∙ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന ചെറിയ അളവു വെള്ളത്തിൽ വരെ കൊതുകു മുട്ടയിട്ടു വളരും. ഫ്രിജ്, എസി, കൂളർ എന്നിവയുടെ അടിവശത്തു വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. മുട്ടത്തോട്, പ്ലാസ്‌റ്റിക് കവറുകൾ, ടിന്നുകൾ, ചിരട്ട, തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുന്നതു വെള്ളം

∙ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന ചെറിയ അളവു വെള്ളത്തിൽ വരെ കൊതുകു മുട്ടയിട്ടു വളരും. ഫ്രിജ്, എസി, കൂളർ എന്നിവയുടെ അടിവശത്തു വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. മുട്ടത്തോട്, പ്ലാസ്‌റ്റിക് കവറുകൾ, ടിന്നുകൾ, ചിരട്ട, തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുന്നതു വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന ചെറിയ അളവു വെള്ളത്തിൽ വരെ കൊതുകു മുട്ടയിട്ടു വളരും. ഫ്രിജ്, എസി, കൂളർ എന്നിവയുടെ അടിവശത്തു വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. മുട്ടത്തോട്, പ്ലാസ്‌റ്റിക് കവറുകൾ, ടിന്നുകൾ, ചിരട്ട, തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുന്നതു വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന ചെറിയ അളവു വെള്ളത്തിൽ വരെ കൊതുകു മുട്ടയിട്ടു വളരും. ഫ്രിജ്, എസി, കൂളർ എന്നിവയുടെ അടിവശത്തു വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്.  മുട്ടത്തോട്, പ്ലാസ്‌റ്റിക് കവറുകൾ, ടിന്നുകൾ, ചിരട്ട,  തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുന്നതു വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും. അടുക്കള, കുളിമുറി എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഇല്ലാതാക്കുക.  

∙ കൊതുകിന്റെ പ്രജനനത്തിനാവശ്യമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം  വീട്ടിൽ കൊതുകു വലകളും ഉപയോഗിക്കുക. 

ADVERTISEMENT

∙ മാലിന്യങ്ങൾ കുമിഞ്ഞുകൂടാനുള്ള സാഹചര്യം ഇല്ലാതാക്കുക. 

∙ കിണറ്റിൽ നിന്നും പൈപ്പിൽ നിന്നുമുള്ള വെള്ളം തിളിപ്പിച്ചു മാത്രം കുടിക്കാൻ ഉപയോഗിക്കുക.

∙ വീട്ടിനുള്ളിൽ ശേഖരിക്കുന്ന വെള്ളം അടച്ചുവയ്‌ക്കുക. 

∙ കിണറ്റിനുള്ളിൽ കൊതുകു വളരാനുള്ള സാഹചര്യമില്ലെന്ന് ഉറപ്പാക്കുക. കിണറിനു സമീപം അലക്കും കുളിയും ഒഴിവാക്കുക. 

ADVERTISEMENT

∙ കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.

∙ വഴിവക്കിൽ നിന്നും  മറ്റും വെള്ളവും ജ്യൂസും ഭക്ഷണ സാധനങ്ങളും വാങ്ങിക്കഴിക്കുമ്പോൾ  ശുദ്ധമായ വെള്ളത്തിലും ശുചിത്വമുള്ള  സാഹചര്യത്തിലുമാണ്  അവ തയാറാക്കുന്നതെന്ന് ഉറപ്പാക്കുക. 

∙ കിണറുകളും ജലസ്രോതസുകളും വൃത്തിയായി സൂക്ഷിക്കുക. ജല സ്രോതസുകളിൽ  ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ക്ലോറിനേഷൻ നടത്താം. 

∙തുറസായ സ്‌ഥലങ്ങളിലെ മലമൂത്രവിസർജനം ഒഴിവാക്കണം. വയറിളക്കമുണ്ടായാൽ ഒആർഎസോ പാനീയ ചികിത്സയോ പ്രാഥമികമായി ചെയ്യാം. 

ADVERTISEMENT

∙ ത്വക്കിന്റെയും  മുടിയുടെയും  ആരോഗ്യവും പ്രധാനം. അധികം മേയ്ക്കപ്പും സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗവും  ഒഴിവാക്കാം. 

∙ ഭക്ഷണ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. ദഹിക്കാൻ  എളുപ്പമുള്ളതു മാത്രം കഴിക്കുക. ദഹനം നന്നായാൽ പല രോഗങ്ങളെയും  അകറ്റാം. ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്താം. തൈരും മോരും  കഴിവതും ഒഴിവാക്കാം. 

∙ മഴക്കാലത്തു വളർത്തു മൃഗങ്ങൾക്കും രോഗ സാധ്യത ഏറെ. അവയ്ക്കു രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിൽസ ലഭ്യമാക്കാൻ വൈകരുത്. സുരക്ഷയും പ്രത്യേകം ഉറപ്പാക്കുക. 

കരുതിയിരിക്കാം  അപകടങ്ങളെ 

മഴക്കാലത്ത് അപകട സാധ്യതകളും  ഏറെയാണ്. അതു വീട്ടു വളപ്പു മുതൽ പൊതു ഇടങ്ങളിലും റോഡിലും വരെ പതിയിരുപ്പുണ്ട്. 

