43 കാരിയായ മിഷേല്‍ ഓഡി മകള്‍ കെയിറയ്ക്ക് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കിയത് 2004 ലായിരുന്നു. 14–ാമത്തെ വയസ്സ് മുതല്‍ ക്രോണ്‍സ് രോഗത്തിന് (Crohn's disease) ചികിത്സ തേടിയിരുന്നു മിഷേല്‍. ദഹനസംബന്ധമായ ഒരു രോഗമായിരുന്നു ഇത്. എന്നാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ മിഷേലിന് ഉണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

43 കാരിയായ മിഷേല്‍ ഓഡി മകള്‍ കെയിറയ്ക്ക് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കിയത് 2004 ലായിരുന്നു. 14–ാമത്തെ വയസ്സ് മുതല്‍ ക്രോണ്‍സ് രോഗത്തിന് (Crohn's disease) ചികിത്സ തേടിയിരുന്നു മിഷേല്‍. ദഹനസംബന്ധമായ ഒരു രോഗമായിരുന്നു ഇത്. എന്നാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ മിഷേലിന് ഉണ്ടായിരുന്നില്ല. ഒരുദിവസം രാവിലെ മിഷേല്‍ ഉണര്‍ന്നത് ഞെട്ടലോടെയാണ്. വയറ്റിലെ സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ മലത്തോടൊപ്പം പുറത്തേക്ക് തള്ളിവരുന്നെന്നു മിഷേല്‍ തിരിച്ചറിഞ്ഞു. 

മിഷേലിന്റെ അവസ്ഥ ഫിസ്റ്റുല മൂലമുണ്ടായതാണ് എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. പഴുപ്പുള്ള ഒരു അറയില്‍ നിന്നും ശരീരത്തില്‍ തന്നെയുള്ള മറ്റൊരു അറയിലേക്ക് അല്ലെങ്കില്‍ ഒരു അവയവത്തില്‍ നിന്നും തൊലിപ്പുറത്തേക്കോ മറ്റൊരു അവയവത്തിന്റെ ഉള്ളറയിലേക്കോ രൂപപ്പെടുന്ന വഴിയാണ് ഫിസ്റ്റുല. ഇത് ഗുദത്തില്‍ നിന്നോ ഗര്‍ഭപാത്രത്തില്‍ നിന്നോ മൂത്ര സഞ്ചിയില്‍ നിന്നോ മറ്റൊരു അവയവത്തിലേക്കോ തൊലിപ്പുറത്തേക്കോ ഉണ്ടാകാം. മിഷേലിന്റെ കാര്യത്തില്‍ ഇത് വയറ്റില്‍ നിന്നും തൊലിപ്പുറത്തേക്ക് ആയിരുന്നു. ഇതാണ് സിസേറിയന്‍ ചെയ്ത ഭാഗത്തിലൂടെ പുറത്തേക്ക് തള്ളിയത്. ഇതിന്റെ ഫലമായി ഇപ്പോള്‍ മിഷേലിന് പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായി മാറികൊണ്ടിരിക്കുകയാണ്. Colostomy bag ശരീരത്തില്‍ ചേര്‍ത്താണ് മിഷേല്‍ ജീവിക്കുന്നത്. ഫീഡിങ് ട്യൂബുകളും കൂടെയുണ്ട്. 

ADVERTISEMENT

മിഷേലിന്റെ വയറിന്റെ ഒരു ഭാഗം, ചെറു–വന്‍ കുടലുകള്‍, പാന്‍ക്രിയാസ്, ലിവര്‍ എന്നിവ ഉടനടി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. ടെര്‍ബിഷെയറില്‍ നിന്നുള്ള ഹെയര്‍ഡ്രസ്സറായിരുന്ന മിഷേല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ മരിക്കാനുള്ള സാധ്യത 35 % ആണെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇതിനോടകം ഏഴ് ശസ്ത്രക്രിയകള്‍ ഇവര്‍ക്ക് നടത്തി കഴിഞ്ഞു. എങ്ങനെയെങ്കിലും ഈ ഭീകരമായ അവസ്ഥയില്‍ നിന്നു തനിക്ക് രക്ഷനേടിയാല്‍ മതിയെന്നാണ് മിഷേല്‍ പറയുന്നത്. അതിനായി ഒരു പരീക്ഷണത്തിനും ഇവര്‍ തയാറാണ്. 

സിസേറിയന്‍ കഴിഞ്ഞു പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞു 2014ലാണ് തന്റെ ദുര്‍വിധി ആരംഭിച്ചതെന്ന് മിഷേല്‍ പറയുന്നു. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഫിസ്റ്റുല ആയിരുന്നു മിഷേലിന് . ഇതാണ് അവയവങ്ങള്‍ പുറത്തേക്ക് ഇറങ്ങി വരാന്‍ കാരണമായതും . ദിവസവും ഒരു നഴ്സിന്റെ സഹായത്തോടെ മുറിവുകള്‍ വൃത്തിയാക്കണം. കൂടാതെ എപ്പോഴും ആരുടെയെങ്കിലും തുണ ആവശ്യമാണ്.  35%  മരണസാധ്യത ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും താന്‍ പ്രത്യാശവയ്ക്കുന്നത് ജീവിക്കാന്‍ സാധ്യതയുള്ള ആ  65% ത്തിലാണെന്ന് മിഷേല്‍ പറയുന്നു.