പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിച്ചു ശീതളപാനീയങ്ങള്‍ കുടിക്കുന്ന ആളാണോ? എന്നാല്‍ ഇനി ആ ശീലം അങ്ങ് മറന്നേക്കൂ. ഇത്തരം സ്ട്രോകളോടു ബൈ ബൈ പറയാന്‍ സമയമായിരിക്കുന്നു. കോള്‍ഡ്‌ കോഫിയോ ജ്യൂസോ ഒക്കെ പുറത്തു നിന്നും കുടിക്കുമ്പോള്‍ സാധാരണ കൂടെ കിട്ടുന്നതാണ് പ്ലാസ്റ്റിക് സ്ട്രോ. എന്നാല്‍ ഗുരുതരമായ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിച്ചു ശീതളപാനീയങ്ങള്‍ കുടിക്കുന്ന ആളാണോ? എന്നാല്‍ ഇനി ആ ശീലം അങ്ങ് മറന്നേക്കൂ. ഇത്തരം സ്ട്രോകളോടു ബൈ ബൈ പറയാന്‍ സമയമായിരിക്കുന്നു. കോള്‍ഡ്‌ കോഫിയോ ജ്യൂസോ ഒക്കെ പുറത്തു നിന്നും കുടിക്കുമ്പോള്‍ സാധാരണ കൂടെ കിട്ടുന്നതാണ് പ്ലാസ്റ്റിക് സ്ട്രോ. എന്നാല്‍ ഗുരുതരമായ ചില പ്രശ്നങ്ങളാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. അവ എന്തൊക്കെയെന്നു നോക്കാം.

ദന്തരോഗം
പ്ലാസ്റ്റിക് സ്ട്രോ കൊണ്ട് ശീതളപാനീയങ്ങള്‍ കുടിച്ചാല്‍ ദന്തരോഗം ഉണ്ടാകില്ലെന്ന് കരുതേണ്ട. പല്ലില്‍ കേടുകള്‍ ഉണ്ടാകാന്‍ ഇവ നന്നായി സഹായിക്കുമത്രേ. സ്ട്രോയിലൂടെ വലിച്ചു കുടിച്ചാല്‍ പാനീയങ്ങളിലെ ഷുഗര്‍ വേഗത്തില്‍ പല്ലിലേക്ക് കടക്കുകയും വേഗത്തില്‍ ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും എന്നതാണ് വാസ്തവം.

ADVERTISEMENT

ഗ്യാസ്ട്രബിള്‍
സ്ട്രോ കൊണ്ട് വലിച്ചു കുടിക്കുമ്പോള്‍ പാനീയത്തിനൊപ്പം ധാരാളം എയര്‍ കൂടിയാണ് ഉള്ളിലെത്തുക. Aerophagia എന്നാണ് ഇതിന് പറയുക. ഇത് വയറ്റില്‍ ദഹനപ്രശ്നങ്ങളും ഗ്യാസ് സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കും.

ചുളിവുകള്‍
സ്ഥിരമായി സ്ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് വായ്ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ ചുളിവുകള്‍ വേഗം വരാനുള്ള സാധ്യതയുണ്ട്. 

ADVERTISEMENT

പല്ലില്‍ കറ
സ്ട്രോ സ്ഥിരമായി ഉപയോഗിച്ചാല്‍ പല്ലില്‍ കറപിടിക്കാന്‍ സാധ്യത ഏറെയാണ്‌. പല്ലിലേക്ക് തട്ടുന്ന ഭാഗത്ത് സ്ട്രോ ഉപയോഗിച്ചാല്‍ സ്റ്റെയിന്‍ ഉണ്ടാകുമെന്ന് ഉറപ്പ്.

പ്ലാസ്റ്റിക്‌ 
പോളിപ്രൊപ്പെയ്‌ലൻ എന്നയിനം പ്ലാസ്റ്റിക് കൊണ്ടാണ് സ്ട്രോ ഉണ്ടാക്കിയിരിക്കുന്നത്. ഇത് നമ്മളെ പ്ലാസ്റ്റിക് സമ്പര്‍ക്കത്തില്‍ നേരിട്ട് കൊണ്ടുവരുന്നു. പോളിപ്രൊപ്പെയ്‌ലൻ സുരക്ഷിതമാണ് എന്നാണ് പറയാറ്. എങ്കില്‍ പോലും സൂക്ഷിക്കുക. 

ADVERTISEMENT

ഷുഗര്‍ അളവ് കൂട്ടും
സ്ട്രോയില്‍ എന്തെങ്കിലും കുടിക്കുമ്പോള്‍ സാധാരണയില്‍ കൂടിയ അളവില്‍ നമ്മള്‍ കുടിക്കുക പതിവാണ്. അപ്പോള്‍ ശീതളപാനീയങ്ങള്‍ കുടിക്കുമ്പോഴോ? അമിതഅളവില്‍ ഷുഗര്‍ ഉള്ളിലെത്തുന്നു.