∙ റോഡരികിൽ  വീഴാറായതോ ഒടിഞ്ഞതോ ആയ അപകടാവസ്ഥയിലുള്ള  മരങ്ങളുണ്ടെങ്കിൽ അധികാരികളുടെ  ശ്രദ്ധയിൽ പെടുത്തണം. സാമൂഹിക വനവൽക്കരണ വകുപ്പിന്റെയും കലക്ടറുടെയും അനുമതിയോടെ അപകടമുണ്ടാക്കുന്ന ചില്ലകൾ നീക്കം ചെയ്യേണ്ടതു ബന്ധപ്പെട്ട റോഡിന്റെ ചുമതലയുള്ള സർക്കാർ വകുപ്പോ, തദ്ദേശസ്ഥാപനമോ ആണ്. 

∙ മരങ്ങൾക്കു താഴെ നിൽക്കുമ്പോഴും  വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും  ഇത്തരം അപകട സാധ്യത പരിശോധിച്ചു  കരുതലെടുക്കുക. 

∙ വെള്ളം നിറഞ്ഞൊഴുകുമ്പോൾ  സ്ലാബുകൾ  തകർന്നതോ, ഇല്ലാത്തതോടെ ആയ കാനകൾ അപകടക്കെണിയാവും.

∙ മഴക്കാലത്തു റോഡ് തകരാനും വലിയ കുഴികൾ രൂപപ്പെടാനും സാധ്യത ഏറെയായതിനാൽ  ഡ്രൈവിങ്ങിൽ അതീവ ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് ഇരു ചക്ര വാഹനക്കാർ. അമിത വേഗത മികച്ച റോഡിലും അപകട സാധ്യത പല മടങ്ങു വർധിപ്പിക്കും. 

∙ കിണറിനു പാരപ്പെറ്റ് കെട്ടി സുരക്ഷിതമാക്കുക. പാരപ്പെറ്റ് ഇല്ലെങ്കിൽ മൂടിയെങ്കിലും സ്ഥാപിക്കാം. വെള്ളം നിറഞ്ഞ കിണറിൽ കുട്ടികൾ ഉൾപ്പടെ വീണു പോകാനുള്ള സാധ്യത തടയാനാണിത്. തിട്ട ഇടിയാൻ സാധ്യതയുള്ള ഉപയോഗശൂന്യമായ കിണറുകൾ ഉണ്ടെങ്കിൽ മൂന്നു മീറ്ററെങ്കിലും അകലമിട്ടു ചുറ്റുവേലി കെട്ടി അപകട സാധ്യത ഒഴിവാക്കുക. 

∙ പഴകിയ, അപകടാവസ്ഥയിലുള്ള  കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്തു സുരക്ഷിതമാക്കുക. ഇല്ലെങ്കിൽ ഇത്തരം കെട്ടിടങ്ങളിലെ താമസം ഒഴിവാക്കണം. കെട്ടിടത്തിൽ എവിടെയെങ്കിലും തിരശ്ചീനമായ വിള്ളൽ വീണിട്ടുണ്ടെങ്കിൽ ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്. 

∙ കനത്ത ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങുന്നതും കുളിയും നനയുമെല്ലാം ഒഴിവാക്കുക. പുഴയിലോ കുളത്തിലോ കുട്ടികളെ കുളിക്കാൻ അയയ്ക്കുന്നതു സുരക്ഷ ഉറപ്പാക്കി മുതിർന്നവർക്കൊപ്പം  മാത്രം മതി. 

∙ മദ്യപിച്ചുകൊണ്ട് ഒരിക്കലും വെള്ളത്തിലിറങ്ങരുത്. 

∙ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംരക്ഷണവും മഴക്കാലത്തു പ്രധാനമാണ്. വൈദ്യുതാഘാതം  ഏൽക്കാൻ സാധ്യതയുണ്ട്. വയറിങ്ങും എർത്ത് വയറുകളും പരിശോധിക്കണം.   സ്വിച്ച് ബോർഡ്, മീറ്റർ എന്നിവയിൽ വെള്ളം വീഴുന്ന സാഹചര്യം ഒഴിവാക്കണം. നനഞ്ഞ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത്. 

∙ മിന്നലും ഇടിയുമുള്ളപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. മൊബൈൽ ഫോണും ലാൻഡ് ഫോണും ഉപയോഗിക്കുന്നതും  ഒഴിവാക്കുക.  മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കുത്തിയിടരുത്. ടിവി കേബിൾ കണക്‌ഷനുകൾ  ഊരിമാറ്റുന്നതും സുരക്ഷിതമാണ്. 

∙ മൊബൈൽ ഫോണുകൾക്കുള്ളിൽ വെള്ളം കടന്നാൽ ഫോൺ കേടാകും. ഇതു പ്രതിരോധിക്കാൻ വാട്ടർ പ്രൂഫ് കവറുകൾ വിപണിയിൽ കിട്ടും. െചറുതായി നനഞ്ഞിട്ടുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യരുത്. ഫോൺ നനഞ്ഞാൽ ഉടൻ സ്വിച്ച് ഓഫ് ചെയ്തു ബാറ്ററി ഊരിയെടുക്കണം.