പോഷകസമ്പന്നമായ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദം കുറയുമോ ? അതേ എന്നാണു പുതിയ പഠനം പറയുന്നത്. ബംഗ്ലാദേശിലെ കടലോരമേഖലയിലെ ആളുകളില്‍ നടത്തിയൊരു പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത് ഇതാണ്. ഉയര്‍ന്ന അളവില്‍ ഉപ്പിന്റെ അംശമുള്ള കുടിവെള്ളമാണ് ബംഗ്ലാദേശിലെ ഈ കടലോരമേഖലയിലെ ജനങ്ങള്‍ കുടിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകസമ്പന്നമായ വെള്ളം  കുടിച്ചാല്‍ രക്തസമ്മര്‍ദം കുറയുമോ ? അതേ എന്നാണു പുതിയ പഠനം പറയുന്നത്.  ബംഗ്ലാദേശിലെ കടലോരമേഖലയിലെ ആളുകളില്‍ നടത്തിയൊരു പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത് ഇതാണ്. ഉയര്‍ന്ന അളവില്‍ ഉപ്പിന്റെ അംശമുള്ള കുടിവെള്ളമാണ് ബംഗ്ലാദേശിലെ ഈ കടലോരമേഖലയിലെ ജനങ്ങള്‍ കുടിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് രക്തസമ്മര്‍ദം കുറയുന്നതായാണ് കണ്ടെത്തിയത്. ഉപ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ഇവിടെ വെള്ളത്തില്‍ സോഡിയം കൂടുതലാണ്. അത് രക്തസമ്മര്‍ദം കൂട്ടുമെന്ന് നമുക്കറിയാം. എന്നാല്‍ സോഡിയത്തിനൊപ്പം മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ അളവും ഇതില്‍ അധികമാണ്. ഇതാണ് രക്തസമ്മര്‍ദം കുറയ്ക്കുന്നതത്രേ.

കാത്സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ വരാന്‍ രക്തസമ്മര്‍ദം കാരണമാണെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ റോളിന്‍സ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ അബു മൊഹമ്മദ്‌ നാസര്‍ പറയുന്നു. കടലോരമേഖലയിലെ ആളുകള്‍ കുടിക്കാനായി ഉപയോഗിക്കുന്നത് ഭൂഗര്‍ഭജലമാണ്. ഇത് പോഷകസമ്പന്നമാണ്. ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ നിരീക്ഷണത്തില്‍ ചെറിയ അളവില്‍ അല്ലെങ്കില്‍ മീഡിയം അളവില്‍ ഉപ്പിന്റെ അംശമുള്ള ജലം കുടിക്കുന്നവരുടെ മൂത്രത്തില്‍ സോഡിയത്തിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉപ്പിന്റെ അംശം കുറവുള്ള ശുദ്ധജലം കുടിക്കുന്നവരുടെ മൂത്രത്തില്‍ സോഡിയം അളവ് തീരെ കുറവായി കണ്ടെത്തി. എന്നാല്‍ ഉപ്പിന്റെ അംശം മൈല്‍ഡ് ആയോ മോഡറേറ്റ് ആയോ ഉള്ള ജലം കുടിക്കുന്നവര്‍ക്ക് കാത്സ്യം, മഗ്നീഷ്യം അളവും ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ ആണത്രേ. ഇത് Lower systolic, Diastolic  ബ്ലഡ്‌ പ്രഷര്‍ നു സഹായിക്കും.

ADVERTISEMENT

ഹൃദയമിടിപ്പ് വേളയില്‍ രക്തധമനികളില്‍ ഉണ്ടാകുന്ന പ്രഷര്‍ ആണ് Systolic blood pressure. അതേ സമയം ഓരോ ഹൃദയമിടിപ്പിനും ഇടയിലെ പ്രഷര്‍ ആണ് diastolic ബ്ലഡ്‌ പ്രഷര്‍. ബംഗ്ലാദേശില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടത്തിയ വിവിധ പഠനങ്ങളിലും കാത്സ്യം മഗ്നീഷ്യം സമ്പന്നമായ ജലം കുടിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിവയ്ക്കും മുൻപായി ഇനിയുമേറെ പഠനങ്ങള്‍ നടത്താനുണ്ടെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്.