മികച്ച ഹെയർ ഇംപ്ലാന്റേഷന്റെ ഗുണനിലവാരം എങ്ങനെ അറിയാം? ഹെയർ ഇംപ്ലാന്റേഷനു തയാറെടുക്കുമ്പോൾ മനസ്സിലെത്തുന്ന ആദ്യ ചോദ്യമിതാണ്. ലളിതമായി പറഞ്ഞാൽ, ഹെയർ ഇംപ്ലാന്റേഷൻ ചികിൽസ കഴിഞ്ഞ് തൊട്ടടുതിരിക്കുന്ന വ്യക്തിക്കു നിങ്ങളുടെ മുടി സ്വാഭാവികമാണ് എന്നു തോന്നുന്നതിലാണ് ചികിൽസയുടെ വിജയം. ഏറെ സങ്കീർണവും എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ഹെയർ ഇംപ്ലാന്റേഷന്റെ ഗുണനിലവാരം എങ്ങനെ അറിയാം? ഹെയർ ഇംപ്ലാന്റേഷനു തയാറെടുക്കുമ്പോൾ മനസ്സിലെത്തുന്ന ആദ്യ ചോദ്യമിതാണ്. ലളിതമായി പറഞ്ഞാൽ, ഹെയർ ഇംപ്ലാന്റേഷൻ ചികിൽസ കഴിഞ്ഞ് തൊട്ടടുതിരിക്കുന്ന വ്യക്തിക്കു നിങ്ങളുടെ മുടി സ്വാഭാവികമാണ് എന്നു തോന്നുന്നതിലാണ് ചികിൽസയുടെ വിജയം. ഏറെ സങ്കീർണവും എന്നാൽ വേദനരഹിതവുമായ ചികിൽസ രീതിയാണിത്. മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹെയർ ഇംപ്ലാന്റേഷൻ ചെയ്യുന്നത്. ചികിൽസ തേടുന്ന വ്യക്തിയുടെ ആരോഗ്യ ചരിത്രം പഠിക്കുകയാണ് ആദ്യം ചെയ്യുക. ലോക്കൽ അനസ്തേഷ്യയിലാണ് ട്രാൻസ്പ്ലാന്റേഷൻ എന്നതിനാൽ ഇത് ഉപകരിക്കും. ഹെയർ ഡെൻസിറ്റി അനാലിസിസ് അടുത്ത ഘട്ടം. ഒരു സ്ക്വയർ സെന്റി മീറ്ററിൽ എത്ര മുടിയുണ്ടെന്ന് വിശകലനം ചെയ്യുകവഴി എത്ര മുടി പിഴുതെടുക്കാമെന്ന് (എക്സ്ട്രാക്ടബിൾ ഹെയർ) മുൻകൂട്ടി അറിയാൻ സാധിക്കുന്നു. മുടി കടമെടുക്കുന്ന സ്ഥലത്ത് ഭാവിയിൽ അഭംഗി തോന്നാതിരിക്കാനാണ് ഹെയർ ഡെൻസിറ്റി അനാലിസിസ് ചെയ്യുന്നത്. 

ഈ വിവരങ്ങളെല്ലാം ക്രോഡികരിച്ചാണ് ഹെയർ ഡെൻസിറ്റി ഹെയർ ട്രാൻസ്പ്ലാന്റിനുള്ള ഹെയർ ലൈൻ (മുടി) രുപകല്പന ചെയ്യുന്നത്. വ്യക്തിയുടെ വയസ്സ്, മുഖത്തിന്റെ ആകൃതി, തലയോടിന്റെ വലുപ്പം, നിലവിലുള്ള മുടിയുടെ കനം (ഉള്ള്) എന്നിവ കണക്കിടെുത്താണ് ഹെയർലൈൻ ഡിസൈൻ. കൃത്രിമത്വം തോന്നാതിരിക്കാൻ നിലവിലുള്ള മുടിയോടു ചേർന്ന് നിൽക്കുന്ന തരത്തിലാണ് ഹെയർലൈൻ രൂപകല്പന ചെയ്യുന്നത്. അനുയോജ്യമായ ഹൈയർലൈൻ ഡിസൈൻ ചെയ്താൽ, ചികിൽസ തേടുന്ന വ്യക്തിക്ക് ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഓരോ ഘട്ടവും വിശദീകരിച്ചു കൊടുക്കും. രക്ത പരിശോധയിലൂടെ ക്ലോട്ടിങ് ടൈമും അനുബന്ധ വിവരങ്ങളുമെല്ലാം മുൻകൂട്ടി അറിയുന്നത് ചികിൽസാ പ്രകിയ അനായാസമാക്കുന്നു. രക്തസമ്മർദവും വളരെ നിർണായകമായതിനാൽ നല്ല ആരോഗ്യമുള്ള അവസ്ഥയാണ് സ്വഭാവികമായും ഇംപ്ലാന്റേഷനു തിരഞ്ഞെടുക്കുന്നത്. 

ADVERTISEMENT

എത്ര മുടിയാണ് വച്ചു പിടിപ്പിക്കുന്നത് എന്നതനുസരിച്ചായിരിക്കും ഹെയർ ഇംപ്ലാന്റിനെടുക്കുന്ന സമയം. ആയിരം മുടി വയ്ക്കാൻ മൂന്നു മണിക്കൂർ എടുക്കുമ്പോൾ രണ്ടായിരം മുടി വയ്ക്കാൻ നാലു മുതൽ അഞ്ചു മണിക്കൂറും എടുക്കുന്നതാണ്. എടുക്കുന്ന മുടിയുടെ ജീവിത ദൈർഘ്യം പത്ത് മണിക്കൂറിൽ താഴെയായതിനാൽ, പിഴുതെടുക്കുന്ന സമയത്തു തന്നെ ഹെയർ ഇംപ്ലാന്റേഷൻ നടത്തിയാൽ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. മൂന്നു മുതൽ ഏഴു ദിവസത്തിനകം, ഹെയർ ഇംപ്ലാന്റേഷൻ ചെയ്ത വ്യക്തിചികിൽസ തേടിയെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയും.