രക്തസമ്മർദം ശരിയായരീതിയിൽ പരിശോധിച്ചറിയുകയെന്നതു ചികിത്സയിലെ ഏറ്റവും പ്രധാന കാര്യമാണ്. ഒരാളുടെ രക്തസമ്മർദം ഏതു നിലയിൽ നിൽക്കുന്നുവെന്നു കൃത്യമായി അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണു സ്ഫിഗ്മോമാനോമീറ്റർ എന്ന ബിപി അപ്പാരറ്റസ്. രസം (മെർക്കുറി) ഉപയോഗിക്കുന്ന മാന്വൽ അപ്പാരറ്റസാണ് ആശുപത്രികളിലും മറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തസമ്മർദം ശരിയായരീതിയിൽ പരിശോധിച്ചറിയുകയെന്നതു ചികിത്സയിലെ ഏറ്റവും പ്രധാന കാര്യമാണ്. ഒരാളുടെ രക്തസമ്മർദം ഏതു നിലയിൽ നിൽക്കുന്നുവെന്നു കൃത്യമായി അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണു സ്ഫിഗ്മോമാനോമീറ്റർ എന്ന ബിപി അപ്പാരറ്റസ്. രസം (മെർക്കുറി) ഉപയോഗിക്കുന്ന മാന്വൽ അപ്പാരറ്റസാണ് ആശുപത്രികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. മെർക്കുറികോളം ഉപയോഗിക്കാത്ത വൃത്താകൃതിയിലുള്ള ഡയൽ രേഖപ്പെടുത്തിയ അനിറോയ്ഡ് അപ്പാരറ്റസും ലഭ്യമാണ്. ഈ രണ്ടു വിഭാഗത്തിലും ഒരു സ്റ്റെതസ്കോപ്പിന്റെ കൂടി സഹായത്തോടെയാണ് ബിപി അളവു നിശ്ചയിക്കുന്നത്. ഡോക്ടർക്കും നഴ്സിനും മാത്രമല്ല പരിശീലിച്ചാൽ ആർക്കും ഇവ ഉപയോഗിച്ച് ബിപി അളക്കാവുന്നതേയുള്ളൂ. എന്നാൽ ഡിജിറ്റൽ അപ്പാരറ്റസുകൾ രംഗത്തുവന്നതോടെ അതീവ ലളിതമായി വീട്ടിൽത്തന്നെ വേണ്ടിവന്നാൽ സ്വയം ബി പി അളന്നറിയാം എന്നായിട്ടുണ്ട്.

ബി പി പരിശോധിക്കുമ്പോൾ
ഡോക്ടറെ കാണുമ്പോഴോ ലാബിൽ പോകുമ്പോഴോ ആയിരിക്കും നമ്മളിൽ മിക്കവരും രക്തസമ്മർദം പരിശോധിക്കുന്നത്. ഒറ്റത്തവണ പരിശോധിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് അമിതരക്തസമ്മർദം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല. പ്രത്യേകിച്ചും പ്രീഹൈപ്പർടെൻഷനിൽ നിൽക്കുന്നവരിൽ. ഒരു പരിശോധന കഴിഞ്ഞ് രണ്ടു മിനിറ്റു കഴിഞ്ഞും അഞ്ചുമിനിറ്റു കഴിഞ്ഞും ഓരോതവണകൂടി ബിപി നോക്കിയാലേ ശരിയായ ഫലം ലഭിക്കൂ. അടുത്തടുത്തദിവസങ്ങളിൽ ഒരേസമയത്തു ബിപി നോക്കുന്നതും നല്ലതാണ.് 24 മണിക്കൂർ നേരത്തെ തുടർച്ചയായി പ്രഷർ കാണിക്കുന്ന ആംബുലേറ്ററി പ്രഷർമോണിറ്ററിങ് ബിപി കൃത്യമായി നിർണയിക്കാൻ സഹായിക്കും.

ADVERTISEMENT

ആശുപത്രിയിലും മറ്റും ബിപി പരിശോധിക്കുമ്പോഴുണ്ടാകുന്ന ഉൽകണ്ഠ പലരിലും ബിപി കൂട്ടും. അതുകൊണ്ടാണ് വീട്ടിൽവച്ച് ബിപി പരിശോധിക്കുമ്പോൾ കൂടുതൽ നല്ലഫലം കിട്ടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബിപി പരിശോധനയിൽ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച ഉടനെ ബിപി പരിശോധിക്കരുത്. രക്തസമ്മർദം കൂട്ടാൻ കാരണമാകുന്ന കോഫി, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ പരിശോധനയ്ക്ക് അരമണിക്കൂർ സമയത്തിനുള്ളിൽ ഉപയോഗിക്കരുത്. സോഡകളും കോളകളും പോലെ കാർബണേറ്റഡ് പാനീയങ്ങളും ആ സമയത്ത് ഒഴിവാക്കണം.

ADVERTISEMENT

മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഒഴിച്ചശേഷം പരിശോധിക്കുന്നതാണു നല്ലത്. പരിശോധന ആരംഭിക്കുന്നതിന് മൂന്നു നാലു മിനിറ്റ് മുമ്പെങ്കിലും ശാന്തനായി ഇരിക്കാനും സംസാരം ഒഴിവാക്കാനും ശ്രദ്ധിക്കണം. വളരെ സുഖകരമായി നിവർന്ന് കൈകാലുകൾ ക്രോസ് ചെയ്യാതെ വേണം ഇരിക്കാൻ.

ബിപി അളക്കാനായി കഫ് ചുറ്റുന്ന കൈ മേശപ്പുറത്തു വയ്ക്കണം. കഫും ഹൃദയവും ഒരേ നിലയിൽ വരുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കഫ് ചുറ്റുമ്പോൾ അധികം മുറുകിപ്പോകാതെയും അയഞ്ഞുപോകാതെയുമിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വിരൽ കടത്താൻ കഴിയുന്നവിധത്തിലായാൽ നന്ന്. പരിശോധിക്കുന്ന സമയത്ത് കൈമുറുകാനോ ചലിപ്പിക്കാനോ ശ്രമിച്ചാൽ അളവിൽ പിശകുണ്ടായെന്നു വരാം.