട്ടീൻ, രക്തകോശങ്ങൾ, ബ്ലഡ്‌യൂറിയ, ക്രിയാറ്റിൻ കൂടുന്ന അവസ്ഥ എന്നിവ താൽക്കാലിക വൃക്കസ്തംഭനത്തെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള രോഗികളിൽ വൃക്ക ബയോപ്സി ഒരു മൊട്ടു സൂചിയുടെ ഘനത്തിൽ ഒരു സെന്റീമീറ്റർ നീളത്തിലുള്ള ദശ അൾട്രാസൗണ്ട് ഗൈഡൻസോട് കൂടി ബയോപ്സി ചെയ്ത് പരിശോധിച്ചാൽ എന്ത് തരം അസുഖമാണെന്നും, വൃക്കകളെ ബാധിച്ചിട്ട് എത്രമാത്രം എന്നും, ആ രോഗത്തിനു വേണ്ടിയുള്ള പ്രത്യേക മരുന്നുകൾ കൊടുക്കണോ എന്നും തീരുമാനിക്കാൻ പറ്റും. സ്റ്റീറോയ്ഡ് വിഭാഗത്തിൽപ്പെടുന്ന മരുന്നുകളും, മറ്റുമടങ്ങിയ നൂതന ചികിത്സാ രീതിയുമാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്കുള്ള പ്രത്യേക ചികിത്സ.

ADVERTISEMENT

സ്ഥായിയായ വൃക്കസ്തംഭനം വന്നാൽ
ക്രോണിക് കിഡ്നി ഡിസീസ് എന്ന സങ്കീർണവും സ്ഥായിയായതുമായ വൃക്കസ്തംഭനത്തിന് മരുന്നു ചികിത്സകൊണ്ടുമാത്രം പരിഹാരമാവില്ല. ഡയാലിസിസ് ചെയ്യുകയോ വൃക്കമാറ്റുകയോ ചെയ്യേണ്ടി വരും.

ഈ അവസ്ഥയിലെത്തിയ ആൾ പ്രമേഹ രോഗിയാണെങ്കിൽ രക്തത്തിലെ പഞ്ചസാര കർശനമായി നിയന്ത്രിക്കണം. കൂടാതെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുക, ആഹാരത്തിലെ അനുയോജ്യമായ ഭക്ഷണക്രമീകരണം എന്നിവയാണ് ക്രോണിക് കിഡ്നി ഡിസീസിന്റെ ചികിത്സ. ഈ രോഗാവസ്ഥ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ പറ്റുകയില്ല. ഭാവിയിൽ രോഗം കൂടുകയും വൃക്കയുടെ പ്രവർത്തനം ഓരോ ഘട്ടങ്ങളായി കുറഞ്ഞ് അവസാനഘട്ട വൃക്കരോഗ (End Stage Renal Disease)ത്തിലേക്ക് എത്തുകയും ചെയ്യും. ഈ രോഗികളിലെ മൂത്രത്തിലെ അണുബാധ ഊർജിതമായി ചികിത്സിക്കണം.

വേദന സംഹാര ഗുളികകൾ, ചിലതരം ആന്റിബയോട്ടിക്കുകൾ, ലോഹങ്ങൾ അടങ്ങിയിട്ടുള്ള ഭസ്മങ്ങൾ, വിവിധ വൈദ്യശാലകളിലുപയോഗിക്കുന്ന പലതരം മരുന്നുകൾ എന്നിവ മൂലവും വൃക്കസ്തംഭനം ഉണ്ടാകുകയും വൃക്ക പരാജയം കൂടുകയും ചെയ്യാം. ഇതെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശത്തിലും മേൽനോട്ടത്തിലും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള വൃക്കരോഗമുള്ളവർ സമാന്തര ചികിത്സയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് വിദഗ്ധോപദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.